Politics

പൊട്ടിക്കരഞ്ഞ് എംകെ രാഘവന്‍; തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ അപമാനിക്കല്‍’ 

കോഴിക്കോട് നഗരത്തില്‍ ഹോട്ടല്‍ പണിയാന്‍ ഭൂമി കണ്ടെത്തിത്തരാം എന്ന് പറഞ്ഞ് 20 കോടി രൂപ താന്‍ ആവശ്യപ്പെട്ടുവെന്ന ആരോപണം ഗൂഢാലോചനയാണെന്ന് എകെ രാഘവന്‍. ഒളികാമറ ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തതും ശബ്ദത്തില്‍ മാറ്റം വരുത്തിയതുമാണെന്നും കോഴിക്കോട് യുഡിഎഫ് സ്ഥാനാര്‍ത്ഥി പറഞ്ഞു. വാര്‍ത്താ സമ്മേളനത്തിനിടെ എംകെ രാഘവന്‍ പൊട്ടിക്കരഞ്ഞു.

ലോക്‌സഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് നീക്കം. തെരഞ്ഞെടുപ്പ് ജയിക്കാന്‍ എന്തും ചെയ്യുന്ന പാര്‍ട്ടിയായി സിപിഐഎം മാറി. തെളിവുകള്‍ പുറത്ത് വിടുമെന്നും എംകെ രാഘവന്‍ പറഞ്ഞു.സിപിഐഎം വ്യക്തിപരമായി വേട്ടയാടുകയാണ്. ജില്ലാ നേതൃത്വമാണ് ഇതിന്റെ പിന്നില്‍ എന്നും എംകെ രാഘവന്‍ പറഞ്ഞു.

തന്റെ രാഷ്ട്രീയ ജീവിത്തിലെ ഏറ്റവും വലിയ അപമാനിക്കലാണ് ഈ സംഭവം. മറ്റു മാര്‍ഗങ്ങളില്ല, ആത്മഹത്യ ചെയ്യാനും കഴിയില്ലെന്ന് പറഞ്ഞായിരുന്നു എംകെ രാഘവന്‍ വികാരാധീനനായത്. തുടര്‍ന്ന് കോണ്‍ഗ്രസ് ജില്ലാ അദ്ധ്യക്ഷന്‍ ടി സിദ്ധിഖ് ആണ് സംസാരിച്ചത്

കോഴിക്കോട് ഹോട്ടല്‍ തുടങ്ങാന്‍ സ്ഥലം നല്‍കി സഹായിക്കണമെന്ന് ആവശ്യപ്പെട്ട് സമീപിച്ച സംഘത്തോട് എം കെ രാഘവന്‍ കോഴ ആവശ്യപ്പെട്ടെന്ന് ആരോപിക്കുന്ന വീഡിയോ ദേശീയ വാര്‍ത്താചാനലായ ടിവി 9 ഭാരത് വര്‍ഷ് ആണ് പുറത്തുവിട്ടിരിക്കുന്നത്.

ടിവി9 ന്റെ റിപ്പോര്‍ട്ടറുടെ പ്രത്യേക സംഘമാണ് സ്റ്റിങ് ഓപ്പറേഷന്‍ നടത്തിയത്. റിപ്പോര്‍ട്ടര്‍മാര്‍ കണ്‍സള്‍ട്ടന്‍സി കമ്പനി ഉടമകളായെത്തിയായിരുന്നു ഓപ്പറേഷന്‍. ഒരു കണ്‍സള്‍ട്ടന്‍സി കമ്പനിയില്‍നിന്നുള്ള ആളുകളാണെന്നും തങ്ങളുടെ സിങ്കപ്പൂര്‍ ആസ്ഥാനമാക്കിയുള്ള ഒരു ഉപഭോക്താവിന് കോഴിക്കോട് ഹോട്ടല്‍ തുടങ്ങാന്‍ താല്‍പര്യമുണ്ടെന്നും അറിയിച്ചാണ് ഇവര്‍ എംപിയെ കാണാനെത്തിയത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018