Politics

മോഡിയുടെ ആദ്യ റാലിയില്‍ തന്നെ ആളില്ല; വര്‍ഗീയ പരാമര്‍ശം നടത്തിയത് മുക്കാല്‍ ഭാഗവും ഒഴിഞ്ഞ മൈതാനത്ത്

കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട് മത്സരിക്കാന്‍ തീരുമാനിച്ചതിനെ മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പ് പ്രസംഗത്തില്‍ വര്‍ഗീയത വിളമ്പിയിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഭൂരിപക്ഷ മേഖലയില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസിന് ധൈര്യമില്ലെന്നും ഭൂരിപക്ഷം ന്യൂനപക്ഷമായ സ്ഥലത്ത് മത്സരിക്കാന്‍ ഓടിപ്പോയെന്നും പ്രധാനമന്ത്രി പറഞ്ഞു. തന്റെ ആദ്യ തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു മോഡിയുടെ ഈ പ്രസംഗം. എന്നാല്‍ ഈ പ്രസംഗം കേള്‍ക്കാന്‍ ആളുകളില്ലെന്നതായിരുന്നു മോഡിയും മഹാരാഷ്ട്ര ബിജെപിയും നേരിട്ട വെല്ലുവിളി.

മഹാരാഷ്ട്രയിലെ വാര്‍ധയിലെ മൈതാനത്ത് സംഘടിപ്പിച്ച യോഗത്തിലാണ് പ്രവര്‍ത്തകരെത്താതിരുന്നത്. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി മോഡി ആദ്യമായി പങ്കെടുക്കുന്ന റാലി എന്നത് പരിഗണിച്ച് സംസ്ഥാനത്തെ ബിജെപി എല്ലാ വിധ സൗകര്യങ്ങള്‍ ഒരുക്കിയിരുന്നുവെങ്കിലും ആളുകള്‍ മാത്രം എത്തിയില്ല.

മോഡിയുടെ ആദ്യ റാലിയില്‍ തന്നെ ആളില്ല; വര്‍ഗീയ പരാമര്‍ശം നടത്തിയത് മുക്കാല്‍ ഭാഗവും ഒഴിഞ്ഞ മൈതാനത്ത്

പ്രധാനമന്ത്രിയുടെ പ്രസംഗത്തില്‍ നിന്ന്

''ഈ രാജ്യത്തെ ദശലക്ഷക്കണക്കിന് ജനങ്ങളുടെ മേല്‍ ഹിന്ദു ഭീകരവാദം എന്ന മുദ്ര കുത്താന്‍ കോണ്‍ഗ്രസ് ശ്രമിച്ചു. സുശീല്‍ കുമാര്‍ ഷിന്‍ഡെ കേന്ദ്ര മന്ത്രിയായിരുന്ന സമയത്ത് മഹാരാഷ്ട്രയുടെ മണ്ണില്‍ നിന്ന് ഹിന്ദു ഭീകരവാദത്തേക്കുറിച്ച് സംസാരിച്ചു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് കോടതി വിധി വന്നു. ഈ രാജ്യത്തെ കോണ്‍ഗ്രസ് ഗൂഢാലോചനയാണ് പുറത്ത് വന്നത്. ഹിന്ദുക്കളെ അധിക്ഷേപിച്ച കോണ്‍ഗ്രസിന് മാപ്പ് നല്‍കാനാകില്ല. ഹിന്ദു ഭീകരവാദം എന്ന് വാക്ക് കേട്ടപ്പോള്‍ നിങ്ങള്‍ക്ക് വേദനയുണ്ടായില്ലേ പറയൂ. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കിടെ ഒരിക്കലും ഹിന്ദുക്കള്‍ക്ക് ഭീകരവാദം നടത്തേണ്ടി വന്നിട്ടില്ല. 5,000 വര്‍ഷത്തിലേറെ പഴക്കമുള്ള സംസ്‌കാരത്തെ കോണ്‍ഗ്രസ് അപകീര്‍ത്തിപ്പെടുത്തി വലിയ തെറ്റ് ചെയ്തു. ആരാണ് 'ഹിന്ദു ഭീകരവാദം' എന്ന വാക്ക് കൊണ്ടുവന്നതെന്ന് മനസിലുണ്ടായിരിക്കണം. കോണ്‍ഗ്രസ് ഭീകരന്‍മാരെന്ന് വിളിച്ചവര്‍ ഇപ്പോള്‍ ഉണര്‍ന്നു കഴിഞ്ഞിരിക്കുന്നു. സമാധാനപ്രിയരായ ഹിന്ദു സമൂഹത്തെ അവര്‍ ലോകത്തിന് മുന്നില്‍ ഭീകരന്‍മാരാക്കി. അതുകൊണ്ടാണ് അയാള്‍ (രാഹുല്‍ ഗാന്ധി) ഭൂരിപക്ഷത്തില്‍ നിന്ന് ഒളിച്ചോടി ന്യൂനപക്ഷത്തിന്റെ സീറ്റില്‍ അഭയം പ്രാപിക്കുന്നത്.'

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018