Politics

ഗുജറാത്തിലെ ആനന്ദ് മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി ഗുജറാത്ത് കലാപ കേസിലെ പ്രതി; കേസ് ഇപ്പോഴും ഹൈക്കോടതി പരിഗണനയില്‍ 

ഗുജറാത്ത് കലാപത്തിനായി കോപ്പുകൂട്ടി തീവെപ്പ് കേസിലടക്കം പ്രതിയായ മിതേഷ് പട്ടേല്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി ഗുജറാത്തിലെ ആനന്ദ് ലോക്‌സഭാ മണ്ഡലത്തില്‍ നിന്നും മത്സരിക്കും. മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഭരത് സിങ് സോളങ്കിക്കെതിരെയാണ് മിതേഷ് മത്സരിക്കുന്നത്.

മിതേഷിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നതിനനുസരിച്ച് 2010 ല്‍ ആണ് ഇദ്ദേഹത്തിനെതിരെ വാസദ് പൊലീസ് സ്റ്റേഷനില്‍ കേസ് എടുത്തിരിക്കുന്നത്. 2002 ലെ ഗുജറാത്ത് കലാപത്തില്‍ തീവെപ്പ്, വര്‍ഗ്ഗീയ ലഹളയുണ്ടാക്കി എന്നീ ആരോപണത്തിലാണ് കേസ് എടുത്തത്. 2011 ല്‍ കേസില്‍ നിന്ന് മിതേഷിനെ മോചിപ്പിക്കുന്നതിന ഗുജറാത്ത് സര്‍ക്കാര്‍ ഹര്‍ജി നല്‍കിയിരുന്നു. കേസ് ഇപ്പോഴും ഗുജറാത്ത് ഹൈക്കോടതിയുടെ പരിഗണനയിലാണ്.

ഇന്ത്യന്‍ ശിക്ഷാ നിയമമനുസരിച്ച് വകുപ്പ് 147 (കലാപം നടത്തി), വകുപ്പ് 149 (കലാപത്തിനായി മാരകായുധങ്ങള്‍ ഉപയോഗിച്ചു), വകുപ്പ് 332 (ഉദ്യോഗസ്ഥരെ അവരുടെ ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ ആക്രമിച്ചു), വകുപ്പ് 337 (മറ്റുള്ളവരുടെ ജീവന് ഭീഷണിയുണ്ടാക്കുന്ന രീതിയില്‍ പ്രവര്‍ത്തിച്ചു) ,വകുപ്പ് 143 (നിയമവിരുദ്ധമായി സംഘം ചേര്‍ന്നു), 380 വകുപ്പ് (മോഷണം) എന്നീ കുറ്റങ്ങളാണ് മിതേഷിനെതിരെ ചുമത്തിയിട്ടുള്ളത്.

വാസദ് സ്വദേശിയായ മിതേഷ് ആദ്യമായാണ് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. ബിജെപി ആനന്ദ് ജില്ലാ യൂണിറ്റിന്റെ ട്രഷറര്‍ ആണ് നിലവില്‍ ഇയാള്‍. ഒപ്പം ലക്ഷമി പ്രോട്ടീന്‍ പ്രൊഡക്ടസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ചെയര്‍മാനും മാനേജിങ്ങ് ഡയറക്ടറായും മിതേഷ് പ്രവര്‍ത്തിക്കുന്നു.

മുന്‍ ബിജെപി സംസ്ഥാന കമ്മറ്റി അംഗമായിരുന്ന ഇദ്ദേഹം ഗുജറാത്ത് ദള്‍ ഉത്പാദക് മണ്ഡല്‍, എക്‌സപോര്‍ട്ട് മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ പ്രതിനിധിയാണ്. വല്ലഭാ വിദ്യാനഗറിലുള്ള, സര്‍ദാര്‍ പട്ടേല്‍ സര്‍വകലാശാലയില്‍ സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്ത സിന്‍ഡിക്കേറ്റ് മെമ്പറായും മിതേഷ് സേവനമനുഷ്ടിച്ചിട്ടുണ്ട്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018