Politics

പ്രഗ്യ ദേബ് ബര്‍മ്മനെ തെരഞ്ഞെടുപ്പ് ഗോദയിലിറക്കി, ഐപിഎഫ്ടിയുമായി ചര്‍ച്ച; ത്രിപുരയില്‍ കോണ്‍ഗ്രസിന്റെ അപ്രതീക്ഷിത നീക്കങ്ങള്‍ 

ത്രിപുര മുന്‍ രാജകുടുംബാഗം പ്രഗ്യ ദേബ് ബര്‍മ്മനെ കിഴക്കന്‍ ത്രിപുര ലോക്‌സഭ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് പ്രഖ്യാപിച്ചപ്പോള്‍ ഞെട്ടിയത് ത്രിപുരയിലെ ജനങ്ങളും രാഷ്ട്രീയ നിരീക്ഷകരുമാണ്. നേരത്തെ യാതൊരു രാഷ്ട്രീയ പ്രവര്‍ത്തന പരിചയവുമില്ലാത്തെ പ്രഗ്യ സ്ഥാനാര്‍ത്ഥിയായെത്തുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല എന്നാണ് വാസ്തവം. ഈ പ്രതീക്ഷിക്കാത്ത നീക്കത്തിന് പിറകില്‍ പ്രഗ്യയുടെ സഹോദരനും ഇപ്പോള്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷനുമായ പ്രധ്യോദ് ദേബ് ബര്‍മ്മനായിരുന്നു.

മഹാരാജകുമാരിയായി വിശേഷിപ്പിക്കപ്പെടുന്ന പ്രഗ്യ ദേബ് ബര്‍മ്മന്‍ വിജയിച്ചാല്‍ 1991ന് ശേഷം ത്രിപുരയെ ലോക്‌സഭയില്‍ പ്രതിനീധികരിക്കുന്ന വനിതയാവും. പ്രഗ്യയുടെ അമ്മ ബിഭു കുമാര ദേവിയാണ് സംസ്ഥാനത്ത് നിന്ന് ലോക്‌സഭയിലെത്തിയ ആദ്യ വനിതാ.നോര്‍ത്ത് ഈസ്റ്റ് ഹില്‍ സര്‍വ്വകലാശാലയില്‍ നിന്ന് ജ്യോഗ്രഫി ആന്‍ഡ് റിമോട്ട് സെന്‍സിംഗ് ബിരുദാനന്ദര ബിരുദം കരസ്ഥമാക്കിയിട്ടുണ്ട് പ്രഗ്യ. കവയിത്രി കൂടിയായ പ്രഗ്യക്ക് ഇന്റര്‍നാഷണല്‍ പോയറ്റ് ഓഫ് മെറിറ്റ് പുരസ്‌ക്കാരം ലഭിച്ചിട്ടുണ്ട്. ഇന്ത്യന്‍ നാഷണല്‍ ട്രസ്റ്റ് ഫോര്‍ ആര്‍ട്ട് ആന്‍ഡ് കള്‍ച്ചറല്‍ ഹെറിറ്റേജ് ഇന്‍ ത്രിപുരയുടെ കണ്‍വീനറും നോര്‍ത്ത് ഈസ്‌റ്റേണ്‍ റീജിയണല്‍ ഡെവലപ്‌മെന്റ് അസോസിയേഷന്‍, ഷില്ലോംഗിന്റെ ചെയര്‍പേഴ്‌സണുമാണ് നിലവില്‍ പ്രഗ്യ.   

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റ് പോലും നേടാനാവാത്ത, കേവലം 2 ശതമാനം വോട്ട് മാത്രം നേടിയ കോണ്‍ഗ്രസിനെ സംസ്ഥാനത്ത് തിരിച്ചു കൊണ്ടുവരാനുള്ള കഠിന പ്രയത്‌നത്തിലാണ് പ്രദ്യോത്. ത്രിപുരയിലെ ജനങ്ങള്‍ക്ക് മുന്‍ രാജകുടുംബത്തോടുള്ള സ്‌നേഹവും വൈകാരികതയും വോട്ടാക്കി മാറ്റാനാവുമെന്ന പ്രതീക്ഷയിലാണ് പ്രദ്യോദിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് പ്രഗ്യയെ സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്.

പടിഞ്ഞാറന്‍ ത്രിപുര ലോക്‌സഭ മണ്ഡലത്തിലും മികച്ച സ്ഥാനാര്‍ത്ഥിയെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കുന്നത്. നേരത്തെ കോണ്‍ഗ്രസിലുണ്ടായിരുന്ന, പിന്നീട് ബിജെപിയില്‍ ചേര്‍ന്ന് സംഘടന കെട്ടിപ്പടുത്ത, സംസ്ഥാന വൈസ് പ്രസിഡണ്ടായിരുന്ന സുബല്‍ ഭൗമിക്കിനെ തിരിച്ച് പാര്‍ട്ടിയില്‍ എത്തിച്ചാണ് സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്.

അതിനിടയില്‍ സംസ്ഥാനം ഭരിക്കുന്ന ബിജെപിയുടെ ഘടകകക്ഷി ഐപിഎഫ്ടിയുടെ സംസ്ഥാന അദ്ധ്യക്ഷനും സംസ്ഥാന റവന്യൂ മന്ത്രി എന്‍സി ദേബര്‍മ്മയുമായി പ്രദ്യോത് കൂടിക്കാഴ്ച നടത്തിയതും വലിയ വാര്‍ത്തയാണ് ത്രിപുരയില്‍ സൃഷ്ടിച്ചത്. ബിജെപിയുമായി ഇടഞ്ഞു നില്‍ക്കുന്ന ഐപിഎഫ്ടി കോണ്‍ഗ്രസുമായി സഖ്യത്തിലെത്തണം എന്നാവശ്യപ്പെടാനാണ് പ്രദ്യോത് ദേബര്‍മ്മനെ സന്ദര്‍ശിച്ചത്. ബിജെപിയെ തോല്‍പ്പിക്കുന്നതിനും പൗരത്വ ബില്ലിനെ തടയുന്നതിനും വേണ്ടി സഖ്യത്തിലെത്തണം എന്നാണ് താന്‍ ആവശ്യപ്പെട്ടതെന്ന് പ്രദ്യോത് മാധ്യമങ്ങളോട് പറഞ്ഞു.

നിലവില്‍ സംസ്ഥാനത്തെ രണ്ട് മണ്ഡലങ്ങളിലും ഐപിഎഫ്ടി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് സഖ്യത്തിലെത്തിയാല്‍ പ്രഗ്യയെ പിന്‍വലിച്ച് കിഴക്കന്‍ ത്രിപുര സീറ്റ് ഐപിഎഫ്ടിയ്ക്ക് നല്‍കാനാണ് കോണ്‍ഗ്രസ് തീരുമാനം. നിലവില്‍ രണ്ടു സീറ്റുകളിലും സിപിഐഎം എംപിമാര്‍. ഇവര്‍ക്ക് തന്നെയാണ് ഇക്കുറിയും സീറ്റ് നല്‍കിയിരിക്കുന്നത് സിപിഐഎം.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018