Politics

മിനിമം വരുമാനത്തിന് പിന്നാലെ തൊഴിലില്ലായ്മയും ആയുധമാക്കി രാഹുല്‍ ഗാന്ധി; ‘ഒരു വര്‍ഷത്തിനുള്ളില്‍ സര്‍ക്കാര്‍ ഓഫീസുകളിലെ 22 ലക്ഷം ഒഴിവുകള്‍ നികത്തും’ 

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ പ്രധാന വാഗ്ദാനമായ മിനിമം വരുമാനം ഉറപ്പാക്കുന്ന ന്യായ് പദ്ധതിയ്ക്കു പിന്നാലെ രാജ്യം നേരിടുന്ന തൊഴിലില്ലായ്മയും ആയുധമാക്കാനൊരുങ്ങി രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ 2020 മാര്‍ച്ച് 31നുള്ളില്‍ സര്‍ക്കാര്‍ തലത്തിലുള്ള എല്ലാ ഒഴിവുകളും നികത്തുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ ട്വീറ്ററില്‍ കുറിച്ചു.

ഇന്ന് 22 ലക്ഷം തൊഴിലവസരങ്ങളാണ് സര്‍ക്കാര്‍ തലത്തിലുള്ളത്, 2020 മാര്‍ച്ച് 31 ഓടെ അതെല്ലാം നികത്തും. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്രം നല്‍കുന്ന ഫണ്ടുകള്‍ ഒഴിവുകള്‍ നികത്തുന്നതുമായി ബന്ധപ്പെടുത്തും.
രാഹുല്‍ ഗാന്ധി

45 വര്‍ഷത്തെ ഏറ്റവും വലിയ തൊഴിലില്ലായ്മയാണ് രാജ്യം നേരിടുന്നതെന്ന് എന്‍എസ്എസ്ഒ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. 2017-18 വര്‍ഷത്തെ തൊഴിലില്ലായ്മ നിരക്ക് 6.1 ശതമാനമാണെന്നാണ് റിപ്പോര്‍ട്ട്. ഇത് നാലു പതിറ്റാണ്ടിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. മോഡി സര്‍ക്കാര്‍ പൂഴ്ത്തിവെച്ച റിപ്പോര്‍ട്ട് ബിസിനസ്സ് സ്റ്റാന്‍ഡേഡ് പത്രമായിരുന്നു പുറത്തുവിട്ടത്.

മോഡിയുടെ നോട്ടു നിരോധനത്തിന് മുന്‍പും ശേഷവുമുളള കാലയളവിനെ കൃത്യമായി രേഖപെടുത്തുന്നതായിരുന്നു ദേശീയ സ്ഥിതിവിവര കമ്മീഷന്റെ റിപ്പോര്‍ട്ട്. 1972-73 വര്‍ഷത്തിനുശേഷം ഉണ്ടായ ഏറ്റവും വലിയ തൊഴിലില്ലായ്മയാണ് നോട്ടു നിരോധനത്തിന് ശേഷം ഉണ്ടായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

തൊഴിലില്ലായ്മ പ്രധാന ആയുധമാക്കിയായിരുന്നു മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തിസ്ഗഢ് എന്നീ സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പുകളില്‍ രാഹുല്‍ ഗാന്ധി പ്രചരണം നടത്തിയത്. അതിന്റെ ചുവടു പിടിച്ചാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിനെയും കോണ്‍ഗ്രസ് നേരിടാനൊരുങ്ങുന്നത്.

കഴിഞ്ഞ ആഴ്ചയാണ് രാഹുല്‍ ഗാന്ധി മിനിമം വരുമാനം 12000 രൂപ ഉറപ്പാക്കുന്ന ന്യായ് പദ്ധതി പ്രഖ്യാപിച്ചത്. രാജ്യത്തെ 5 കോടി നിര്‍ധന കുടുംബങ്ങള്‍ക്കു പ്രതിവര്‍ഷം 72,000 രൂപ വീതം നല്‍കുന്ന പദ്ധതിയില്‍ 12,000 രൂപയ്ക്ക് താഴെ വരുമാനമുള്ള കുടുംബങ്ങള്‍ക്ക് ബാക്കി വരുന്ന തുക സര്‍ക്കാര്‍ പ്രതിമാസ സഹായമായി നല്‍കും.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018