Politics

സഹറാന്‍പൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഇമ്രാന്‍ മസൂദിന് പിന്തുണ പ്രഖ്യാപിച്ച് ഭീം ആര്‍മി; ‘അനീതി നടന്നപ്പോള്‍ സഹായവുമായെത്തിയത് ഇമ്രാന്‍ മസൂദ്’ 

ഉത്തര്‍പ്രദേശില്‍ ബിഎസ്പി-എസ്പി-ആര്‍എല്‍ഡി സഖ്യത്തിന് അസ്വസ്ഥത സമ്മാനിച്ച് ഭീം ആര്‍മി. ശക്തികേന്ദ്രമായ സഹരാന്‍പൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഇമ്രാന്‍ മസൂദിന് ഭീം ആര്‍മി പിന്തുണ പ്രഖ്യാപിച്ചു.

ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് ബിജെപി ചാരനാണെന്നും ദളിത് വോട്ടുകള്‍ വിഭജിക്കാന്‍ ശ്രമിക്കുകയാണെന്നും മായാവതി പറഞ്ഞ് ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് ഭീം ആര്‍മിയുടെ പുതിയ നീക്കം. ബിഎസ്പി-എസ്പി സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥി ഫൈസുല്‍ റഹ്മാനാണ്, സിറ്റിംഗ് എംപി രാഘവ് ലഖാന്‍പാല്‍ ബിജെപിക്ക് വേണ്ടി വീണ്ടും ജനവിധി തേടുന്നു.

ചന്ദ്രശേഖര്‍ ആസാദിന് നേരെ അനീതി നടന്നപ്പോള്‍ ഇമ്രാന്‍ മസൂദ് ആണ് സഹായവുമായി ആദ്യമെത്തിയതും സഹായിച്ചതും. ബിഎസ്പിയില്‍ നിന്ന് ഒരു സഹായവും ലഭിച്ചില്ല. 
ഡോ. സുരേന്ദ്ര, ഭീം ആര്‍മി നേതാവ് 

ഞങ്ങളുടെ സമുദായത്തിലെ ഭൂരിപക്ഷ വും മഹാസഖ്യത്തോടൊപ്പമാണ്. പക്ഷെ യുവജനങ്ങള്‍ ഇമ്രാന്‍ മസൂദിനോടൊപ്പമാണ്. അവര്‍ വിദ്യാഭ്യാസമുള്ളവരും വ്യക്തയുള്ളവരും സമുദായത്തെ കുറിച്ച് അറിയുന്നവരും ചന്ദ്രശേഖര്‍ ആസാദ് താഴെ തട്ടില്‍ എന്ത് തരം പ്രവര്‍ത്തനമാണ് നടത്തിയതെന്ന് അറിയുന്നവരും ആണെന്നും സുരേന്ദ്ര പറഞ്ഞു.

സഹരാന്‍പൂര്‍ മണ്ഡലത്തിലെ ദിയോബന്ദില്‍ നിന്നാണ് ബിഎസ്പി-എസ്പി സഖ്യം തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചത്. വലിയ റാലിയാണ് ഇവിടെ സംഘടിപ്പിച്ചത്. ഈ റാലിയില്‍ ചന്ദ്രശേഖര്‍ ആസാദിന്റെ പോസ്റ്ററുമായി പങ്കെടുത്തവരെ ബിഎസ്പി പ്രവര്‍ത്തകര്‍ ആക്രമിക്കുകയും പോസ്റ്റര്‍ നശിപ്പിക്കുകയും ചെയ്‌തെന്ന് ഭീം ആര്‍മി നേതാക്കള്‍ ആരോപിക്കുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018