Politics

അന്ന് മന്‍മോഹന്‍ സിങിനെ കരിങ്കൊടികാണിച്ച ഇടത് വിദ്യാര്‍ത്ഥി നേതാവ്, ഇന്ന് രാഹുലിന്റെ ഉപദേഷ്ടാവ്, പ്രിയങ്കയുടെ വിശ്വസ്തന്‍ 

ഫേസ്ബുക്ക്‌ 
 സന്ദീപ് സിങ്
സന്ദീപ് സിങ്

തീപ്പൊരി പ്രസംഗങ്ങളും രാഷ്ട്രീയ വാഗ്ദാനങ്ങളുംകൊണ്ട് ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജനങ്ങളെ കൈയ്യിലെടുത്ത് കഴിഞ്ഞിരിക്കുകയാണ് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും. എന്നാല്‍ ഈ പ്രസംഗങ്ങള്‍ക്കും പ്രഖ്യാപനങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ഒരു മുന്‍കാല ഇടത് വിദ്യാര്‍ത്ഥി നേതാവിന്റെ തലച്ചോറ് കൂടിയാണ്. വെറും വിദ്യാര്‍ത്ഥി നേതാവല്ല, മന്‍മോഹന്‍ സിങ് ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്നപ്പോള്‍ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ച ഇടത് വിദ്യാര്‍ത്ഥി നേതാവ്. ജെഎന്‍യുവിയിലെ വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവായിരുന്ന സന്ദീപ് സിങാണ് ഇരുവരുടെയും രാഷ്ട്രീയ ഉപദേഷ്ടാവ്.

കോണ്‍ഗ്രസ് അധ്യക്ഷന്റെ രാഷ്ട്രീയ ഉപദേഷ്ടാവായി സന്ദീപ് സിങിന്റെ പേര് ഇതുവരേയും ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. പക്ഷേ, രാഹുലിനുവേണ്ടിയുള്ള പ്രസംഗങ്ങള്‍ തയ്യാറാക്കുന്നതും സഖ്യവിഷയങ്ങളില്‍ രാഹുലിന്റെ ചെവിയാവുന്നതും സന്ദീപാണ്.

ഉത്തര്‍പ്രദേശില്‍ പ്രിയങ്കയ്ക്ക് രാഷ്ട്രീയ ഉപദേശം നല്‍കാനും രാഹുല്‍ സന്ദീപിനെയാണ് നിയോഗിച്ചിരിക്കുന്നത്. പ്രിയങ്കയ്‌ക്കൊപ്പം സംസ്ഥാനത്തുടനീളമുള്ള യാത്രയില്‍ സഹചാരിയായി സന്ദീപുണ്ട്.

സന്ദീപ് എന്നാണ്, എപ്പോള്‍മുതലാണ് കോണ്‍ഗ്രസുമായി ഇത്ര അടുത്ത ബന്ധത്തിലായതെന്ന് അത്രയാര്‍ക്കും അറിവില്ല. എന്നാല്‍ 2017 മുതല്‍ സന്ദീപ് രാഹുല്‍ഗാന്ധിക്ക് ചുറ്റുമുണ്ടെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

ഉത്തര്‍പ്രദേശിലെ പ്രതാപ്ഗഡിലെ ഇടത്തരം കുടുംബത്തില്‍ ജനിച്ച സന്ദീപ് അലഹബാദിലെ ബിരുദപഠനത്തിന് ശേഷമാണ് ജെഎന്‍യുവിലെത്തുന്നത്. ജെഎന്‍യുവിലെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ ഐസയോടായിരുന്നു സന്ദീപിന് താല്‍പര്യം. തുടര്‍ന്നങ്ങോട്ട് ഐസയുടെ കരുത്തുറ്റ നേതാവുമായി. വിട്ടുകൊടുക്കാത്ത സ്വഭാവവും വാക്ചാതുര്യവും തീപ്പൊരി പ്രസംഗവും കൈമുതലായിരുന്ന സന്ദീപ് 2007ല്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവായി തെരഞ്ഞെടുക്കപ്പെട്ടു.

