Politics

തെരഞ്ഞെടുപ്പിന് ‘ന്യായ്’ പ്രധാന ആയുധമാക്കി കോണ്‍ഗ്രസ്; ‘അബ് ഹോഗ ന്യായ്’ പ്രധാന മുദ്രാവാക്യം 

ലോക്‌സഭ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ 'അബ് ഹോഗ ന്യായ്' തെരഞ്ഞെടുപ്പ് മുദ്രാവാക്യവുമായി കോണ്‍ഗ്രസ് പാര്‍ട്ടി. തങ്ങളുടെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനമായ കുറഞ്ഞ വരുമാനം ഉറപ്പാക്കല്‍ പദ്ധതിയെ (ന്യായ്) മുന്‍നിര്‍ത്തിയാണ് അബ് ഹോഗ ന്യായ് ഹാഷ് ടാഗുമായി കോണ്‍ഗ്രസ് ട്വിറ്ററില്‍ പ്രചാരണം തുടങ്ങിയത്.

‘ദാരിദ്ര്യത്തെ തടുക്കും, നാം നമ്മുടെ സ്വപ്‌നം സാക്ഷാത്കരിക്കും, കോണ്‍ഗ്രസിന്റെ ഭരണത്തിനു കീഴില്‍ പാവങ്ങള്‍ ശക്തിയാര്‍ജിക്കും, അബ് ഹോഗ ന്യായ്’. എന്നിങ്ങനെയാണ് കോണ്‍ഗ്രസിന്റെ പ്രചാരണം .

‘ന്യായ്’ കുറഞ്ഞ വരുമാനം ഉറപ്പാക്കുന്ന പദ്ധതി മാത്രമല്ലെന്നും മറിച്ച് സമൂഹത്തിലെ എല്ലാ ഭാഗത്തേക്കും നീതി വ്യാപിപ്പിക്കുന്നതാണെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ വ്യക്തമാക്കി. മുദ്രാവാക്യം തയ്യാറാക്കിയത് പേര്‍സെപ്റ്റ് എഡ്ജ് എന്ന ഏജസിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ന്യായ് എന്ന വാക്കിന് ഹിന്ദിയില്‍ നീതി എന്നാണ് അര്‍ത്ഥം.

രാജ്യത്ത് ഇപ്പോഴത്തെ സ്ഥിതി ‘അന്യായ’ത്തിന്റെ അന്തരീക്ഷമാണ്. അതുകൊണ്ടുതന്നെ രാജ്യത്തിന് ‘ന്യായ്’ പ്രധാനമാണ്.
ആനന്ദ് ശര്‍മ

കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കഴിഞ്ഞ മാസം 25 ന് ആണ് തങ്ങള്‍ അധികാരത്തിലെത്തിയാല്‍ ന്യായ് പദ്ധതി നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചത്. രാജ്യത്തെ 20 ശതമാനത്തോളം നിര്‍ധന കുടുംബങ്ങള്‍ക്ക് കുറഞ്ഞ വരുമാനം ഉറപ്പാക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതി രാജ്യത്ത് ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. പദ്ധതിക്ക് കൂടുതല്‍ പ്രചാരണം ലഭിക്കുന്നതിന്റെ ഭാഗമായാണ് അബ് ഹോഗ ന്യായ് നീക്കം.

രാജ്യത്തെ 5 കോടി നിര്‍ധന കുടുംബങ്ങള്‍ക്ക് 75000 രൂപ എല്ലാവര്‍ഷവും ഉറപ്പ് വരുത്തുന്നതാണ് പദ്ധതി. പദ്ധതിയെ കുറിച്ച് കൃത്യമായി സാമ്പത്തിക അവലോകനം നടത്തിയതാണെന്നും ബജറ്റില്‍ ഈ പണം നീക്കിവയ്ക്കാന്‍ കഴിയുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018