Politics

വെറുപ്പില്‍ നിന്ന് ‘നയം’ ഉണ്ടാക്കുന്ന ബിജെപിക്ക് ഭരണം നഷ്ടപ്പെടുമെന്ന് മായാവതി;ഉത്തര്‍പ്രദേശില്‍ പ്രതിപക്ഷസഖ്യത്തിന്റെ മഹാറാലിക്ക് തുടക്കമായി

രണ്ടര പതിറ്റാണ്ടിനു ശേഷം ബിഎസ്പി എസ്പി തെരഞ്ഞെടുപ്പ് റാലിയില്‍ വേദി പങ്കിടുന്നു എന്ന പ്രത്യേകതയുമായി ഉത്തര്‍പ്രദേശിലെ മഹാസഖ്യ റാലിക്ക് തുടക്കമായി. ബിഎസ്പി-എസ്പി- ആര്‍എല്‍ഡി ഉള്‍പ്പെടുന്ന മഹാസഖ്യ റാലി സഹരണ്‍പൂരിലെ ദിയോബന്ദിലാണ് ആരംഭിച്ചത്.

വെറുപ്പില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് സര്‍ക്കാര്‍ നയമുണ്ടാക്കുന്ന ബിജെപിക്ക് ഭരണം നഷ്ടപ്പെടുമെന്ന് മായാവതി റാലിയില്‍ പറഞ്ഞു. ചെറുതും വലുതുമായ എത്ര കാവല്‍ക്കാര്‍ ശ്രമിക്കുന്നു എന്നത് പ്രശ്‌നമാക്കേണ്ടതില്ല. ബിജെപി ജയിക്കില്ല. ദിയോബന്ദിലെ തിബതി മെഡിക്കല്‍ കൊളേജില്‍ സംഘടിപ്പിച്ച വേദിയില്‍ അവര്‍ വ്യക്തമാക്കി.

എസ്പി നേതാവ് അഖിലേഷ് യാദവ്, ആര്‍എല്‍ഡി അധ്യക്ഷന്‍ അജിത്ത് സിംഗ്, ആര്‍എല്‍ഡി വൈസ് പ്രസിഡന്റ് ജയന്ദ് ചൗധരി എന്നിവര്‍ റാലിയില്‍ പങ്കെടുത്തു.

മോഡിയെ മാത്രം പുറത്താക്കിയാല്‍ പോര. യോഗിക്കും പുറത്തേക്കുള്ള വാതില്‍ കാണിച്ചുകൊടുക്കണം. ബിജെപി പുല്‍വാമ വിഷയത്തെ ദുരുപയോഗം ചെയ്തു. നോട്ട് നിരോധനത്തിലൂടേയും ജിഎസ്ടി നടപ്പിലാക്കിയതിലൂടേയും ജനങ്ങളുടെ തൊഴില്‍ ഇല്ലാതാക്കി. ഇവരെ ഒരു കാരണത്താലും മടങ്ങിവരാന്‍ അനുവദിക്കരുത്.
മായാവതി 

അധികാരത്തില്‍ എത്തിയാല്‍ നടപ്പിലാക്കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ച ന്യായ് പദ്ധതിയെയും മായാവതി വിമര്‍ശിച്ചു. ന്യായ് പദ്ധതി വാഗ്ദാനം നടക്കാന്‍ പോവുന്നില്ലെന്നാണ് മായാവതിയുടെ വിമര്‍ശനം. കോണ്‍ഗ്രസിനും ബിജെപിക്കും തെരഞ്ഞെടുപ്പ് കാലത്ത് മാത്രമാണ് ദരിദ്രരെ ഓര്‍മ്മ വരുന്നതെന്നും മായാവതി പറഞ്ഞു.

ആദ്യ ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രില്‍ 11 ല്‍ ആണ് സഹരണ്‍പൂരിലും പടിഞ്ഞാറന്‍ യുപിയിലെ മറ്റ് ഏഴുമണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിന്റെ ഭാഗമായാണ് മഹാസഖ്യം, കൂറ്റന്‍ റാലി ദിയോബന്ദില്‍ സംഘടിപ്പിച്ചിരിക്കുന്നത്.

കേന്ദ്രത്തിലിരിക്കുന്ന എന്‍ഡിഎ സര്‍ക്കാരിനെ താഴെയിറക്കാനുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യത്തിന്റെ ഭാഗമായാണ് എസ്പി-ബിഎസ്പി ഐക്യം രൂപപ്പെട്ടത്. ഇവരോടപ്പം ആര്‍എല്‍ഡിയും അണിനിരക്കുന്ന 11 റാലികള്‍ ഏപ്രില്‍ എഴ് മുതല്‍ നടത്താനാണ് തീരുമാനം.

രണ്ടാമത്തെ ഐക്യ റാലി ഏപ്രില്‍ 13 ന് ബദ്വവാനില്‍ സംഘടിപ്പിക്കും. മൂന്നാമത്തെ റാലി ഏപ്രില്‍ 16 ന് ആഗ്രയില്‍ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.

പ്രതിപക്ഷ പാര്‍ട്ടികളെല്ലാം ഒരുമിച്ച് നടത്തുന്ന നാലാമത്തേ റാലിയാണ് ഏപ്രില്‍ 19 ന് മെയിന്‍പൂരിയില്‍ വെച്ച് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. എസ്പി നേതാവ് അഖിലേഷ് യാദവ്, ബിഎസ്പി നേതാവ് മായാവതി, ആര്‍എല്‍ഡി അജിത് സിംഗ്, എസ്പി നേതാവ് മുലായം സിംഗ് യാദവ് എന്നിവര്‍ റാലിയില്‍ ഒരുമിക്കും.

പ്രവര്‍ത്തകരെ പരമാവധി പുറത്തിറക്കുന്നതിനും പ്രതിപക്ഷ പാര്‍ട്ടികളിലുള്ളവര്‍ക്ക് പരസ്പരം സഹോദര്യം ഉടലെടുക്കുന്നതിനും വേണ്ടിയാണ് ഐക്യ റാലി സംഘടിപ്പിക്കുന്നതെന്നാണ് എസ്പി,ബിഎസ്പി വൃത്തങ്ങള്‍ പറയുന്നത്. ഇതിനായി മായവതിയും മുലായവും ഒരുമിച്ചുള്ള റാലിക്കായി നേരത്തെ തന്നെ പദ്ധതിയിട്ടിരുന്നുവെന്നും അവര്‍ അറിയിച്ചിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018