Politics

നന്ദിഗ്രാമില്‍ 12 വര്‍ഷങ്ങള്‍ക്ക് ശേഷം പാര്‍ട്ടി ഓഫീസ് പുനരാരംഭിച്ച് സിപിഐഎം; ‘തൃണമൂല്‍ ഭരണത്തില്‍ മടുത്ത് ജനങ്ങള്‍ പാര്‍ട്ടിയിലേക്ക് തിരികെ വരുന്നു’  

പശ്ചിമ ബംഗാളിലെ നന്ദിഗ്രാമില്‍ 12 നന്ദിഗ്രാമില്‍ 12 വര്‍ഷങ്ങള്‍ക്ക് ശേഷം പാര്‍ട്ടി ഓഫീസ് പുനരാരംഭിച്ച് സിപിഐഎം. 2007ല്‍ പ്രദേശത്ത് ഉയര്‍ന്ന കര്‍ഷക രോഷത്തെ തുടര്‍ന്ന് ഓഫീസിന് നേരെ ആക്രമണം നടത്തുകയും തീവെക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് നാശനഷ്ടങ്ങള്‍ സംഭവിക്കുകയും സിപിഐഎമ്മിന് ഓഫീസ് നടത്തികൊണ്ടുപോകാന്‍ പറ്റാത്ത അവസ്ഥയും ആയിരുന്നു.

ഇന്തോനേഷ്യയിലെ സലിം ഗ്രൂപ്പിന് വേണ്ടി കര്‍ഷകരുടെ ഭൂമി ഏറ്റെടുത്ത് സെസ് അനുവദിക്കാന്‍ ഇടതുപക്ഷ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിനെതിരെ വലിയ കര്‍ഷക പ്രക്ഷോഭം പ്രദേശത്ത് ഉയര്‍ന്നു. അന്നത്തെ പ്രതിപക്ഷ കക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസും പ്രക്ഷോഭത്തില്‍ വലിയ പങ്ക് വഹിച്ചു. കര്‍ഷകരുടെ പ്രക്ഷോഭത്തിന് നേരെ പൊലീസ് നിറയൊഴിച്ചതിനെ തുടര്‍ന്ന് 14 കര്‍ഷകര്‍ നന്ദിഗ്രാമില്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ പ്രക്ഷോഭത്തിലാണ് സിപിഐഎം ഓഫീസിന് നേരെ ആക്രമണമുണ്ടായത്.

പാര്‍ട്ടി ഓഫീസ് ഉദ്ഘാടനത്തിന് ശേഷം റാലിയും സിപിഐഎം സംഘടിപ്പിച്ചിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ജനവിരുദ്ധ നയങ്ങളിലും മോശം ഭരണത്തിലും പ്രതിഷേധിച്ച് ജനങ്ങള്‍ പാര്‍ട്ടിയിലേക്ക് തിരികെ വരുന്നതിനാലാണ് നന്ദിഗ്രാമില്‍ പാര്‍ട്ടി ഓഫീസ് പുനരാരംഭിക്കാന്‍ കഴിഞ്ഞതെന്ന് സിപിഐഎം നേതാവ് റബിന്‍ ദേബ് പറഞ്ഞു.

ബിജെപിയെ പ്രതിരോധിക്കുന്നതിനായി തൃണമൂല്‍ കോണ്‍ഗ്രസ് സിപിഐഎമ്മിന് വീണ്ടും ജീവന്‍ കൊടുക്കാന്‍ തയ്യാറാവുന്നതിന്റെ ഫലമാണ് നന്ദിഗ്രാമിലെ ഓഫീസ് വീണ്ടും ആരംഭിച്ചതെന്ന് ബിജെപി കുറ്റപ്പെടുത്തുന്നു. എന്നാല്‍ ആരെയും സഹായിക്കേണ്ട അവസ്ഥയിലല്ല തങ്ങളെന്ന് തൃണമൂല്‍ കോണ്‍ഗ്രസും പ്രതികരിച്ചു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018