Politics

കേരളത്തില്‍ മല്‍സരിക്കരുതെന്ന് രാഹുലിനോട് ഘടകകക്ഷികള്‍; വീണ്ടും ഇടപെട്ട് ശരദ് പവാര്‍; തീരുമാനം ഇന്നുണ്ടായേക്കും, പ്രഖ്യാപനം വൈകുന്നതില്‍ അതൃപ്തിയുമായി ലീഗ് 

കേരളത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മല്‍സരിക്കുന്നതില്‍ എതിര്‍പ്പുമായി യുപിഎ ഘടകകക്ഷികള്‍. വിഷയത്തില്‍ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ വീണ്ടും ഇടപെട്ടു. വയനാട്ടില്‍ രാഹുല്‍ ഗാന്ധി മല്‍സരിക്കരുതെന്നാണ് കോണ്‍ഗ്രസിലെ മുതിര്‍ന്ന ദേശീയ നേതാക്കളുടേയും അഭിപ്രായം. ഇതോടെ കേരളത്തിലെ നേതാക്കളോട് രാഹുല്‍ ഗാന്ധി അഭിപ്രായം തേടി. വയനാട്ടില്‍ മല്‍സരിക്കാതെ പിന്മാറാനായിരിക്കും കോണ്‍ഗ്രസ് അധ്യക്ഷന്‍ തീരുമാനിക്കുകയെന്ന സൂചന നല്‍കിയാണ് ഇപ്പോഴത്തെ ഉമ്മന്‍ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും പ്രതികരണങ്ങള്‍.

രാഹുല്‍ ഗാന്ധിയോട് വയനാട്ടില്‍ മല്‍സരിക്കാന്‍ ആവശ്യപ്പെടുകയാണ് ഉണ്ടായതെന്നും അല്ലാതെ അദ്ദേഹം മല്‍സരിക്കുമെന്ന് ഉറപ്പുണ്ടായിരുന്നെങ്കില്‍ നേരത്തെ പറഞ്ഞേനെയെന്നും ചെന്നിത്തല പ്രതികരിച്ചു.

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമെന്ന താന്‍ പറഞ്ഞിട്ടില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടിയും പ്രതികരിച്ചു. രാഹുലിന്റെ രണ്ടാം സീറ്റ് സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നതിനിടെയാണ് ഉമ്മന്‍ ചാണ്ടിയുടേയും ചെന്നിത്തലയുടേയും മലക്കം മറിച്ചില്‍.

പ്രഖ്യാപനം വൈകുന്നത് കേരളത്തിലെ ഘടകകക്ഷികള്‍ക്ക് ഇടയില്‍ അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്. വയനാട്ടില്‍ പ്രചാരണ രംഗത്ത് പിന്നോട്ട് പോകുമെന്നും പ്രഖ്യാപനം ഇനിയും വൈകരുതെന്നും മുസ്ലീം ലീഗ് ആവശ്യപ്പെട്ടു.

വയനാട് സീറ്റില്‍ ഇനിയും തീരുമാനം വൈകില്ലെന്നും വേഗത്തില്‍ തന്നെ ഹൈക്കമാന്‍ഡ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കുമെന്നും ഉമ്മന്‍ചാണ്ടി കോഴിക്കോട് പറഞ്ഞു.

കേരളത്തില്‍ നാമനിര്‍ദേശ പട്ടിക സമര്‍പ്പിക്കല്‍ ഇന്ന് തുടങ്ങാനിരിക്കെ വയനാട് വടകര മണ്ഡലത്തില്‍ കോണ്‍ഗ്രസ് പ്രഖ്യാപനമായില്ല. വടകരയില്‍ കെ മുരളീധരനും വയനാട്ടില്‍ ടി സിദ്ദിഖുമാണ് സ്ഥാനാര്‍ത്ഥികള്‍ എന്ന് സംസ്ഥാന നേതൃത്വം പ്രഖ്യാപിച്ചെങ്കിലും എഐസിസി സ്ഥാനാര്‍ത്ഥിപട്ടിക പുറത്ത് വിട്ടിട്ടില്ല.

അതിനിടെയാണ് വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുമെന്ന വാര്‍ത്തകള്‍ പുറത്ത് വന്നത്് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രമാചന്ദ്രന്‍, ഉമ്മന്‍ചാണ്ടി അടക്കമുളള നേതാക്കള്‍ രാഹുല്‍ എത്തുമെന്ന് സൂചിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയായിരുന്ന ടി സിദ്ദിഖ് പ്രചാരണം അവസാനിപ്പിക്കുകയും പിന്‍മാറാന്‍ തയ്യാറാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018