Politics

വാരണാസിയില്‍ ജോഷിയെ വെച്ചൊരു ചെക്ക്?; മോഡിക്കെതിരെ ബിജെപി മുതിര്‍ന്ന നേതാവിനെ ഇറക്കി കളിക്കാന്‍ കോണ്‍ഗ്രസ്; സംയുക്ത സ്ഥാനാര്‍ത്ഥിയാക്കാന്‍ നീക്കം 

മുതിര്‍ന്ന ബിജെപി നേതാവ് മുരളി മനോഹര്‍ ജോഷിക്ക് വാരണാസിയില്‍ കോണ്‍ഗ്രസ് സീറ്റ് വാഗ്ദാനം ചെയ്തതായി സൂചന. സംയുക്ത പ്രതിപക്ഷ സ്ഥാനാര്‍ഥയായി പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ മത്സരിക്കാനാണ് ക്ഷണം. ഇതുസംബന്ധിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ജോഷിയുമായി ചര്‍ച്ച നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബിജെപിയുടെ സ്ഥാപക നേതാക്കളായ എല്‍കെ അദ്വാനിയെയും മുരളി മനോഹര്‍ ജോഷിയെയും നേരത്തെ തെരഞ്ഞെടുപ്പില്‍ നിന്ന് പൂര്‍ണ്ണമായും പാര്‍ട്ടി ഒഴിവാക്കിയിരുന്നു. ഇതിനെതിരെ പരസ്യമായി ഇരുവരും രംഗത്തെത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇരുവരെയും അനുനയിപ്പിക്കാനുളള ശ്രമങ്ങള്‍ ബിജെപിയില്‍ നടക്കവേയാണ് കോണ്‍ഗ്രസ് ജോഷിയെ മോഡിക്കെതിരെ തന്നെ സ്ഥാനാര്‍ഥിയാക്കാന്‍ ശ്രമവുമായെത്തിയിരിക്കുന്നത്.

2014ല്‍ മോഡിക്കുവേണ്ടി മുരളി മനോഹര്‍ ജോഷി ഒഴിഞ്ഞു കൊടുത്ത സീറ്റാണ് വാരാണാസി. നിലവില്‍ കാണ്‍പൂരിലെ എംപിയായ ജോഷിയോട് മത്സരിക്കാനില്ലെന്ന് സ്വയം പ്രഖ്യാപിക്കാന്‍ ആദ്യം ബിജെപി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ജോഷി അതിന് തയ്യാറായില്ല. കാണ്‍പൂരില്‍ വീണ്ടും മത്സരിക്കാന്‍ മുരളി മനോഹര്‍ ജോഷി തയ്യാറെടുക്കുന്നതിനിടെയായിരുന്നു ബിജെപി അദ്ദേഹത്തെ ഒഴിവാക്കിയതും.

75 വയസ്സ് കഴിഞ്ഞവര്‍ക്ക് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കരുത് എന്നത് ബിജെപി പാര്‍ട്ടിയുടെ തീരുമാനം ആണെന്നായിരുന്നു അദ്വാനിയെയും ജോഷിയെയും ഒഴിവാക്കിയതിനെ കുറിച്ച് ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ വിശദീകരണം.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018