Politics

‘അനൈക്യത്തിന്റെ സന്ദേശം കൊടുക്കാന്‍ ഞാനില്ല’; സിപിഐഎമ്മിനെതിരെ ഒരു വാക്ക് പറയില്ലെന്ന് രാഹുല്‍ ഗാന്ധി; വയനാട്ടില്‍ മല്‍സരിക്കുന്നത് ഒറ്റ രാജ്യമെന്ന സന്ദേശം നല്‍കാന്‍ 

കേരളത്തില്‍ മല്‍സരിക്കുന്നത് ഒറ്റ ഇന്ത്യയെന്ന സന്ദേശം നല്‍കാനെന്ന് വയനാട്ടില്‍ നാമനിര്‍ദേശ പത്രിക നല്‍കിയ ശേഷം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അനൈക്യത്തിന്റെ സന്ദേശം കൊടുക്കാന്‍ താനില്ലെന്ന് വ്യക്തമാക്കിയ രാഹുല്‍ ഗാന്ധി തന്റെ പ്രചരണത്തിനിടയില്‍ സിപിഐഎമ്മിനെതിരെ ഒരു വാക്ക് പോലും പറയുകയില്ലെന്നും അറിയിച്ചു. താന്‍ മല്‍സരിക്കുന്നത് നരേന്ദ്ര മോഡിക്കും ആര്‍എസ്എസ് സംഘപരിവാര്‍ ആശയങ്ങള്‍ക്കും എതിരാണെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ വ്യക്തമാക്കി.

ദക്ഷിണേന്ത്യയോട് നരേന്ദ്ര മോഡി സര്‍ക്കാര്‍ കാണിക്കുന്ന അവഗണനയ്ക്കും ഭാഷയും സംസ്‌കാരവും തകര്‍ക്കാനുള്ള ശ്രമങ്ങള്‍ക്കുമെതിരെ ഒറ്റ ഇന്ത്യയെന്ന സന്ദേശം ഉയര്‍ത്തിക്കാണിക്കാനാണ് തന്റെ ദക്ഷിണേന്ത്യയിലെ സ്ഥാനാര്‍ത്ഥിത്വും. സിപിഐഎമ്മിനും കോണ്‍ഗ്രസിനും ഇടയില്‍ രാഷ്ട്രീയ സൗഹൃദ മല്‍സരം മാത്രമേ ഉദ്ദേശിക്കുന്നുള്ളുവെന്നും രാഹുല്‍ വ്യക്തമാക്കി.

കോണ്‍ഗ്രസും സിപിഐഎമ്മും തമ്മില്‍ കേരളത്തില്‍ പോരാട്ടം നടക്കുന്നതാണ്. അത് നടന്നു കൊണ്ടേയിരിക്കുമെന്നത് സ്വാഭാവികമാണ്. ഒരു കാര്യം കേരളത്തിലെ എന്റെ സഹോദരി സഹോദരന്‍മാരോടും കോണ്‍ഗ്രസിലേയും സിപിഐഎമ്മിലേയും സഹോദരന്‍മാരോടും വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എനിക്ക് മനസിലാകും സിപിഐഎമ്മിന് എനിക്കെതിരെ മല്‍സരിക്കേണ്ടിവരും എന്നെ ആക്രമിക്കേണ്ടി വരും. ഞാനത് മനസിലാക്കുന്നു. പക്ഷേ ഞാന്‍ ഒരു വാക്ക് പോലും എന്റെ പ്രചരണത്തില്‍ സിപിഐഎമ്മിനെതിരായി പറയില്ല. ഞാന്‍ ഇവിടെ മല്‍സരിക്കുന്നത് ഐക്യത്തിന്റെ ഒരു സന്ദേശം നല്‍കാനാണ്. ദക്ഷിണേന്ത്യ പ്രധാനപ്പെട്ടത് തന്നെയാണെന്ന സന്ദേശം നല്‍കാനാണ് ഞാനിവിടെ വന്നത്. എനിക്കറിയാം സിപിഐഎമ്മിന് എന്നെ എതിര്‍ക്കേണ്ടിവരുമെന്ന്, അവരുടെ ഓരോ വാക്കും ഞാന്‍ ഉള്‍ക്കൊള്ളും സന്തോഷത്തോടെ, എന്നില്‍ നിന്ന് സിപിഐഎമ്മിനെതിരായി ഒരു വാക്ക് പോലും ഉണ്ടാവില്ല. 
രാഹുല്‍ ഗാന്ധി

തനിക്കെതിരെ സിപിഐഎം നേതാക്കള്‍ വ്യക്തിപരമായി ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ക്ക് മറുപടിയാണ് രാഹുലിന്റെ വാക്കുകള്‍.

തന്റെ സിപിഐഎം സുഹൃത്തുക്കള്‍ക്കും മറ്റും താന്‍ ഇവിടെ മല്‍സരിക്കുന്നതില്‍ അതൃപ്തിയുണ്ട്, എന്നാല്‍ സിപിഐഎമ്മിനെതിരെയല്ല തന്റെ മല്‍സരമെന്നും രാജ്യത്തെ ഭിന്നിപ്പിക്കുന്നവര്‍ക്കെതിരെ ഒറ്റ രാജ്യമെന്ന സന്ദേശം നല്‍കാനാണ് കേരളത്തില്‍ മല്‍സരിക്കുന്നതെന്നും രാഹുല്‍ ആവര്‍ത്തിച്ചു.

രാജ്യത്തിന്റെ സാംസ്‌കാരത്തിന് മേല്‍ ആക്രമണമുണ്ടാകുന്നുവെന്ന് ജനങ്ങള്‍ കരുതുന്നുണ്ട്. ഭരണകൂടസംവിധാനങ്ങളേയും സ്ഥാപനങ്ങളേയും നരേന്ദ്ര മോഡിയും ആര്‍എസ്എസും ആക്രമിക്കുന്നുണ്ട്. ഇതിനെതിരായി ഒരു സന്ദേശം നല്‍കാനാണ് ഞാന്‍ ദക്ഷിണേന്ത്യയില്‍ മല്‍സരിക്കുന്നത്. ഈ രാജ്യം വൈവിധ്യം നിറഞ്ഞതാണ്, വ്യത്യസ്ത ഭാഷകളുടെ നാടാണ്. വ്യത്യസ്ത ചിന്താഗതികളുടെ നാടാണ്. തൊഴിലില്ലായ്മയും കര്‍ഷകരുടെ ദുരിതവുമാണ് പ്രധാന പ്രശ്‌നങ്ങള്‍. കര്‍ഷകരുടെ കാര്യത്തിലും തൊഴിലിന്റെ കാര്യത്തിലും നരേന്ദ്ര മോഡി പരാജയമാണ്. 
രാഹുല്‍ ഗാന്ധി

എന്താണ് നരേന്ദ്ര മോഡി പറയുന്നതെന്നതും എന്താണ് യോഗി പറയുന്നതെന്നതും എന്റെ വിഷയമല്ലെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി രാഹുല്‍ പറഞ്ഞു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018