Politics

‘ഒരു രൂപ തരൂ’; തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ധനസഹായം അഭ്യര്‍ത്ഥിച്ച് കനയ്യ കുമാര്‍  

കനയ്യ കുമാര്‍
കനയ്യ കുമാര്‍

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടി ജനങ്ങളോട് ധനസഹായം അഭ്യര്‍ത്ഥിച്ച് ഇടത് സ്ഥാനാര്‍ത്ഥിയും ജെഎന്‍യു മുന്‍ വിദ്യാര്‍ത്ഥി നേതാവുമായ കനയ്യകുമാര്‍. ബിഹാറിലെ ബെഗുസരായിയില്‍ നിന്ന് മത്സരിക്കുന്ന കനയ്യ കുറഞ്ഞത് ഒരു രൂപയെങ്കിലും തനിക്ക് സംഭാവന ചെയ്യണമെന്നാണ് അഭ്യര്‍ത്ഥിക്കുന്നത്.

ഓരോ വെള്ളത്തുള്ളികളും മണ്‍കലം നിറയ്ക്കുന്നതുപോലെ, നിങ്ങളുടെ ഒരു രൂപ സംഭാവന എനിക്ക് തെരഞ്ഞെടുപ്പില്‍ പോരാടാനും അരികുവല്‍കരിക്കപ്പെട്ടവരുടേയും ചൂഷിതരുടേയും ശബ്ദം പാര്‍ലമെന്റിലെത്തിക്കാനും സഹായമാകും.  
കനയ്യ കുമാര്‍  

കനയ്യയുടെ അഭ്യര്‍ത്ഥന

“നമ്മുടെ ജനാധിപത്യം ആക്രമിക്കപ്പെടുകയാണ്. ഈ തെരഞ്ഞെടുപ്പ് പണത്തിന്റെ ശക്തിയും ജനങ്ങളുടെ ശക്തിയും തമ്മിലാണ്. 2019ലെ തെരഞ്ഞെടുപ്പ് ചരിത്രപരമായിരിക്കും. ജനാധിപത്യമൂല്യങ്ങളില്‍ വിശ്വസിക്കുന്ന എല്ലാവരും സംഘടിക്കണം. നിങ്ങളാല്‍ ആവുന്ന വിധം അതില്‍ പങ്കാളിയാകണം. ഞാന്‍ തെരഞ്ഞെടുപ്പ് രംഗത്തിറങ്ങുകയാണ്. നിങ്ങള്‍ ജനാധിപത്യത്തില്‍ വിശ്വസിക്കുന്നെങ്കില്‍ ഞാന്‍ നിങ്ങളോട് സഹായം അഭ്യര്‍ത്ഥിക്കുന്നു. ഇത് ഒരു വ്യക്തിയെ സംബന്ധിച്ച ഒന്നല്ല, ഇത് നമ്മുടെ കൂട്ടായ സമരമാണ്. ഒരു തുകയും ചെറുതോ വലുതോ അല്ല, നിങ്ങളാല്‍ ആവുന്നത് സംഭാവന ചെയ്യൂ.

ജയ് ജവാന്‍, ജയ് കിസാന്‍, ജയ് സംവിധാന്‍ (ഭരണഘടന)“

അവര്‍ഡെമോക്രസി ഡോട്ട് ഇന്‍ എന്ന വെബ്‌സൈറ്റ് വഴിയാണ് കനയ്യ കുമാര്‍ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിനായി ധനശേഖരണം നടത്തുന്നത്.

ജെഎന്‍യു സര്‍വ്വകലാശാലയില്‍ രാജ്യവിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്ന കേസില്‍ 2016 ഫെബ്രുവരിയില്‍ കനയ്യകുമാറിനെ അറസ്റ്റ് ചെയ്തിരുന്നു. എഐഎസ്എഫ് നേതാവായിരുന്ന കനയ്യ 2015-16 കാലഘട്ടത്തില്‍ ഇന്റര്‍നാഷണല്‍ സ്റ്റഡീസില്‍ ഡോക്ടറേറ്റിനായി ശ്രമിക്കുമ്പോഴായിരുന്നു സംഭവം. പിന്നീട് കോടതിയില്‍ ഹാജരാക്കിയ കനയ്യ കുമാറിനെ സംഘ്പരിവാര്‍ അനുകൂലികളായ അഭിഭാഷകര്‍ കോടതി വളപ്പില്‍ വെച്ച് മര്‍ദ്ദിച്ചിരുന്നു.
ബെഗുസരായിയിലെ ജനങ്ങള്‍ ഗിരിരാജ് സിങ്ങിനെ പരാജയപ്പെടുത്തും. ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ ബിഹാറില്‍ എല്ലായിടത്തും തോല്‍ക്കും. പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പുറത്താക്കാന്‍ ജനം തീരുമാനമെടുത്തു.  
കനയ്യ കുമാര്‍  

സിപിഐ സ്ഥാനാര്‍ത്ഥിയായ കനയ്യ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ ഗിരിരാജ് സിങ്ങിനെയാണ് നേരിടുന്നത്. ആര്‍ജെഡിയും കോണ്‍ഗ്രസും അടങ്ങുന്ന മഹാസഖ്യം ബെഗുസരായി സീറ്റ് സിപിഐയ്ക്ക് വിട്ടുനല്‍കാന്‍ തയ്യാറായിരുന്നില്ല. 2014ല്‍ ബിജെപിയുടെ ഭോലാ സിങ്ങിനോട് തോറ്റ തന്‍വീര്‍ ഹസനാണ് ബെഗുസരായിയിലെ ആര്‍ജെഡി സ്ഥാനാര്‍ത്ഥി.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018