Politics

പ്രളയത്തിന് കാരണം ‘ബ്ലാക്ക് മണി’യെന്ന് പീതാംബരകുറുപ്പ്; മാരക കൗണ്ടറുമായി മണിയാശാന്‍  

'ബ്ലാക്ക് മണി'യെന്ന് വിളിച്ച് നിറത്തിന്റെ പേരില്‍ തന്നെ അധിക്ഷേപിച്ച കോണ്‍ഗ്രസ് നേതാവ് എന്‍ പീതാംബരക്കുറുപ്പിന് കനത്ത മറുപടിയുമായി വൈദ്യുത മന്ത്രി എം എം മണി. കക്ഷിക്ക് 'ബ്ലാക്ക്' പണ്ടേ പഥ്യമല്ലെന്നും 'ബാക്ക്' ആണ് പഥ്യമെന്നും സിപിഐഎം നേതാവ് ഫേസ്ബുക്കിലൂടെ തിരിച്ചടിച്ചു.

എംപിയായിരിക്കെ ഒരു പരിപാടിക്കിടെ നടി ശ്വേതാ മേനോനോട് പീതാംബരക്കുറുപ്പ് മോശമായി പെരുമാറിയതും ശരീരത്ത് സ്പര്‍ശിച്ചതും വിവാദമായിരുന്നു.   

പ്രളയത്തിന് കാരണക്കാരന്‍ 'ബ്ലാക്ക് മണി' ആണെന്നായിരുന്നു കോണ്‍ഗ്രസ് നേതാവിന്റെ പരാമര്‍ശം. ആറ്റിങ്ങലില്‍ യുഡിഎഫ് ലോക്‌സഭാ സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പ്രസംഗിക്കുകയായിരുന്നു പീതാംബരക്കുറുപ്പ്. മുന്‍ കെപിസിസി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ള ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഈ സമയത്ത് വേദിയിലുണ്ടായിരുന്നു.

സിപിഐഎം മുന്‍ ഇടുക്കി ജില്ലാ സെക്രട്ടറിക്കെതിരെ മുന്‍പും നിറത്തിന്റെ പേരില്‍ അധിക്ഷേപങ്ങളുണ്ടായിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് ഉടുമ്പന്‍ചോലയില്‍ സിപിഐഎം സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതിനിടെ മണിയെ എസ്എന്‍ഡിപി നേതാവ് വെള്ളാപ്പള്ളി നടേശന്‍ രൂക്ഷമായി ആക്ഷേപിച്ചിരുന്നു. മണിയെ കരിങ്കുരങ്ങനെന്നും കരിംഭൂതമെന്നും വെള്ളാപ്പള്ളി വിളിക്കുകയുണ്ടായി. ഭൂതപ്പാട്ട് പാടാന്‍ പറഞ്ഞയക്കാന്‍ കൊള്ളാവുന്ന ഈ കരിങ്കുരങ്ങിനെ അങ്ങോട്ട് വിടുക എന്നുള്ളതല്ലാതെ മനുഷ്യരുടെ ഇടയില്‍ പറഞ്ഞയക്കാന്‍ കൊള്ളില്ല എന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി പ്രസംഗിച്ചു. ഇവയുള്‍പെടെ നിരവധി മോശം പരാമര്‍ശങ്ങള്‍ ഉള്‍പ്പെട്ടതായിരുന്നു വെള്ളാപ്പള്ളിയുടെ പ്രസംഗം.

വെള്ളാപ്പള്ളിയുടെ പരാമര്‍ശങ്ങളോട് മറുപടി പറയാനില്ലെന്നായിരുന്നു മണിയുടെ പ്രതികരണം. വ്യക്തിപരമായി അധിക്ഷേപിക്കുന്നത് അവരുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്. പറയാനുള്ളത് ജനങ്ങളോട് പറയുമെന്നും അന്ന് മണി പറഞ്ഞു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018