Politics

മുസ്ലിം ലീഗ് ഓഫീസിനെ വയനാട്ടിലെ കോണ്‍ഗ്രസ് ഓഫീസാക്കി വ്യാജപ്രചരണവുമായി സംഘപരിവാര്‍; ഉത്തരേന്ത്യയില്‍ വ്യാജപ്രചരണം സജീവം 

കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കാനെത്തിയതോടെ വയനാട് ലോക്‌സഭ മണ്ഡലം ദേശീയ ശ്രദ്ധ നേടിയിരിക്കുകയാണ്. നാമനിര്‍ദേശ പത്രിക രാഹുല്‍ നല്‍കിയതിന് പിന്നാലെ സംഘപരിവാര്‍ സംഘടിതമായ ആക്ഷേപ പ്രചരണവും ആരംഭിച്ചു കഴിഞ്ഞു. തുടങ്ങിയത് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആണ്. അപകടകാരിയായ വൈറസ് മുസ്ലിം ലീഗിനെ കൂട്ടുപിടിച്ചാണ് രാഹുല്‍ ഗാന്ധി മത്സരിക്കുന്നതെന്നായിരുന്നു പ്രചരണം. ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയിലും സംഘപരിവാര്‍ കേന്ദ്രങ്ങള്‍ വ്യാജപ്രചരണം ആരംഭിച്ചു കഴിഞ്ഞു. അതില്‍ കഴിഞ്ഞ ദിവസങ്ങളില്‍ മുസ്ലിം ലീഗ് ഓഫീസിനെ വയനാട്ടിലെ കോണ്‍ഗ്രസ് ഓഫീസാക്കിയുള്ള പ്രചരണമാണ് പുതിയത്.

यह केरल के वायनाड में कांग्रेस पार्टी का कार्यालय अब आप अंदाजा लगाइए कांग्रेस ने अपने घोषणा पत्र में दरियादिली क्यों दिखाई

Posted by Ghar Ghar Yogi on Wednesday, April 3, 2019

കാസര്‍ഗോഡ് ലോക്‌സഭ മണ്ഡലത്തില്‍ സ്ഥിതി ചെയ്യുന്ന ഇഖ്ബാല്‍ നഗര്‍ മുസ്ലിം ലീഗ് ഓഫീസിനെയാണ് വയനാട്ടിലെ കോണ്‍ഗ്രസ് ഓഫീസായി ചിത്രീകരിക്കുന്നത്. ഗര്‍ ഗര്‍ യോഗി എന്ന സംഘപരിവാര്‍ ഫേസ്ബുക്ക് ഹാന്‍ഡിലാണ് ആദ്യം ഇത് പോസ്റ്റ് ചെയ്തത്. പിന്നീട് നിരവധി സംഘപരിവാര്‍ ഹാന്‍ഡിലുകള്‍ പോസ്റ്റ് പലയിടത്തായി ഷെയര്‍ ചെയ്തു.

മുസ്ലിം ലീഗ് ഓഫീസിനെ വയനാട്ടിലെ കോണ്‍ഗ്രസ് ഓഫീസാക്കി വ്യാജപ്രചരണവുമായി സംഘപരിവാര്‍; ഉത്തരേന്ത്യയില്‍ വ്യാജപ്രചരണം സജീവം 

ചിത്രത്തില്‍ കാണുന്ന ഓഫീസിന് മുമ്പില്‍ തന്നെ ഇഖ്ബാല്‍ നഗര്‍ മുസ്ലിം ലീഗ് ഓഫീസ് എന്ന് പേര് എഴുതിയിട്ടുണ്ട്. മുസ്ലിം ലീഗ് ചിഹ്നം കോണിയും ഓഫീസിന്റെ പേരിനൊപ്പമുണ്ട്. പാണക്കാട് സയ്യിദ് ശിഹാബലി തങ്ങളുടെ ചിത്രവും ഉണ്ട്. കോണ്‍ഗ്രസ് പതാകയോ ചിഹ്നമോ നേതാക്കളുടെ ചിത്രമോ ഓഫീസില്‍ ഇല്ലാതിരുന്നിട്ടും ഇത് കോണ്‍ഗ്രസ് ഓഫീസാണെന്നാണ് പ്രചരിപ്പിക്കുന്നത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018