Politics

ഗോവയില്‍ സഖ്യം വിടുമെന്ന് പറഞ്ഞ് സമ്മര്‍ദ്ദത്തിലാക്കിയ മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടിയെ ബിജെപി പിളര്‍ത്തി; മൂന്നില്‍ രണ്ട് എംല്‍എമാരെ ചാക്കിട്ടുപിടിച്ചു 

ബിജെപിയുമായി സഖ്യം വിടുമെന്ന് പ്രഖ്യാപിച്ച മഹാരാഷ്ട്രവാദി ഗോമന്തക്ക് പാര്‍ട്ടിയിലെ (എംജിപി) മൂന്ന് എംഎല്‍എമാരില്‍ രണ്ട് പേരെ പാളയത്തിലെത്തിച്ച് ബിജെപി പാര്‍ട്ടിയെ പിളര്‍ത്തി. മനോഹര്‍ അജ്‌ഗോന്‍കര്‍, ദീപക് പവാസ്‌കര്‍ എന്നിവരാണ് ബിജെപിയില്‍ ചേര്‍ന്നത്. ബിജെപിയില്‍ ലയിക്കുകയാണെന്ന് വ്യക്തമാക്കി ബുധനാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് എജിപി എംഎല്‍എമാര്‍ സ്പീക്കര്‍ മൈക്കള്‍ ലാബോയ്ക്ക് കത്ത് നല്‍കിയത്.

അര്‍ദ്ധരാത്രി നടന്ന രാഷ്ട്രീയ നീക്കങ്ങളുടെ ഫലമായി നിലവില്‍ ബിജെപിയുടെ എംഎല്‍എമാരുടെ എണ്ണം 14 ആയി. നേരത്തെ 40 അംഗ ഗോവ നിയമസഭയില്‍ ബിജെപി എംഎല്‍എമാരുടെ എണ്ണം 12 ആയിരുന്നു.

മൂന്നില്‍ രണ്ട് എംഎല്‍എമാര്‍ മാറിയതിനാല്‍ ഇവര്‍ക്കെതിരെ കൂറുമാറ്റ നിരോധനം നിലനില്‍ക്കില്ല. സുധിന്‍ ദാവാലികര്‍ കത്തിലയാണ് എംജിപിയില്‍ നിന്ന് ബിജെപിയിലേക്ക് മാറാന്‍ വിസമ്മതിച്ച എംഎല്‍എ. ഗോവയിലെ ഉപമുഖ്യമന്ത്രിയാണ് ദവാലികര്‍.

ഗോവയില്‍ മുഖ്യമന്ത്രിയായിരുന്ന മനോഹര്‍ പരീക്കറുടെ മരണത്തിന് ശേഷം ഗോവയില്‍ അധികാരമേറ്റെടുത്ത ബിജെപിയുടെ പ്രമോദ് സാവന്ത് സര്‍ക്കാര്‍ നിയമസഭയില്‍ വിശ്വാസ വോട്ട് നേടിയിരുന്നു. 20 എംഎല്‍എമാരുടെ പിന്തുണയാണ് ബിജെപിക്ക് ലഭിച്ചത്. 15 പേര്‍ എതിര്‍ത്ത് വോട്ടു ചെയ്തിരുന്നു.

രണ്ടു സഖ്യകക്ഷികള്‍ക്ക് ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കിയും, കൂറു മാറുമെന്ന് ഭയന്ന അഞ്ച് എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റിയുമാണ് ബിജെപി വിശ്വാസ വോട്ടെടുപ്പ് നേരിട്ടിരുന്നത്.

ബിജെപി 12, ഗോവ ഫോര്‍വേഡ് പാര്‍ട്ടി (ജിഎഫ്പി) 3, മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി (എംജിപി) 3, സ്വതന്ത്രര്‍ 3. കോണ്‍ഗ്രസ് 14 , എന്‍സിപി- 1 എന്നിങ്ങനെയാണ് ഗോവ നിയമസഭയിലെ കക്ഷി നില.

സഖ്യസര്‍ക്കാരിലെ ബിജെപി എംഎല്‍എ ഫ്രാന്‍സിസ് ഡിസൂസയുടെ മരണവും രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാരുടെ രാജിയും 40 അംഗങ്ങളുണ്ടായിരുന്ന നിയമസഭയെ 37 അംഗങ്ങളിലേക്ക് ചുരുക്കിയിരുന്നു. പരീക്കര്‍ കൂടി മരിച്ചതോടെ സഭയില്‍ 36 അംഗങ്ങളാണുള്ളത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018