Politics

കനയ്യകുമാറിന് പിന്നാലെ ജനങ്ങളോട് ധനസഹായം അഭ്യര്‍ത്ഥിച്ച് മുഹമ്മദ് സലീം എംപിയും; ക്രൗഡ് ഫണ്ടിംഗിലൂടെ ലക്ഷ്യമിട്ട പണം കണ്ടെത്തിയ ആദ്യ വ്യക്തിയായി കനയ്യകുമാര്‍ 

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടി ജനങ്ങളോട് ക്രൗണ്ട് ഫണ്ടിംഗ് വെബ്ബ് സൈറ്റ് വഴി സഹായം ആദ്യമായി അഭ്യര്‍ത്ഥിച്ചത് ഇടത് സ്ഥാനാര്‍ത്ഥിയും ജെഎന്‍യു മുന്‍ വിദ്യാര്‍ത്ഥി നേതാവുമായ കനയ്യകുമാറാണ്. ബിഹാറിലെ ബെഗുസരായിയില്‍ നിന്ന് മത്സരിക്കുന്ന കനയ്യ കുറഞ്ഞത് ഒരു രൂപയെങ്കിലും തനിക്ക് സംഭാവന ചെയ്യണമെന്നാണ് അഭ്യര്‍ത്ഥിച്ചിരുന്നത്. തെരഞ്ഞെടുപ്പില്‍ പരമാവധി ചെലവഴിക്കാവുന്ന 70 ലക്ഷം രൂപയും ഔര്‍ ഡെമോക്രസി വെബ്ബ് സൈറ്റ് വഴി കനയ്യകുമാറിന് ലഭിച്ചിരിക്കുകയാണ്. ആദ്യമായി ക്രൗഡ് ഫണ്ടിംഗിലൂടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനാവശ്യമായ മുഴുവന്‍ പണവും കണ്ടെത്തിയ ഇന്ത്യയിലെ ആദ്യ സ്ഥാനാര്‍ത്ഥിയായിരിക്കുകയാണ് കനയ്യകുമാര്‍.

കനയ്യകുമാറിന്റെ വഴി സ്വീകരിച്ച് മറ്റ് സ്ഥാനാര്‍ത്ഥികളും ക്രൗഡ് ഫണ്ടിംഗ് രീതിയിലൂടെ ജനങ്ങളോട് ധനസഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. റായ്ഗഞ്ജ് മണ്ഡലത്തിലെ നിലവിലെ എംപിയും ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയുമായ മുഹമ്മദ് സലീമാണ് ഇതില്‍ ഒരാള്‍. കനയ്യകുമാറിന് വേണ്ടി ക്രൗഡ് ഫണ്ടിംഗ് നടത്തിയ ഔര്‍ ഡെമോക്രസി വെബ്ബ്‌സൈറ്റ് വഴി തന്നെയാണ് മുഹമ്മദ് സലീമിന്റെയും ധനസഹായം സ്വീകരിക്കുന്നത്. 1,69,775 രൂപയാണ് ഇത് വരെ മുഹമ്മദ് സലീമിന് ലഭിച്ചിരിക്കുന്നത്.

മുഹമ്മദ് സലീമിനെ കൂടാതെ കിഴക്കന്‍ ഡല്‍ഹി മണ്ഡലത്തില്‍ മത്സരിക്കുന്ന ആപ് നേതാവ് അതിഷി, ആന്ധ്രയിലെ പറച്ചൂര്‍ നിയമസഭ മണ്ഡലത്തില്‍ മത്സരിക്കുന്ന രോഹിത് വെമുലയോടൊപ്പം ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ നിന്ന് പുറത്താക്കപ്പെട്ട സുഹൃത്ത് വിജയ് കുമാര്‍, ബീഹാറിലെ അറ ലോക്‌സഭ മണ്ഡലത്തിലേക്ക് മത്സരിക്കുന്ന സിപിഐഎംഎല്‍ ലിബറേഷന്‍ സ്ഥാനാര്‍ത്ഥി രാജു യാദവും വെബ്ബ്‌സൈറ്റിലൂടെ ധനസഹായം അഭ്യര്‍ത്ഥിക്കുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018