Politics

ശബരിമല വിഷയത്തില്‍ എന്‍എസ്എസ് നിലപാടിനോടൊപ്പമാണ് ഞങ്ങള്‍ നിന്നതെന്ന് സജി ചെറിയാന്‍; ഇത്തവണ ഇടതുപക്ഷം 35 സീറ്റുകള്‍ നേടും

വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി 35 സീറ്റുകള്‍ നേടാന്‍ സാധ്യതയുണ്ടെന്ന് സിപിഐഎം നേതാവ് സജി ചെറിയാന്‍ എംഎല്‍എ. 2004ലെ സമാനമായ അവസ്ഥയാണ് ഇപ്പോഴുള്ളതെന്നും ചെങ്ങന്നൂര്‍ എംഎല്‍എ പറഞ്ഞു.

ബിജെപി സര്‍ക്കാരിനെ താഴെയിറക്കാന്‍ 2004ല്‍ ജനങ്ങള്‍ നിശബദ് വിപ്ലവം നടത്തി. അതേ നിശബ്ദ വിപ്ലവം ആവര്‍ത്തിക്കാന്‍ പോവുകയാണ്. ബിജെപിയുടെ ജനവിരുദ്ധ നയങ്ങള്‍, ഭരണം ഇതാണ് കാരണം. അങ്ങനെ സര്‍ക്കാര്‍ മാറുമ്പോള്‍ അവിടെ ഇടതുപക്ഷം ഉണ്ടാവണം. 2004ല്‍ ഉണ്ടായിരുന്നു. ഇത്തവണ ഇടതുപക്ഷത്തിന് 35 സീറ്റുകളോളം കിട്ടാനുള്ള സാധ്യത ഉണ്ടെന്നും സജി ചെറിയാന്‍ പറഞ്ഞു.

കേരളത്തിന്റെ ആവശ്യങ്ങള്‍ 2004ല്‍ ഉന്നയിച്ചത് പോലെ ഉന്നയിക്കാന്‍ സാധിക്കണം. അന്ന് ഉന്നയിച്ചതിന്റെ ഫലമാണ് തൊഴിലുറപ്പ് പദ്ധതി. അങ്ങനെ ചോദിക്കാന്‍ സാധിക്കുന്ന ഒരു കൂട്ടത്തെയാണ് ലോക്‌സഭയിലേക്ക് അയക്കേണ്ടതെന്നും സജി ചെറിയാന്‍ പറഞ്ഞു.

ശബരിമല വിഷയത്തില്‍ എന്‍എസ്എസ് മാന്യമായ നിലപാടാണ് സ്വീകരിച്ചത്. ശബരിമല വിശ്വാസത്തിന്റെ ഭാഗമായി സ്ത്രീ പ്രവേശനം പാടില്ല എന്നാണ് ആ നിലപാട്. വിശ്വാസ സമൂഹത്തെ സംരക്ഷിക്കുന്ന നിലപാട് തന്നെയാണ് ഞങ്ങളും സ്വീകരിച്ചത്. സിപി ഐഎമ്മിന്റെ സ്ത്രീകളെയാരും ശബരിമലയില്‍ കയറ്റാന്‍ ശ്രമിച്ചില്ല. അവിടെ വരുന്ന സ്ത്രീകള്‍ക്ക് ആക്രമണം ഏല്‍ക്കാതിരിക്കാന്‍ പൊലീസിന് ഇടപെടേണ്ടി വന്നിട്ടുണ്ടാകാം. എന്നാല്‍ തന്നെയും പൊതുവേ എന്‍എസ്എസ് എടുത്ത നിലപാടിനോടൊപ്പമാണ് ഞങ്ങള്‍ നിന്നത്. അക്രമം നടത്തിയത് എന്‍എസ്എസ് അല്ല. ആര്‍എസ്എസും ബിജെപിയുമാണ്. എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് പ്രസ്താവന ഇറക്കി. ഞങ്ങള്‍ സമദൂരത്തിലാണെന്ന്. കോടതി വിധിയെ ആദ്യം അംഗീകരിച്ചത് കോണ്‍ഗ്രസും ബിജെപിയും ആര്‍എസ്എസുമാണ്. നാട്ടില്‍ സ്ത്രീ സമൂഹത്തില്‍ നിന്ന് പ്രത്യക്ഷ സമരമുണ്ടായപ്പോഴാണ് ഇവര്‍ നിലപാട് മാറ്റിയത്. കുറച്ച് വോട്ട് കിട്ടുമെന്ന് കണ്ടപ്പോള്‍ നാട്ടില്‍ കലാപമുണ്ടാക്കാന്‍ ആളെ സംഘടിപ്പിച്ചു. അതൊക്കെ ചിന്തിക്കാനുള്ള ബുദ്ധിയും വിവേകവും കേരളത്തിലെ നായര്‍ സമുദായങ്ങള്‍ക്കുണ്ട്. എന്‍എസ്എസ് നേതൃത്വത്തിനുണ്ട്. ഞങ്ങള്‍ക്ക് അവര്‍ എതിരല്ലെന്നും സജി ചെറിയാന്‍ പറഞ്ഞു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018