2005ല്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മന്‍മോഹന്‍ സിങ് ജെഎന്‍യു സന്ദര്‍ശിക്കവെയായിരുന്നു സന്ദീപിന്റെ നേതൃത്വത്തിലുള്ള വിദ്യാര്‍ത്ഥി സംഘത്തിന്റെ പ്രതിഷേധം. പ്രധാനമന്ത്രിയുടെ ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് കരിങ്കൊടി കാണിച്ച കേസിലെ പ്രതിയായിരുന്നു സന്ദീപ് സിങെന്ന വിദ്യാര്‍ത്ഥി നേതാവ്.

ജെഎന്‍യു പഠനത്തിന് ശേഷം ഇടത് രാഷ്ട്രീയത്തില്‍നിന്നും പിന്‍വാങ്ങിയ സന്ദീപ് അണ്ണാ ഹസാരെയ്ക്കും അരവിന്ദ് കെജ്രിവാളിനുമൊപ്പം ലോക്പാല്‍ പ്രക്ഷോഭങ്ങളുടെ ഭാഗമായിരുന്നെന്ന് ഇദ്ദേഹത്തിന്റെ സുഹൃത്ത് വ്യക്തമാക്കുന്നു. ഇതില്‍നിന്നും വിട്ടശേഷമാണ് സന്ദീപ് കോണ്‍ഗ്രസിലേക്ക് അടുക്കുന്നത്. പാര്‍ട്ടി അധ്യക്ഷന് പ്രസംഗം എഴുതിക്കൊടുത്ത് കോണ്‍ഗ്രസില്‍ ഹരിശ്രീ കുറിച്ച സന്ദീപ് വളരെപെട്ടന്നുതന്നെ പാര്‍ട്ടിയുടെ നയതന്ത്രജ്ഞനോളം വളര്‍ന്നു. പാര്‍ട്ടിയുടെ നിര്‍ണായക ഘട്ടങ്ങളില്‍ നയം രൂപീകരിക്കാന്‍പോന്ന രാഷ്ട്രീയ ഉപദേശകനായി.

കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് പിന്നാലെ മന്‍മോഹനെ കരിങ്കൊടി കാണിച്ചതില്‍ സന്ദീപ് ഖേദപ്രകടനവും നടത്തി. എന്നാല്‍ തുടര്‍ന്നും സന്ദീപ് ഐസയെ പിന്തുണയ്ക്കാന്‍ ശ്രമിക്കുന്നെന്ന് കാണിച്ച് കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എന്‍എസ്‌യുഐ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. 2018ല്‍ ജെഎന്‍യുവിലെ എന്‍എസ്‌യുഐ ജനറല്‍ സെക്രട്ടറി സിങ് സംഘടനയെ അട്ടിമറിക്കാന്‍ ശ്രമം നടത്തുകയാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ നേതൃത്വത്തിന് പരാതി നല്‍കുകയും ചെയ്തു.

രാഹുല്‍ ഗാന്ധിയുടെ ടീം അംഗമായ ജെഎന്‍യുവിലെ മുന്‍ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റും ഐസയുടെ നേതാവുമായിരുന്ന സന്ദീപ് സിങ് ജെഎന്‍യുവിലെത്തി എന്‍എസ്‌യുഐയെ തകര്‍ക്കാനാണ് ശ്രമിക്കുന്നത്. കോണ്‍ഗ്രസില്‍ ചേരണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍പോലും ഇടതിനോട് ചേര്‍ന്നാലും എന്‍എസ് യുഐയോടൊപ്പം പ്രവര്‍ത്തിക്കരുതെന്നും കോണ്‍ഗ്രസിലെ മുതിര്‍ന്ന സ്ഥാനത്തേക്ക് സ്വയം ഉയരുകയാണ് വേണ്ടതെന്നും ഐസ പ്രവര്‍ത്തകരോട് സന്ദീപ് ആഹ്വാനം ചെയ്‌തെന്ന് ജനറല്‍ സെക്രട്ടറി പരാതിയില്‍ വ്യക്തമാക്കുന്നു. ഇത് പ്രവര്‍ത്തകരെയും പിന്തുണയ്ക്കുന്നവരെയും തളര്‍ത്തുകയാണെന്നും ജെഎന്‍യുവിലെ കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തെ തകര്‍ക്കുന്നതാണെന്നും പരാതിയില്‍ പറയുന്നു.

