Politics

ഹോംവര്‍ക്ക് ചെയ്യാത്ത കുട്ടി സ്‌കൂളില്‍ പോവാന്‍ മടി കാണിക്കുന്നത് പോലെയാണ് ഗിരിരാജിന്റെ പിന്മാറ്റം; കനയ്യകുമാര്‍ 

ബഗുസരായ് മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാവാനില്ലെന്ന് നിലപാടെടുത്ത ബിജെപി കേന്ദ്രമന്ത്രി ഗിരിരാജ് സിംഗിനെ പരിഹസിച്ച് സിപിഐ സ്ഥാനാര്‍ത്ഥി കനയ്യകുമാര്‍. ഹോംവര്‍ക്ക് ചെയ്യാത്ത കുട്ടി സ്‌കൂളില്‍ പോവാന്‍ മടി കാണിക്കുന്നത് പോലെയാണ് ഗിരിരാജിന്റെ പിന്മാറ്റമെന്നാണ് കനയ്യകുമാറിന്റെ പ്രതികരണം.

പാകിസ്താനിലേക്ക് സൗജന്യമായി ആളെ കയറ്റി വിടുന്നതിന്റെ പേരില്‍ പ്രസിദ്ധനായ ഒരു ബിജെപി കേന്ദ്രമന്ത്രി ബഹുസരായ് മണ്ഡലത്തില്‍ മത്സരിക്കാന്‍ തയ്യാറാവുന്നില്ലെന്ന് ടിവി വാര്‍ത്തയില്‍ കണ്ടെന്ന് കനയ്യകുമാര്‍ പറഞ്ഞു. ഗിരിരാജ് സിംഗിന്റെ പേരെടുത്ത് പറയാതെയാണ് കനയ്യകുമാറിന്റെ പ്രതികരണം. മോഡിയെ എതിര്‍ക്കുന്നവര്‍ പാകിസ്താനിലേക്ക് പോവണമെന്ന് പറഞ്ഞതിലൂടെ ഗിരിരാജ് സിംഗ് കുപ്രസിദ്ധിയാര്‍ജ്ജിച്ചിരുന്നു.

എനിക്കൊരു അനിയനുണ്ട്. ഹോംവര്‍ക്ക് ചെയ്യാത്ത ദിവസങ്ങളില്‍ അവന്‍ സ്‌കൂളിലേക്ക് പോവുന്നതിന് വിമുഖത പ്രകടിപ്പിക്കും. പക്ഷെ അവന്‍ ഒരിക്കലും ടീച്ചറെ പാകിസ്താനിലേക്ക് അയക്കണമെന്ന് ആലോചിക്കുന്നില്ല. അവന്‍ അതിന്റെ പേരില്‍ ആരെയും വെറുക്കുയോ ആരെയും സ്‌കൂളില്‍ നിന്ന് പുറത്താക്കാനോ ആലോചിക്കുന്നില്ലെന്നും കനയ്യകുമാര്‍ പറഞ്ഞു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018