Politics

‘മത്സരം ഞാനും രാഹുല്‍ ഗാന്ധിയും തമ്മില്‍’; ശക്തമായ പോരാട്ടം കാഴ്ച്ചവെയ്ക്കുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി  

തുഷാര്‍ വെള്ളാപ്പള്ളി
തുഷാര്‍ വെള്ളാപ്പള്ളി

മത്സരം താനും രാഹുല്‍ ഗാന്ധിയും തമ്മിലാണെന്ന് വയനാട് ലോക്‌സഭാ എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളി. കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷനെതിരെ ശക്തമായ പോരാട്ടം കാഴ്ച്ച വെയ്ക്കുമെന്നും തുഷാര്‍ വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

2014ലെ ലോക്‌സഭാ തെരഞ്ഞടുപ്പില്‍ 20,870 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി എം ഐ ഷാനവാസ് വയനാട്ടില്‍ ജയിച്ചത്. ഷാനവാസ് 377,035 വോട്ടും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സത്യന്‍ മൊകേരി 356,165 വോട്ടും നേടി. മൂന്നാം സ്ഥാനത്തെത്തിയ ബിജെപി സ്ഥാനാര്‍ത്ഥി പി ആര്‍ രാസ്മില്‍ നാഥിന് 80,752 വോട്ടാണ് ലഭിച്ചത്.  

തുഷാര്‍ തൃശൂരില്‍ നിന്ന് മത്സരിക്കുമെന്നായിരുന്നു ആദ്യം പ്രഖ്യാപിച്ചിരുന്നത്. മണ്ഡലത്തില്‍ രണ്ട് ദിവസം പ്രചാരണം നടത്തുകയും ചെയ്തു. രാഹുല്‍ ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തേക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനമുണ്ടായതോടെ സീറ്റ് മാറ്റി നല്‍കണമെന്ന് തുഷാര്‍ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് വയനാട്ടില്‍ നിന്നും പൈലി വാത്യാട്ടിനെ മാറ്റി തുഷാറിനെ മത്സരിപ്പിക്കാനുള്ള നീക്കമുണ്ടായത്. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായാണ് ബിഡിജെഎസിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. ട്വിറ്ററിലൂടെയായിരുന്നു അറിയിപ്പ്.

തുഷാര്‍ വയനാട്ടിലേക്ക് മാറിയതിനേത്തുടര്‍ന്ന് തൃശൂര്‍ സീറ്റില്‍ അനിശ്ചിതത്വം തുടരുകയാണ്. അമിത് ഷാ ഇന്ന് തന്നെ തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചേക്കും. നാമനിര്‍ദേശപത്രിക കൊടുക്കേണ്ട അവസാന തീയതി ഏപ്രില്‍ നാലാണ്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018