Politics

ബാലാകോട്ട്, പുൽവാമ സൈനികരുടെ പേരിൽ വോട്ടു ചോദിക്കൽ; പ്രധാനമന്ത്രി പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുടെ റിപ്പോർട്ട് 

ബാലാകോട്ട്, പുൽവാമ സൈനികരുടെ പേരിൽ വോട്ടുചോദിച്ച പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ നടപടി പ്രഥമദൃഷ്ട്യാ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. മഹാരാഷ്ട്രയിലെ ലാത്തൂരിലെ മോഡിയുടെ പ്രസം
ഗമാണ് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടമാണെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ റിപ്പോർട്ട് നൽകിയിരിക്കുന്നത്.

2013 ലെ തെരഞ്ഞടുപ്പ് ചട്ടങ്ങള്‍ പ്രകാരം സൈനികരുടെ പേരില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കഴിഞ്ഞ മാസം ഉത്തരവിറക്കിയിരുന്നു. പ്രധാമന്ത്രി ഈ നിര്‍ദേശം ലംഘിച്ചു എന്നാണ് റിപ്പോര്‍ട്ട്. ആദ്യ വോട്ടർമാർ അവരുടെ വോട്ട് ബാലാകോട്ട് ആക്രമണം നടത്തിയ ജവാൻമാർക്കും പുൽവാമയിൽ കൊല്ലപ്പെട്ട സൈനികർക്കും സമർപ്പിക്കണം എന്നായിരുന്നു മോഡിയുടെ പ്രസം
ഗം.

”കന്നി വോട്ടര്‍മാരേ.. നിങ്ങളുടെ ആദ്യവോട്ട് വീരജവാന്‍മാര്‍ക്ക് നല്‍കൂ (ബാലാകോട്ടില്‍ പ്രത്യാക്രമണം നടത്തിയ ജവാന്‍മാര്‍ക്ക്), നിങ്ങളുടെ ആദ്യവോട്ട് പുല്‍വാമയില്‍ വീരമൃത്യു വരിച്ച വീര രക്തസാക്ഷികള്‍ക്ക് നല്‍കൂ”

ഉസ്മാനാബാദ് തെരഞ്ഞെടുപ്പ് ഓഫീസറുടെ റിപ്പോര്‍ട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിക്കുകയാണെങ്കില്‍ മോഡി വിശദീകരണം നൽകേണ്ടി വരും. ഇക്കാര്യത്തിൽ ഉടൻ കമ്മീഷൻ തീരുമാനമെടുക്കുമെന്നാണ് സൂചന. സൈനികരുടെ ചിത്രങ്ങളും പേരും ഉപയോ
ഗിച്ചും സൈന്യത്തിന്റെ പേരിലും വോട്ടു ചോദിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിരുന്നു. പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ് മോഡിക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018