Politics

അദ്വാനിയ്ക്കും മുരളീ മനോഹര്‍ ജോഷിയ്ക്കും സീറ്റില്ല; താരപ്രചാരകരുടെ പട്ടികയില്‍ നിന്നും വെട്ടി 

മുരളി മനോഹര്‍ ജോഷി, എല്‍കെ അദ്വാനി 
മുരളി മനോഹര്‍ ജോഷി, എല്‍കെ അദ്വാനി 

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്തിയതിനെതിരെ ബിജെപി നേതാവ് മുരളി മനോഹര്‍ ജോഷി കടുത്ത അസംതൃപ്തിയില്‍. ഗാന്ധിനഗര്‍ സീറ്റില്‍ നിന്ന് ബിജെപി നേതാവ് എല്‍കെ അദ്വാനിയെ മാറ്റി അവിടെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായെ മത്സരിപ്പിക്കാന്‍ കഴിഞ്ഞ ദിവസം പാര്‍ട്ടി തീരുമാനിച്ചിരുന്നു. പിന്നാലെ മുരളി മനോഹര്‍ ജോഷിക്കും ഇത്തവണ സീറ്റ് നല്‍കേണ്ടതില്ല എന്ന് തീരുമാനിച്ചതായാണ് ലഭിക്കുന്ന സൂചന.

കാണ്‍പൂരിലോ മറ്റെവിടെയെങ്കിലോ ജോഷിക്ക് അവസരം ഉണ്ടാകില്ലായെന്ന് ബിജെപി ജനറല്‍ സെക്രട്ടറി രാംലാല്‍ വെളിപ്പെടുത്തിയതായി കാണ്‍പൂരിലെ വോട്ടര്‍മാര്‍ക്ക് ഒപ്പുവയ്ക്കാതെ നല്‍കിയ കത്തില്‍ ജോഷി പറയുന്നു. പാര്‍ട്ടി വൃത്തങ്ങളില്‍ നിന്നാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവന്നിരിക്കുന്നത്. ഇതോടെ പാര്‍ട്ടി നടപടിക്കെതിരെ മുതിര്‍ന്ന നേതാക്കള്‍ക്കിടയില്‍ കടുത്ത അസംതൃപ്തി രൂപപ്പെട്ടിട്ടുണ്ടെന്നാണ് സൂചന.

ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് പറയുന്നത് ജോഷി പറയുന്നത് ശരിയാണെന്നാണ്. ഇന്ന് പുറത്തിറങ്ങിയ ബിജെപിയുടെ പ്രധാന പ്രചാരകരുടെ പട്ടികയില്‍ ജോഷിയുടെ പേര് ഉള്‍പ്പെട്ടിട്ടില്ലായെന്നും റിപ്പോര്‍ട്ട് പറയുന്നു. പ്രധാനമന്ത്രി നരേന്ദ്രമോഡി, അമിത് ഷാ, രാജ്‌നാഥ് സിംഗ്, നിതിന്‍ ഗഡ്ഗരി, അരുണ്‍ ജയ്റ്റ്‌ലി, സുഷമാ സ്വരാജ്, ഉമാ ഭാരതി എന്നിവര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. 40 പേര്‍ അടങ്ങിയ ഈ പട്ടികയിലാണ് ജോഷിയുടെ പേര് ഉള്‍പ്പെടാത്തത്.

ജോഷിയും ബിജെപി പാര്‍ട്ടി നേതൃത്വവും തമ്മില്‍ വിള്ളല്‍ രൂപപ്പെടുന്നത് ഇത് ആദ്യമല്ല. രാജ്യത്ത് മോഡി തരംഗമില്ലെന്ന് 2014 ല്‍ ജോഷി അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ പ്രസ്താവന പിന്നീട് ജോഷി നിഷേധിക്കുകയും ചെയ്തിരുന്നു. നരേന്ദ്രമോഡിയും ഞാനും തമ്മില്‍ യാതൊരു വ്യത്യാസവമില്ല. അദ്ദേഹം പാര്‍ട്ടിയെ പ്രതിനിധീകരിക്കുന്ന ജനപ്രിയ നേതാവാണ്. ഞാന്‍ കരുതുന്നത് ജനങ്ങള്‍ യുപിഎ സര്‍ക്കാരിന്റെ ദുര്‍ഭരണത്താല്‍ പൊറുതി മുട്ടിയിരിക്കുകയാണെന്നാണ്. സര്‍ക്കാരിനെതിരെയുള്ള ജനവികാരം പ്രതിഫലിക്കുന്ന സ്വാഭാവിക നേതാവാണ് മോഡിയെന്നും അദ്ദേഹം 2014 ഏപ്രിലില്‍ പറഞ്ഞിരുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോഡിക്കുവേണ്ടി വാരണാസിയിലെ സീറ്റ് വിട്ടുകൊടുത്ത ജോഷി കാണ്‍പൂരില്‍ നിന്നാണ് 2014 ജനവിധി തേടിയത്. 57 ശതമാനം വോട്ടോടുകൂടി റെക്കോര്‍ഡ് ഭൂരിപക്ഷമാണ് അന്നദ്ദേഹം നേടിയത്. മൂന്‍ ഉപപ്രധാനമന്ത്രിയും ബിജെപി നേതാവുമായ എല്‍കെ അദ്വാനിയും കടുത്ത അസംതൃപിയിലാണ്. 2019 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതാണ് അദ്വാനിയുടെ മനഃപ്രയാസത്തിന് കാരണം. ലോക്‌സഭ സീറ്റ് ലഭിക്കുകയല്ല പ്രശ്‌നമെന്നും വളരെ അനാദരവ് കൂടിയുള്ള നിഷേധമാണ് തനിക്ക് അനുഭവപ്പടുന്നതെന്ന് അദ്വാനി പറഞ്ഞതായി അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങള്‍ എന്‍ഡിടിവിയോട് വ്യക്തമാക്കിയിരുന്നു.

എല്‍കെ അദ്വാനിയോടൊപ്പം ബിസി കന്തൂരി, ഹുക്കും ദിയോ യാദവ്, കരിയ മുണ്ഡ എന്നിവര്‍ക്കും ലോക്‌സഭ സീറ്റ് നഷ്ടമായിട്ടുണ്ട്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ 75 വയസിന് മുകളില്‍ പ്രായം ചെന്നവരെ ഉള്‍പ്പെടുത്തേണ്ടതില്ല എന്ന പാര്‍ട്ടി നയത്തിനുസരിച്ചാണ് അദ്വാനിക്ക് സീറ്റ് നഷ്ടമായതെന്നാണ് ബിജെപി നല്‍കുന്ന വിശദീകരണം.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018