Politics

‘ബിജെപിയെ പരാജയപ്പെടുത്തുക മുഖ്യലക്ഷ്യം’; മിനിമം വേതനം 18,000 രൂപയാക്കുമെന്ന വാഗ്ദാനവുമായി സിപിഐഎമ്മിന്റെ പ്രകടന പത്രിക 

ബിജെപിയെ പരാജയപ്പെടുത്തുകയാമ് മുഖ്യലക്ഷ്യമെന്ന് പ്രഖ്യാപിച്ച് സിപിഐഎം പ്രകടന പത്രിക പുറത്തിറക്കി. കേന്ദ്രത്തില്‍ മതേതര- ജനാധിപത്യ സര്‍ക്കാരുണ്ടാവുക ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സിപിഐഎമ്മിന്റേയും ഇടതുപാര്‍ട്ടികളുടെയും പ്രാതിനിധ്യം കൂട്ടുകയും ഉറപ്പു വരുത്തുകയും ചെയ്യും.

സിപിഐഎം പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്ന് തൊഴിലാളികള്‍ക്ക് കുറഞ്ഞ വേതനം പ്രതിമാസം 18000 രൂപയാക്കുമെന്നതാണ്. ആരോഗ്യ ഇന്‍ഷുറന്‍സ് രംഗത്ത് സ്വകാര്യ കമ്പനികളെ ഒഴിവാക്കും. കര്‍ഷകര്‍ക്ക് ഉത്പാദന ചിലവിന്റെ 50% അധിക വില ഉറപ്പാക്കും തുടങ്ങി പതിനഞ്ച് വാഗ്ദാനങ്ങളാണ് സിപിഐഎമ്മിന്റെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ഉള്ളത്.

രണ്ട് രൂപ നിരക്കില്‍ 35 കിലോ അരി ഒരു കുടുംബത്തിന് നല്‍കുമെന്നും വാര്‍ധക്യ പെന്‍ഷന്‍ ആറായിരമോ മിനിമം വേതനത്തിന്റെ പകുതിയോ ആക്കുമെന്നും സിപിഐഎം പ്രകടന പത്രികയില്‍ പറയുന്നു.

പ്രധാന വാഗ്ദാനങ്ങള്‍

 • ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി ഒരു വ്യക്തിക്ക് 7 കിലോ ഭക്ഷ്യ ധാന്യം രണ്ട് രൂപയ്ക്ക് ഉറപ്പു വരുത്തും. അല്ലെങ്കില്‍ ഒരു കുടുംബത്തിന് 35 കിലോ അരി നല്‍കും.
 • സൗജന്യ ആരോഗ്യപരിപാലനം, സ്വകാര്യ ഇന്‍ഷുരന്‍സ് കമ്പനികളെ ഉപയോഗിച്ച് സൗജന്യ ആരോഗ്യരക്ഷ എന്നിവ ഉറപ്പാക്കും. മൊത്തം ദേശീയവരുമാനത്തിന്റെ അഞ്ച് ശതമാനം ആരോഗ്യരക്ഷയ്ക്കായി മാറ്റിവയ്ക്കും.
 • പാര്‍ലമെന്റിലും നിയമസഭകളിലും മൂന്നിലൊന്ന് വനിതാ സംവരണം നടപ്പാക്കും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ തടയാനുള്ള നടപടികള്‍ സ്വീകരിക്കും.
 • പൊതുവിദ്യാഭ്യാസ സമ്പ്രദായത്തില്‍ ഘടനാപരമായ മാറ്റങ്ങള്‍ കൊണ്ടുവരും. സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെയും ഉന്നത വിദ്യാഭ്യാസത്തിന്റേയും മേന്മ വര്‍ദ്ധിപ്പിക്കും. ദേശീയ വരുമാനത്തിന്റെ ആറ് ശതമാനം വിദ്യാഭ്യാസ മേഖലയ്ക്കായി നീക്കിവയ്ക്കും. വിദ്യാഭ്യാസമേഖലയിലെ വര്‍ഗ്ഗീയവല്‍ക്കരണം തടയുകയും വിദ്യാഭ്യാസത്തിന്റെ ജനാധിപത്യ സ്വഭാവം ഉറപ്പാക്കുകയും ചെയ്യും.
 • തൊഴിലില്ലായ്മ പരിഹരിക്കാനുള്ള നടപടികള്‍ കൈക്കൊള്ളും, തൊഴിലെടുക്കാനുള്ള മൗലികാവകാശം സംരക്ഷിക്കും.
 • 6000 രൂപയില്‍ കുറയാത്ത വാര്‍ദ്ധക്യകാല പെന്‍ഷന്‍ ഉറപ്പാക്കും.
 • പൊതുമേഖലയിലേയും പ്രതിരോധ, ഊര്‍ജ്ജ, റയില്‍വേ, അടിസ്ഥാന സേവന മേഖലകളുടെയും സ്വകാര്യവല്‍ക്കരണം അവസാനിപ്പിക്കും.
 • സ്വകാര്യമേഖലയില്‍ പട്ടിക ജാതി, പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് തൊഴില്‍ സംവരണം ഉറപ്പാക്കും.
 • ധനികരുടേയും കോര്‍പ്പറേറ്റുകളുടേയും നികുതി ഉയര്‍ത്തും. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വിടവ് നികത്തുംവിധം നികുതിസംവിധാനം പുതുക്കിപ്പണിയും.
 • ആനുപാതിക പ്രാതിനിധ്യം ഉറപ്പാക്കുംവിധം രാജ്യത്തെ തെരഞ്ഞെടുപ്പ് സംവിധാനം പരിഷ്‌കരിക്കും. ഇലക്ടറല്‍ ബോണ്ടുകള്‍ റദ്ദാക്കും.
 • ഡിജിറ്റല്‍ മേഖലയുടെ വികാസം പൊതുമേഖലയുടെ വികാസമായി കണക്കാക്കി ഡിജിറ്റല്‍ നയം രൂപീകരിക്കും. സ്റ്റേറ്റ് പൗരന്മാരെ നിരീക്ഷിക്കുന്നതും അവരുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്നതും അവസാനിക്കും. ജനങ്ങളുടെ സ്വകാര്യവിവരങ്ങള്‍ കോര്‍പ്പറേറ്റുകളുടെ കയ്യിലെത്താതെ സംരക്ഷിക്കും.
 • ടെലികോം മേഖലയുടേയും ഇന്റര്‍നെറ്റ് സേവന മേഖലയിലേയും കുത്തകവല്‍ക്കരണം തടയും.
 • 2018ലെ ട്രാന്‍സ്ജന്‍ഡര്‍ ബില്ലിലെ പോരായ്മകള്‍ പരിഹരിച്ച് ട്രാന്‍സ്ജന്‍ഡറുകള്‍ക്ക് തുല്യനീതി ഉറപ്പാക്കും. ലിംഗ ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്ക് തൊഴില്‍ സംവരണം നടപ്പാക്കും. എല്‍ജിബിടി വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയും.
 • നിര്‍ണ്ണായക പദവികളില്‍ ആര്‍എസ് എസ് നേതാക്കളെ ബിജെപി നിയോഗിച്ചത് ഒഴിവാക്കും.

ലോക ചരിത്രത്തില്‍ തന്നെ ആദ്യമായി പ്രകടന പത്രികയുടെ ശബ്ദരേഖ പുറത്തിറക്കി എന്ന പ്രത്യേകതയും സിപിഐഎം പ്രകടന പത്രികയ്ക്കുണ്ട്..

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018