Politics

രാജ്യത്തെ ആദ്യ ഇന്റര്‍സെക്‌സ് സ്ഥാനാര്‍ത്ഥി ലോക്‌സഭാ പോരാട്ടത്തിനൊരുങ്ങുന്നു; അവഗണിക്കപ്പെടുന്നവരുടെ ശബ്ദമാകുമെന്ന് ചിഞ്ചു അശ്വതി

ഫേസ്ബുക്ക്‌ 
ചിഞ്ചു അശ്വതി
ചിഞ്ചു അശ്വതി

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ചരിത്രം കുറിക്കാനെത്തുകയാണ് ഇന്റര്‍ സെക്‌സ് വിഭാഗത്തില്‍നിന്നും ചിഞ്ചു അശ്വതി. രാജ്യത്ത് ആദ്യമായാണ് ഇന്റര്‍സെക്‌സ് വിഭാഗത്തില്‍നിന്നൊരാള്‍ തെരഞ്ഞെടുപ്പ് കളത്തിലേക്ക് എത്തുന്നത് എന്ന പ്രത്യേകതകൂടിയുണ്ട് ഇവരുടെ സ്ഥാനാര്‍ത്ഥിത്വത്തിന്. എറണാകുളം ലോക്‌സഭാ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് ഇവര്‍ മത്സരിക്കുന്നത്.

ഇന്റര്‍സെക്‌സ് ആക്ടിവിസ്റ്റാണ് ചിഞ്ചു. സംസ്ഥാനത്ത് ട്രാന്‍സ്‌ജെന്‍ഡര്‍ പോളിസി നിലവില്‍വന്നിട്ടുണ്ടെങ്കിലും ഇന്റര്‍സെക്‌സ് വിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ ആരും പരിഗണിക്കാത്ത സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതെന്ന് ഇവര്‍ വ്യക്തമാക്കി.

ട്രാന്‍സ്‌ജെന്‍ഡറുകളെക്കാള്‍ ദുരിതമാണ് ഇന്റര്‍സെക്‌സ് ജീവിതം. ഈ വിഭാഗത്തെ അംഗീകാരിക്കാന്‍പോലും സമൂഹം തയ്യാറാവുന്നില്ല. ദളിത് സത്വത്തില്‍നിന്നും ഇന്റര്‍സെക്‌സ് വ്യക്തിത്വത്തില്‍നിന്നും എനിക്ക് ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്.
ചിഞ്ചു അശ്വതി

സംസ്ഥാനത്ത് ഇന്റര്‍സെക്‌സ് ഭ്രൂണഹത്യകള്‍ വ്യാപകമാണെന്നും ഇന്റര്‍സെക്‌സായി ജനിക്കുന്ന കുട്ടികളെ പുരുഷ/സ്ത്രീ വിഭാഗങ്ങളിലേക്ക് മാറ്റുന്നുണ്ടെന്നും ഒരു പൊതുപരിപാടിയില്‍ ചിഞ്ചു പറഞ്ഞിരുന്നു. കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ക്കു നടുവിലാണ് ഇന്റര്‍സെക്‌സ് ജീവിതമെന്നും അവര്‍ പറയുന്നു.

ഇന്റര്‍സെക്‌സായിട്ടായിരുന്നു ജനനമെങ്കിലും 2016വരെ സ്ത്രീയായിട്ടായിരുന്നു ചിഞ്ചുവിന്റെ ജീവിതം. തുടര്‍ന്ന് തന്നിലെ ഇന്റര്‍സെക്‌സിനെ തുറന്നുപ്രഖ്യാപിച്ച് ഇന്റര്‍സെക്‌സ് വ്യക്തിത്വ ജീവിതത്തിലേക്ക് പ്രവേശിക്കുകയായിരുന്നു ചിഞ്ചു.

മണ്ഡലത്തിലെ എല്‍ജിബിടിക്യു വിഭാഗങ്ങളുടെതടക്കമുള്ള വോട്ടര്‍മാര്‍ പിന്തുണയ്ക്കുമെന്ന പ്രതീക്ഷയിലാണ് ചിഞ്ചു. എല്‍ജിബിടിക്യു, ദളിതര്‍, മത്സ്യത്തൊഴിലാളികള്‍, സ്ത്രീകള്‍ തുടങ്ങി സമൂഹം അവഗണിക്കുന്നവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കണമെന്നതാണ് ലക്ഷ്യമെന്നും അവര്‍ വ്യക്തമാക്കുന്നു.

ബെംഗലൂരുവില്‍ ഒരു എന്‍ജിഒയില്‍ പ്രവര്‍ത്തിക്കുന്ന ഇവര്‍ തൃശൂരിലെ സഹയാത്രിക എന്ന കൂട്ടായ്മയിലും പ്രവര്‍ത്തിച്ചിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018