Politics

മോഡിയുടെ മണ്ഡലമായ വാരണാസിയില്‍ സിപിഐഎം ജയിച്ചിട്ടുണ്ട്; ഇത്തവണ സ്ഥാനാര്‍ത്ഥിയില്ല

ഈ വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ രാജ്യമൊട്ടാകെ ശ്രദ്ധിക്കുന്ന മണ്ഡലങ്ങളിലൊന്നാണ് ഉത്തര്‍പ്രദേശിലെ വാരണാസി മണ്ഡലം. പ്രധാനമന്ത്രി നരേന്ദ്രമോഡി 2014ല്‍ മികച്ച വിജയം നേടി ജയിച്ചു കയറിയ മണ്ഡലം. ഇക്കുറി പ്രധാനമന്ത്രിക്കെതിരെ സ്ഥാനാര്‍ത്ഥികളായി പ്രചരിക്കുന്നത് മികച്ച നേതാക്കളുടെ പേരുകളാണ്. മുന്‍ എംപി മുരളീ മനോഹര്‍ ജോഷി. പ്രിയങ്ക ഗാന്ധി. ദളിത് നേതാവ് ചന്ദ്രശേഖര്‍ ആസാദ് എന്നിങ്ങനെ പോവുന്നു ആ നിര.

ഇപ്പോള്‍ ബിജെപി ശക്തി കേന്ദ്രമെന്നറിയപ്പെടുന്ന വാരണാസി മണ്ഡലത്തില്‍ നിന്ന് ഒരിക്കല്‍ സിപിഐഎം ജയിച്ചു കയറിയിട്ടുണ്ട്. പാര്‍ട്ടി രൂപീകരിച്ച് മൂന്ന് വര്‍ഷം തികയുന്ന സമയത്ത് നടന്ന തെരഞ്ഞെടുപ്പിലാണ് സിപിഐഎം വാരണാസിയില്‍ ജയിച്ചത്.

അതായത് 1967ല്‍ നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പിലാണ് സിപിഐഎമ്മിന്റെ സത്യ നാരായണ്‍ സിംഗ് വാരണാസിയില്‍ നിന്ന് വിജയിച്ചത്. പിന്നീട് ഈ മണ്ഡലത്തില്‍ നിന്ന് സിപിഐഎമ്മിന് വിജയിക്കാനായിട്ടില്ല. 1996ലും 1998ലും രണ്ടാം സ്ഥാനത്തെത്താന്‍ സിപിഐഎമ്മിന് ആയിരുന്നു. ഇക്കുറി സിപിഐഎം വാരണാസിയില്‍ മാത്രമല്ല സംസ്ഥാനത്ത് തന്നെ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുന്നില്ല. ബിഎസ്പി-എസ്പി സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട് സിപിഐഎം.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018