Politics

‘വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്നത് ദേശീയ സഖ്യത്തെ ബാധിക്കില്ല’; കോണ്‍ഗ്രസ് വഞ്ചകരെന്ന് കരുതുന്നില്ലെന്ന് യെച്ചൂരി  

കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയാകുന്നത് ദേശീയ സഖ്യത്തെ ബാധിക്കില്ലെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കോണ്‍ഗ്രസ് വഞ്ചകരെന്ന് കരുതുന്നില്ലെന്നും സഖ്യം രൂപികരിക്കുവാന്‍ ഇനിയും സാധ്യതയുണ്ടെന്നും മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ യെച്ചൂരി വ്യക്തമാക്കി.

രാഹുല്‍ എന്തിന് ഇടതുപക്ഷത്തിനെതിരെ മത്സരിക്കുന്നു എന്നത് ഇനിയും വ്യക്തമാകാത്ത കാര്യമാണെന്ന് ജനറല്‍ സെക്രട്ടറി അഭിപ്രായപ്പെട്ടു. എങ്കിലും രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നത് വ്യക്തിപരമായി എനിക്കുണ്ടായ തിരിച്ചടിയാണെന്ന് കരുതുന്നില്ല. ബിജെപി വിരുദ്ധ വോട്ട് പരമാവധി നേടുകയെന്നതാണ് ലക്ഷ്യം. സ്വാഭാവികമായും എല്ലാ ബിജെപി ഇതര പാര്‍ട്ടികളും ധാരണയായാല്‍ മാത്രമെ പരമാവധി ബിജെപി വിരുദ്ധ വോട്ട് ഉണ്ടാക്കിയെടുക്കാന്‍ കഴിയുകയുള്ളു. ഈ ധാരണയാണ് സെക്കുലര്‍ സര്‍ക്കാരിനെ നിര്‍മ്മിക്കുക.

പാര്‍ട്ടികോണ്‍ഗ്രസില്‍ തീരുമാനിച്ചിരിക്കുന്നത് ബിജെപി വിരുദ്ധവോട്ട് പരമാവധി നിര്‍മ്മിക്കുക എന്നതാണ്. എന്നാല്‍ സഖ്യത്തിന് നിര്‍ബന്ധം പിടിക്കാനില്ല. രാഹുല്‍ ഗാന്ധി സ്ഥാനാര്‍ത്ഥിയാകുന്നത് ന്യൂനപക്ഷ പ്രീണനമാണെന്ന നിലപാടിനോട് യോജിപ്പില്ല. പക്ഷെ ഇടതുപക്ഷം ബിജെപിക്കെതിരെ നിലകൊള്ളുമ്പോള്‍ കോണ്‍ഗ്രസ് ആദ്യ പരിഗണന എന്തിനാണ് കൊടുക്കുന്നത്?. ലെഫ്റ്റിനെ തകര്‍ക്കാനൊ അതോ ബിജെപിയെ തകര്‍ക്കാനോ? കോണ്‍ഗ്രസ് ചെയ്തത് ശരിയാണോ അതോ തെറ്റാണോ എന്ന് ജനങ്ങള്‍ തീരുമാനിക്കും. തനിക്ക് കേരളത്തിലെ ജനങ്ങളില്‍ വിശ്വാസമുണ്ടെന്നും ജനറല്‍ സെക്രട്ടറി വ്യക്തമാക്കി.

നേരത്തെ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്ന കാര്യത്തില്‍ അഭിപ്രായം പറയേണ്ടത് സിപിഐഎം അല്ലെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞിരുന്നു. രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വം വൈകുന്നതിനിടെയായിരുന്നു അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. ആരു സ്ഥാനാര്‍ത്ഥിയാകണം എന്നത് ഓരോ പാര്‍ട്ടിയുടേയും ആഭ്യന്തര കാര്യമാണ്. രാജ്യത്തിന്റെ ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാന്‍ മോഡി സര്‍ക്കാരിനെ താഴെയിറക്കുകയാണ് സിപിഐഎമ്മിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.

രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വം വൈകുന്നതിന്റെ കാരണം സിപിഐഎമ്മിന്റെ ഇടപെടലാണെന്ന് കേരളത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പരോക്ഷമായി ആരോപണമുന്നയിച്ചിരുന്നു. പിന്നീട് രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാന്‍ തീരുമാനിച്ചപ്പോള്‍ അത് യെച്ചൂരിക്കുണ്ടായ തിരിച്ചടിയാണെന്നും വിലയിരുത്തല്‍ ഉണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് യെച്ചൂരിയുടെ പ്രതികരണം.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018