Politics

‘ഇന്ത്യയുടെ ഫിഡല്‍ കാസ്‌ട്രോ’ സിപിഐഎമ്മിന് താരമല്ലാതായി; വി എസ് ഇല്ലാതെ പാര്‍ട്ടിയുടെ താരപ്രചാരക പട്ടിക  

വി എസ് അച്യുതാനന്ദന്‍ 
വി എസ് അച്യുതാനന്ദന്‍ 

രാജ്യത്തെ ഏറ്റവും മുതിര്‍ന്ന പാര്‍ട്ടി നേതാവായ വി എസ് അച്യുതാനന്ദനെ ഒഴിവാക്കി സിപിഐഎമ്മിന്റെ താരപ്രചാരക പട്ടിക. വിഎസിനെ ഒഴിവാക്കി 40 പേര്‍ ഉള്‍പ്പെടുന്ന താരപ്രചാരക ലിസ്റ്റ് പാര്‍ട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കി.

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്ററില്‍ നിന്നും ഒഴിവാക്കിയതിന് പിന്നാലെയാണ് ഈ വെട്ടിനിരത്തല്‍. വടകര, കാസര്‍കോട്, പൊന്നാനി എന്നിവിടങ്ങളില്‍ ഒഴികെ 17 മണ്ഡലങ്ങളിലും 95കാരനായ വി എസ് പ്രസംഗിക്കുന്നുണ്ട്.   

മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, എസ് രാമചന്ദ്രന്‍ പിള്ള, എം എ ബേബി, തോമസ് ഐസക്, എളമരം കരീം എന്നിവരോടൊപ്പം ആലത്തൂര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസിനെതിരെ ലൈംഗീക പരാമര്‍ശം നടത്തിയ എ വിജയരാഘവനും താരപ്രചാരകരുടെ പട്ടികയിലുണ്ട്.

വര്‍ഗീയത വീഴും വികസനം വാഴും എന്ന മുദ്രാവാക്യം ഉയര്‍ത്തി സിപിഐഎം സംസ്ഥാന കമ്മറ്റി സ്ഥാപിച്ച പരസ്യ ഹോര്‍ഡിംഗുകളില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെയും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മാത്രമാണുള്ളത്. 2016ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വരും എല്ലാം ശരിയാവും എന്ന മുദ്രാവാക്യം ഉയര്‍ത്തി തെരഞ്ഞെടുപ്പിന് വേണ്ടി സ്ഥാപിച്ച പരസ്യ ഹോര്‍ഡിംഗുകളിലും സ്ഥാനാര്‍ത്ഥികളുടെ പോസ്റ്ററുകളിലും വിഎസ് ആയിരുന്നു താരം.

ആ തെരഞ്ഞെടുപ്പ് കഴിഞ്ഞ് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാകരത്തിലേറി മൂന്ന് വര്‍ഷം കഴിയുമ്പോഴാണ് വിഎസ് പ്രചരണ ബോര്‍ഡുകളില്‍ നിന്ന് അപ്രത്യക്ഷനായത്. വിഎസ് തരംഗം ഉണ്ടായ 2006 മുതലാണ് നേതാവിന്റെ പടം വെച്ച് പ്രചരണം സിപിഐഎം ആരംഭിക്കുന്നത്. പിന്നീട് നടന്ന തെരഞ്ഞെടുപ്പുകളില്‍ എല്ലാം വിഎസ് തന്നെയായിരുന്നു താരം.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018