ഇടത് ചിന്തകരും ഇടത് സംഘടനാപ്രവര്‍ത്തകരും തുടങ്ങിയ ഇടതുപക്ഷ പശ്ചാത്തലമുള്ളവരെ ഉപദേഷ്ടാക്കളായി വക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ അജണ്ടയുടെ ഭാഗമായാണ് സന്ദീപ് സിങ് എന്ന് കോണ്‍ഗ്രസ് ഉപദേഷ്ടകന്റെ താരോദയം. മുന്‍കാല ഇടത് സഹയാത്രികരെ ഏറ്റവും അടുപ്പക്കാരാക്കി മാറ്റിയാണ് രാഹുലിന്റെ രാഷ്ട്രീയ മുന്നൊരുക്കങ്ങള്‍. ഇതിന് ഉദാഹരണമാണ് ലക്‌നൗവില്‍ കഴിഞ്ഞ സെപ്തംബറില്‍ നൂറിലധികം ഇടത് ആക്ടിവിസ്റ്റുകളും വിദ്യാര്‍ത്ഥി നേതാക്കളും കലാ സാംസ്‌കാരിക പ്രവര്‍ത്തകരും കോണ്‍ഗ്രസില്‍ ചേര്‍ന്നതെന്ന് ദ പ്രിന്റ് റിപ്പോര്‍ട്ട് ചെയ്തു.

രാഹുലിന്റെയും പ്രിയങ്കയുടെയും കോര്‍പറേറ്റ് വിരുദ്ധവും പാവങ്ങള്‍ക്കൊപ്പമെന്ന നിലപാട് വിളിച്ചുപറയുന്നതുമായ പ്രസംഗങ്ങളുടെയും സോഷ്യല്‍മീഡിയ പോസ്റ്റുകളുടെയും തലച്ചോറ് സന്ദീപിന്റെതാണ്. അത്തരത്തിലുള്ള പ്രിയങ്കയുടെ പ്രസ്താവന ഇങ്ങനെയാണ്;

കോണ്‍ഗ്രസ് അധികാരത്തിലുണ്ടായിരുന്നപ്പോള്‍ രാജസ്ഥാനിലും മധ്യപ്രദേശിലും കാര്‍ഷിക ലോണുകള്‍ എഴുതിത്തള്ളിയിരുന്നു. എന്നാല്‍ ഈ സര്‍ക്കാരാകട്ടെ, വ്യവസായികള്‍ക്കും വ്യാപാരികള്‍ക്കും മാത്രമാണ് നേട്ടമുണ്ടാക്കിയത്.

ദളിത് എംപി സാവിത്രി ഫൂലെ ബിജെപി വിട്ട് കോണ്‍ഗ്രസിലേക്കെത്തിയതും പിന്നീട് പ്രിയങ്കയുടെ ഗംഗാ യാത്രയില്‍ ഒപ്പംചേര്‍ന്നതും സന്ദീപിന്റെ സ്വന്തം ആശയത്തില്‍നിന്നുണ്ടായ രാഷ്ട്രീയ ഒത്തുചേരലായിരുന്നു. ഭീം ആര്‍മി നേതാവ് ചന്ദ്ര ശേഖര്‍ ആസാദിനെ പ്രിയങ്ക സന്ദര്‍ശിച്ചതിന് പിന്നിലും ഈ ബുദ്ധി തന്നെ.

സന്ദീപിന്റെ ചരിത്ര ബോധവും പ്രസംഗ കലയിലെ നൈപുണ്യവും ഭാഷാ പ്രയോഗത്തിലുള്ള ആഴത്തിലുള്ള അറിവും പ്രിയങ്കയ്ക്കും കൂട്ടര്‍ക്കും നന്നെ ബോധിച്ച മട്ടാണ്. തുടര്‍ന്നുള്ള പൊതുപരിപാടികളില്‍ സന്ദീപിന്റെ സാന്നിധ്യം അവര്‍ ആവശ്യപ്പെട്ടുകഴിഞ്ഞെന്നാണ് വിവരം.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018