Politics

യുപിയില്‍ ബിജെപി എംപി പാര്‍ട്ടിവിട്ടു; രാജിക്കത്ത് നല്‍കിയത് പാര്‍ട്ടി ഓഫീസിലെ ‘ചൗക്കീദാറിന്’  

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ഉത്തര്‍പ്രദേശില്‍ ബിജെപി എം പി പാര്‍ട്ടി വിട്ടു. ഹര്‍ദോയിയില്‍ നിന്നുള്ള എംപി അന്‍ഷുല്‍ വെര്‍മയാണ് ബിജെപിയില്‍ നിന്നും രാജിവെച്ചത്. പ്രധാനമന്ത്രിയുടെ ചൗക്കീദാര്‍ ക്യാംപെയ്‌ന് പ്രഹരം നല്‍കിക്കൊണ്ട് പാര്‍ട്ടി ഓഫീസില്‍ കാവല്‍ക്കാരനായി ജോലി ചെയ്യുന്ന ആള്‍ക്കാണ് അന്‍ഷുല്‍ വെര്‍മ രാജിക്കത്തും മറ്റു രേഖകളും നല്‍കിയത്.

ബിജെപി ഓഫീസിലെ കാവല്‍ക്കാരന് എംപി രാജിക്കത്ത് നല്‍കുന്ന വീഡിയോ ഇതിനോടകം വൈറലായിട്ടുണ്ട്. മണിക്കൂറുകള്‍ക്കകം മുന്‍ മുഖ്യമന്ത്രിയും സമാജ് വാദ് പാര്‍ട്ടി നേതാവുമായ അഖിലേഷ് യാദവിനൊപ്പം വാര്‍ത്താസമ്മേളനം വിളിച്ച അന്‍ഷുല്‍ എസ്പിയില്‍ ചേര്‍ന്നു.

നൂറുകണക്കിന് കോടികള്‍ മുടക്കി ഓരോ ജില്ലകളിലും ഡല്‍ഹിയിലുമെല്ലാം നിര്‍മ്മിച്ച ബിജെപിയുടെ പുതിയ ഓഫീസുകള്‍ കാണുമ്പോള്‍ ഒരു കാര്യം തിരിച്ചറിയാനാകും. മറ്റുള്ളവരുടെ സഹായത്താല്‍ പാര്‍ട്ടി വികസിപ്പിക്കുന്നതിലാണ് ബിജെപി വിശ്വസിച്ചത്.   
അന്‍ഷുല്‍ വെര്‍മ  

നിങ്ങള്‍ എത്ര പേര്‍ക്ക് നിങ്ങളുടെ മക്കളെ കാവല്‍ക്കാരാക്കാന്‍ ആഗ്രഹമുണ്ട്? ഇതെല്ലാം വെറും കെട്ടുകാഴ്ച്ചകളും മുദ്രാവാക്യങ്ങളും മാത്രമാണ്. ഞാന്‍ എന്തുകൊണ്ട് പേരിനൊപ്പം ചൗക്കീദാര്‍ എന്ന് ചേര്‍ത്തില്ലായെന്ന ചോദ്യമുണ്ടായി. എനിക്കൊരു കാര്യമേ പറയാനുള്ളൂ. ഞാന്‍ വികസനത്തിന് വേണ്ടിയാണ് ഞാന്‍ ശ്രമിച്ചിട്ടുള്ളത് അത് തുടരും. എപ്പോഴും അന്‍ഷുല്‍ ആയി തുടരുമെന്നും ചൗക്കീദാര്‍ ആകാനില്ലെന്നും മുന്‍ ബിജെപി നേതാവ് കൂട്ടിച്ചേര്‍ത്തു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018