Politics

കാത്തിരിക്കാന്‍ വയനാട് ഡിസിസിക്ക് നിര്‍ദേശം, കര്‍ണാടകയും രാഹുലിന്റെ പരിഗണനയില്‍; രണ്ടാം സീറ്റില്‍ തീരുമാനം നാളേക്കപ്പുറം നീട്ടില്ലെന്ന് നേതാക്കള്‍ 

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രണ്ടാം സീറ്റില്‍ ദക്ഷിണേന്ത്യയില്‍ മല്‍സരിക്കുമെന്ന കാര്യത്തില്‍ ഉറപ്പായി. കേരളത്തിനൊപ്പം കര്‍ണാടകയും രാഹുല്‍ ഗാന്ധി രണ്ടാം സീറ്റിനായി പരിഗണിക്കുന്നുണ്ട്. തീരുമാനം വൈകുന്നത് പ്രചരണത്തെ ബാധിക്കുമെന്ന് കെപിസിസി ആശങ്ക അറിയിച്ചപ്പോള്‍ വയനാട് ഡിസിസിയോട് കാത്തിരിക്കാനാണ് എകെ ആന്റണിയടക്കം മുതിര്‍ന്ന നേതാക്കളുടെ നിര്‍ദേശം. നാളേയ്ക്കപ്പുറം രണ്ടാം സീറ്റിന്റെ കാര്യത്തിലെ തീരുമാനം നീളില്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഉറപ്പു പറയുന്നത്.

രാഹുല്‍ ഗാന്ധി അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നാണ് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാലയും പ്രതികരിച്ചത്. രണ്ടാം സീറ്റില്‍ രാഹുല്‍ ഗാന്ധി മല്‍സരിക്കുന്ന കാര്യത്തില്‍ നാളെ തീരുമാനമുണ്ടാകും.

കോണ്‍ഗ്രസ് അധ്യക്ഷന്‍മാര്‍ ദക്ഷിണേന്ത്യയില്‍ മല്‍സരിക്കുന്നത് മുമ്പും ഉണ്ടായിട്ടുണ്ടെന്നും എല്ലാവരും കൂടിയാലോചിച്ച ശേഷമാണ് രാഹുലിനോട് അഭ്യര്‍ത്ഥിച്ചതെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും യുപിഎയും ഏറ്റവും കൂടുതല്‍ സീറ്റുകള്‍ പ്രതീക്ഷിക്കുന്നത് ദക്ഷിണേന്ത്യയിലാണ്. ഈ സാഹചര്യത്തിലാണ് ഉത്തരേന്ത്യയില്‍ അമേഠിക്കൊപ്പം ദക്ഷിണേന്ത്യയിലെ ഒരു സീറ്റില്‍ കൂടി രാഹുല്‍ ഗാന്ധി മത്സരിക്കണമെന്ന നിര്‍ദേശം ഉയര്‍ന്നത്.

ഇന്ദിരാ ഗാന്ധിക്കും സോണിയാ ഗാന്ധിക്കും ശേഷം നെഹ്‌റു കുടുംബത്തില്‍ നിന്ന് തെക്കേ ഇന്ത്യന്‍ സംസ്ഥാനത്തിലേക്ക് മല്‍സരിക്കാനെത്തുകയാണ് രാഹുല്‍.

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മല്‍സരിച്ചാല്‍ സര്‍വ്വകാല ഭൂരിപക്ഷം ലഭിക്കുമെന്നാണ് കെപിസിസി കരുതുന്നത്. മത്സരത്തിനെത്തിയ നെഹ്രു കുടുംബത്തെയെല്ലാം ജയിപ്പിച്ച ചരിത്രമാണ് ദക്ഷിണേന്ത്യയ്ക്കുള്ളത്. അത് രാഹുലിന്റെ കാര്യത്തിലും ആവര്‍ത്തിക്കുമെന്ന് കോണ്‍ഗ്രസിന് ഉറപ്പുള്ള മണ്ഡലമാണ് വയനാട്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018