Politics

‘സൗഹാര്‍ദ്ദ അന്തരീക്ഷത്തില്‍ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കും, ഏക സിവില്‍ കോഡ് നടപ്പാക്കും, ആര്‍ട്ടിക്കിള്‍ 370 അസാധുവാക്കും’; കാവിയില്‍ മുക്കിയ 75 വാഗ്ദാനങ്ങളുമായി ബിജെപിയുടെ പ്രകടനപത്രിക 

ലോക്‌സഭ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ബിജെപി തെരഞ്ഞെടുപ്പ് പത്രിക പുറത്തിറക്കി. ‘സങ്കല്‍പ് പത്ര’ എന്ന് പേരിട്ടിരിക്കുന്ന പ്രടന പ്രത്രികയില്‍ 75 പദ്ധതികളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോഡി, ആഭ്യന്തരമന്ത്രി രാജ് നാഥ് സിംഗ്, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ എന്നിവരുടെ നേതൃത്വത്തിലാണ് പത്രിക ഡല്‍ഹിയില്‍ അവതരിപ്പിച്ചത്.

അയോധ്യയില്‍ സൗഹാര്‍ദ്ദ അന്തരീക്ഷത്തില്‍ രാമക്ഷേത്രം നിര്‍മ്മിക്കും, ഏക സിവില്‍ കോഡ് നടപ്പാക്കും, ആര്‍ട്ടിക്കിള്‍ 370 അസാധുവാക്കും എന്നിവയാണ് പത്രികയിലെ പ്രധാന വാഗ്ദാനങ്ങള്‍. പ്രദേശിക അസന്തുലിതാവസ്ഥ ഇല്ലാതാക്കും, ഭീകരവാദത്തിനെതിരെ ശക്തമായ നടപടിയെടുക്കും, ചെറുകിട കച്ചവടക്കാര്‍ക്കും വ്യാപാരികള്‍ക്കും പെന്‍ഷന്‍ പദ്ധതി, കര്‍ഷകര്‍ക്ക് 25 ലക്ഷം കോടിയുടെ ക്ഷേമ പദ്ധതി, 2022 ഓടെ പുതിയ ഇന്ത്യയെ കെട്ടിപ്പെടുത്തും, കയറ്റുമതി വ്യാപാരം ഇരട്ടിയാക്കും എന്നിവയാണ് മറ്റ് വാഗ്ദാനങ്ങള്‍.

ബിജെപി പ്രകടന പത്രികയില്‍ ശബരിമല വിഷയത്തെ കുറിച്ച് പരാമര്‍ശമുണ്ട്. ശബരിമലയില്‍ ആചാരവും വിശ്വാസവും സംരക്ഷിക്കുമെന്ന് പത്രികയില്‍ പറയുന്നു.   

അഞ്ചു വര്‍ഷത്തെ മോഡി ഭരണം സുവര്‍ണലിപികളില്‍ എഴുതപ്പെടുമെന്ന് അമിത് ഷാ പറഞ്ഞു. മോഡിഭരണകാലത്ത് രാജ്യത്തിന്റെ അതിര്‍ത്തി സുരക്ഷിതമായി. 2014 പ്രതീക്ഷയുടെ കാലമാണെങ്കില്‍ 2019 ആഗ്രഹങ്ങളുടെ കാലമാണെന്നും അദ്ദേഹം വ്യക്തമാക്കി.

അഴിമതി വിമുക്ത സര്‍ക്കാരാണ് ബിജെപി ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റലി ഇന്നലെ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഇന്ത്യയ്ക്ക് ശക്തമായ തീരുമാനങ്ങള്‍ എടുക്കുന്ന നേതാവിനെയാണ് ആവശ്യം, ബിജെപിയുടെ പ്രധാന പ്രമേയം ഒരിക്കല്‍ കൂടി മോഡി എന്നതായിരിക്കുമെന്നും ജെയ്റ്റ്‌ലി വ്യക്തമാക്കിയിരുന്നു.

ആഴ്ചകള്‍ക്ക് മുന്‍പാണ് കോണ്‍ഗ്രസിന്റെ പ്രകടനപത്രിക പുറത്തുവന്നത്. നിര്‍ധനര്‍ക്കായി കുറഞ്ഞ വരുമാനം ഉറപ്പാക്കല്‍ പദ്ധതിയായ ന്യായ് കോണ്‍ഗ്രസിന്റെ പ്രകടന പത്രികയെ ശ്രദ്ധേയമാക്കിയിരുന്നു. ന്യായ് നടക്കാത്ത കാര്യമാണെന്നാണ് ബജെപി വിമര്‍ശനമുന്നയിച്ചത്. എന്നാല്‍ സാമ്പത്തിക ശാസ്ത്രജ്ഞരെ അടക്കം ഉള്‍പ്പെടുത്തിയാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നതെന്നാണ് കോണ്‍ഗ്രസ് വാദം.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018