Politics

പ്രകാശ് അംബേദ്ക്കര്‍ മത്സരിക്കുന്നത് രണ്ട് മണ്ഡലങ്ങളില്‍; എതിര്‍ത്ത് സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിച്ച് ബിഎസ്പി-എസ്പി സഖ്യം 

മുന്‍ എംപിയും വാഞ്ചിത് ബഹുജന്‍ അഹാജി നേതാവുമായ പ്രകാശ് അംബേദ്ക്കര്‍ മഹാരാഷ്ട്രയില്‍ മത്സരിക്കുന്നത് രണ്ട് സീറ്റുകളില്‍. അകോല,സോളാപ്പൂര്‍ മണ്ഡലങ്ങളിലാണ് പ്രകാശ് അംബേദ്ക്കര്‍ മത്സരിക്കുന്നത്. നേരത്തെ അലോകയില്‍ നിന്ന് രണ്ട് തവണ എംപിയായിട്ടുണ്ട് പ്രകാശ് അംബേദ്ക്കര്‍.

പ്രകാശ് അംബേദ്ക്കര്‍ മത്സരിക്കുന്ന രണ്ട് സീറ്റുകളിലും ബിഎസ്പി-എസ്പി സഖ്യം സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുന്നുണ്ട്. രണ്ട് സീറ്റുകളിലും ബിഎസ്പി സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്. ബിസി കാംബ്ലെ, രാഹുല്‍ ശരോദെ എന്നിവരാണ് ബിഎസ്പി സ്ഥാനാര്‍ത്ഥികള്‍.

സോളാപൂരില്‍ ബിഎസ്പിക്ക് സ്വാധീനമുണ്ടെന്ന് ബിഎസ്പി മുംബൈ അദ്ധ്യക്ഷന്‍ സുരേഷ് വിദ്യാസാഗര്‍ പറഞ്ഞു. നഗരത്തില്‍ നാല് കൗണ്‍സിലര്‍മാര്‍ ഉണ്ടെന്നും ബിഎസ്പി നേതാവ് പറഞ്ഞു.

ഡോ. ബാബാസാഹേബ് അംബേദ്ക്കറുടെ ചെറുമകനായ പ്രകാശ് അംബേദ്ക്കര്‍ മത്സരിക്കുന്ന സോളാപൂരില്‍ സിപി ഐഎം പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ 48 സീറ്റുകളിലും ബഹുജന്‍ വാഞ്ചിത് അഹാദി മത്സരിക്കുന്നുണ്ട്. ബിജെപിയുടെ ജയ്സിദ്ധേശ്വര്‍ മഹാസ്വാമിജി, കോണ്‍ഗ്രസിന്റെ സുശീല്‍കുമാര്‍ ഷിന്‍ഡെ എന്നിവരാണ് സോളാപൂര്‍ മണ്ഡലത്തിലെ മറ്റ് പ്രമുഖ സ്ഥാനാര്‍ത്ഥികള്‍.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018