Politics

‘മറ്റുള്ളവര്‍ ചെയ്ത ജോലിയുടെ അംഗീകാരം തട്ടിയെടുക്കുന്ന പരിപാടി മോഡി നിര്‍ത്തണം’; പ്രധാനമന്ത്രിയുടെ അവകാശവാദത്തിനെതിരെ മമതാ ബാനര്‍ജി 

ബഹിരാകാശ ശാസ്ത്രജ്ഞരുടെ നേട്ടങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി തട്ടിയെടുക്കുന്നത് നിര്‍ത്തണമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജി. ഇന്ത്യ ചാരഉപഗ്രത്തെ മിസൈല്‍ വെച്ച് വീഴ്ത്തുന്ന സാങ്കേതികത രൂപപ്പെടുത്തിയത് ബിജെപിയുടെ ഭരണനേട്ടമായി പ്രധാനമന്ത്രി നരേന്ദ്രമോഡി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്തപ്പോള്‍ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് മമതാ ബാനര്‍ജി കടുത്ത വിമര്‍ശനമുന്നയിച്ചിരിക്കുന്നത്.

മറ്റുള്ളവര്‍ ചെയ്ത ജോലിയുടെ അംഗീകാരങ്ങള്‍ സ്വന്തമാക്കുന്നത് നരേന്ദ്രമോഡി നിര്‍ത്തണം. ചാരഉപഗ്രങ്ങള്‍ വെടിവെച്ച് വീഴ്ത്തന്നത് ശാസ്ത്രജ്ഞന്‍ന്മാരുടെ നേട്ടമാണ്. രാജ്യത്ത് നരേന്ദ്രമോഡി സര്‍ക്കാര്‍ ജനങ്ങള്‍ക്ക് സമാധാനം നല്‍കുന്നതൊന്നും നല്‍കിയിട്ടില്ല.
മമതാ ബാനര്‍ജി

ബിജെപിയും മോഡിയും ജനങ്ങളെ വിഡ്ഢിയാക്കുന്ന തന്ത്രം നിര്‍ത്തണം. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ഇത് ബിജെപിക്ക് ഒരു ഗുണവും ചെയ്യില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് വ്യക്താവും പശ്ചിമ ബംഗാള്‍ മന്ത്രിയുമായ ഫിര്‍ഹാദ് ഹക്കീം പറഞ്ഞു.

അതിപ്രധാനമായൊരു കാര്യം പറയാനുണ്ടെന്ന് അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് ഉച്ചയ്ക്കാണ് രാജ്യത്തെ അഭിസംബോധന ചെയ്തത്. ഇന്ത്യ ബഹിരാകാശ രംഗത്ത് വന്‍ ശക്തിയായി മാറിയെന്നാണ് പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കെ രാജ്യത്തെ അറിയിച്ചത്. ലോ ഓര്‍ബിറ്റ് സാറ്റ്ലൈറ്റിനെ ഇന്ത്യ വെടിവെച്ചിട്ടെന്നും മൂന്ന് മിനിട്ടിനുള്ളില്‍ പരീക്ഷണം പൂര്‍ത്തിയായെന്നും മോഡി പറഞ്ഞിരുന്നു.

ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണത്തിലൂടെ ലോകത്ത് മൂന്ന് രാജ്യങ്ങള്‍ മാത്രം കൈവരിച്ച നേട്ടം ഇന്ത്യയും കൈവരിച്ചെന്നാണ് പ്രധാനമന്ത്രി മോഡി രാജ്യത്തെ അറിയിച്ചത്. അമേരിക്കയും റഷ്യയും ചൈനയും മാത്രമാണ് ഈ നേട്ടം മുമ്പ് കൈവരിച്ചതെന്നും ഇന്ത്യ നാലാമത്തെ രാജ്യമായെന്നും മോഡി പറഞ്ഞു. 'മിഷന്‍ ശക്തി' എന്ന പദ്ധതിയിലൂടെയാണ് ബഹിരാകാശ രംഗത്ത് ഇന്ത്യ വന്‍ ശക്തിയായതെന്നും മോഡി കൂട്ടിചേര്‍ത്തിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018