Politics

‘നല്ല ശമരിയാക്കാര’നായി രാഹുല്‍ ഗാന്ധി; വാഹനാപകടത്തില്‍ പരിക്കേറ്റ മാധ്യമപ്രവര്‍ത്തകനെ സ്വന്തം കാറില്‍ എംയ്‌സില്‍ എത്തിച്ച് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ 

വാഹനാപകടത്തില്‍ പരിക്കേറ്റ മാധ്യമപ്രവര്‍ത്തകനെ സ്വന്തം കാറില്‍ ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ എത്തിച്ച് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജേന്ദ്രവ്യാസ് എന്ന മാധ്യമപ്രവര്‍ത്തകനെ രാഹുല്‍ ഗാന്ധി ആശുപത്രിയില്‍ എത്തിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

ഡല്‍ഹിയിലെ ഹുമയൂണ്‍ റോഡില്‍ വെച്ചാണ് രാജസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മാധ്യമ സ്ഥാപനത്തിന്റെ മുതലാളിയായ രാജേന്ദ്ര വ്യാസിന് അപകടം സംഭവിച്ചത്. രാഹുല്‍ ഗാന്ധി ഈ വഴി കടന്നു പോവുമ്പോഴാണ് പരിക്കേറ്റ രാജേന്ദ്ര വ്യാസിനെ കാണുന്നത്. വാഹനം നിര്‍ത്തുക മാത്രമല്ല, വാഹനത്തില്‍ രാജേന്ദ്ര വ്യാസിനെ കയറ്റി എഐഐഎംഎസില്‍ എത്തിക്കുകയും ചെയ്തു രാഹുല്‍ ഗാന്ധി.

കൂടെയുണ്ടായിരുന്നവരില്‍ ആരോ എടുത്ത വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. രാജേന്ദ്ര വ്യാസിന്റെ തലയില്‍ നിന്ന് ചോര വരുന്നത് തന്റെ കര്‍ചീഫ് കൊണ്ട് രാഹുല്‍ ഗാന്ധി തുടക്കുന്നതും വീഡിയോയില്‍ കാണാം.

ഡല്‍ഹി മുന്‍ പിസിസി അദ്ധ്യക്ഷന്‍ അജയ് മാക്കന്‍ ട്വിറ്ററില്‍ ഈ വീഡിയോ ട്വീറ്റ് ചെയ്തിട്ടുണ്ട്. രാഹുല്‍ ഗാന്ധിയെന്ന വ്യക്തിയേക്കാള്‍ മനുഷ്യത്വപരമായ ഒരു പാട് ഗുണങ്ങളുള്ള ഒരു മനുഷ്യനെയാണ് ഞാന്‍ കണ്ടത്. ഇത്തരം സംഭവങ്ങള്‍ ഒരുപാടുണ്ടായിട്ടുണ്ട്. ഇവിടെ വ്യത്യാസം എന്നുള്ളത്. രാഹുല്‍ ഒരിക്കലും അത് പ്രചരിപ്പിക്കാന്‍ ആഗ്രഹിക്കുന്നില്ല എന്നുള്ളതാണ്. അതാണ് അദ്ദേഹത്തെ കുടുതല്‍ മനുഷ്യത്വമുള്ള ഒരാളാക്കി തീര്‍ക്കുന്നത്. അജയ് മാക്കന്‍ തന്റെ ട്വീറ്റില്‍ ഇങ്ങനെ കുറിച്ചു.

ഇതാദ്യമായല്ല ഒരു മാധ്യമപ്രവര്‍ത്തകനെ സഹായിക്കാനായി രാഹുല്‍ ഗാന്ധി ഓടിയെത്തിയത്. ജനുവരിയില്‍ ഭുവനേശ്വറില്‍ ഒരു ഫോട്ടോ ജേര്‍ണലിസ്റ്റ് തന്റെ ചിത്രങ്ങളെടുക്കവേ മറിഞ്ഞു വീണപ്പോള്‍ രാഹുല്‍ ഗാന്ധി ഓടിയെത്തിയതും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018