Politics

‘ഇവിടെ എല്ലാവരും ഐക്യത്തോടുകൂടി ജീവിക്കുന്നു, വര്‍ഗീയ വോട്ടുകള്‍ കേരളത്തില്‍ വിലപോകില്ല’; വയനാട്ടില്‍ മോഡിയുടെ നിലപാട് തള്ളി തുഷാര്‍ വെളളാപ്പളളി

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെയും ബിജെപിയുടെയും നിലപാടിനെ തളളി എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെളളാപ്പളളി. എന്‍ഡിടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മോഡിയുടെ നിലപാടിനെ തുഷാര്‍ തളളികളഞ്ഞത്.

കേരളത്തില്‍ വര്‍ഗീയ വോട്ടുകള്‍ ഇല്ല, ഇവിടെ മറ്റൊരു മനോനിലയാണ് ഉളളത്. എല്ലാവരും സാഹോദര്യത്തോടു കൂടിയാണ് കഴിയുന്നത്. എനിക്ക് ഹിന്ദു, ക്രിസ്ത്യന്‍, മുസ്ലീം വോട്ടുകള്‍ ലഭിക്കും. ബിഡിജെഎസ് പിന്നോക്ക സമുദായങ്ങള്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. കേരളത്തിലെ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന ജില്ലയാണ് വയനാട്.
തുഷാര്‍ വെളളാപ്പളളി

അമേത്തിയില്‍ ഹിന്ദുക്കളില്‍ നിന്ന് തിരിച്ചടി ഉണ്ടാകുമെന്ന് ഭയന്നാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ വന്ന മത്സരിക്കുന്നതെന്നാണ് മോഡിയുടെ വര്‍ഗീയ പരാമര്‍ശം. ഹിന്ദു ഭീകരവാദം എന്ന വാക്ക് സൃഷ്ടിച്ച് കോണ്‍ഗ്രസ് ഹിന്ദുക്കളെ അപമാനിച്ചെന്നും മോഡി തെരഞ്ഞെടുപ്പ് റാലികളില്‍ പ്രസംഗിച്ചിരുന്നു.

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിനു പിന്നാലെ എന്‍ഡിഎ തുഷാറിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു. വയനാട് സീറ്റ് ഘടകകക്ഷിയായ ബിഡിജെഎസില്‍ നിന്നും ബിജെപി ഏറ്റെടുക്കുമെന്നും മുതിര്‍ന്ന നേതാക്കള്‍ ആരെങ്കിലും മത്സരിക്കാന്‍ എത്തുമെന്നു ഉളള അഭ്യൂഹങ്ങള്‍ പരന്നിരുന്നെങ്കിലും, തുഷാറിനെ സ്ഥാനാര്‍ത്ഥിയായി അമിത്ഷാ പ്രഖ്യാപിക്കുകയായിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018