PRODUCT

വിപണിയില്‍ എത്തിയത് സാധാരണക്കാരന്റെ കാര്‍ എന്ന വിശേഷണവുമായി; നാനോ ഉല്‍പാദനം നിര്‍ത്തുന്നുവെന്ന് റിപ്പോര്‍ട്ട് 

നാനോ കാര്‍ ഉല്‍പാദനം നിര്‍ത്തുന്നു 
നാനോ കാര്‍ ഉല്‍പാദനം നിര്‍ത്തുന്നു 
ചെറിയ കുടുംബത്തിന്  വലിയ യാത്ര നടത്താമെന്ന വാഗ്ദാനം, ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് നാനോ ഉയര്‍ന്നില്ലെന്ന വാദം ശക്തം. 

സാധാരണക്കാരുടെ കാര്‍ എന്ന് വിശേഷണവുമായി വിപണിയില്‍ എത്തിയ ടാറ്റമോട്ടേഴ്‌സിന്റെ നാനോ കാര്‍ ഉല്‍പാദനം അവസാനിപ്പിക്കുന്നതായി റിപ്പോര്‍ട്ട്.

ജൂണില്‍ കമ്പനി ഒരു യുണിറ്റ് മാത്രമേ ഉദ്പാതിപ്പിച്ചിട്ടുള്ളൂ. ഇതാണിപ്പോള്‍ കമ്പനി ഉല്‍പാദനം നിര്‍ത്തുകയാണോ എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നത്.

എന്നാല്‍ ഉത്പാദനം നിര്‍ത്തുകയെന്നൊരു തീരുമാനം ഇതുവരെ എടുത്തിട്ടില്ലെന്നാണ് കമ്പനിയുമായി അടുത്ത ബന്ധമുള്ള ആളുകള്‍ പറയുന്നത്.

വിപണിയില്‍ എത്തിയത് സാധാരണക്കാരന്റെ കാര്‍ എന്ന വിശേഷണവുമായി; നാനോ ഉല്‍പാദനം നിര്‍ത്തുന്നുവെന്ന് റിപ്പോര്‍ട്ട് 

ചെറിയകുടുംബത്തിന് വലിയ യാത്ര നടത്താമെന്ന വാഗ്ദാനവുമായാണ് രത്തന്‍ ടാറ്റ നാനോ കാറുമായി വിപണിയില്‍ എത്തിയത്. കഴിഞ്ഞ മാസം ആഭ്യന്തര വിപണിയില്‍മൂന്ന് യൂണിറ്റ് മാത്രമാണ് വിറ്റുപോയത്. അതേസമയം ജൂണില്‍ നാനോ കയറ്റുമതി നടന്നിട്ടില്ല.

കഴിഞ്ഞ വര്‍ഷം ഇതെ കാലത്ത് 25 യൂണിറ്റുകള്‍ കയറ്റുമതി ചെയ്തിരുന്നു. കഴിഞ്ഞ ജൂണില്‍ 275 യൂണിറ്റ് നാനോ ഉല്‍പാദിപ്പിച്ചിരുന്നു.

ഇപ്പോഴത്തെ അവസ്ഥയില്‍ കമ്പനിക്ക് മുന്നോട്ട് പോവാനാവില്ല, പുതിയ നിക്ഷേപങ്ങള്‍ വരേണ്ടിയിരിക്കുന്നു, എന്നാല്‍ ഇതു സംബന്ധിച്ച ഔദ്യോഗിക തീരുമാനങ്ങളൊന്നും എടുത്തിട്ടില്ല. എന്നാല്‍ ആവശ്യക്കാര്‍ക്കനുസരിച്ച് നിര്‍മ്മാണം തുടരുമെന്ന് കമ്പനി വക്താവ് വ്യക്തമാക്കി.

2008-ലാണ് നാനോ കാര്‍ അവതരിക്കുന്നത്. 2009 മാര്‍ച്ചില്‍ നാനോ ഇന്ത്യന്‍ വിപണികളിലുമെത്തി. തുടക്കത്തില്‍ ഉപയോക്താക്കള്‍ ചില പോരായ്മകള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് നാനോ ഉയര്‍ന്നില്ലെന്ന വാദവും ശക്തമാണ്. ബംഗാളില്‍ നാനോയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട സ്ഥലമേറ്റെടുപ്പ് സംഘര്‍ഷത്തില്‍ കലാശിച്ചിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് നിര്‍മ്മാണം ഗുജറാത്തിലെ സാനന്ദിലേക്ക് മാറ്റുകയായിരുന്നു.

നേരത്തെ നിലനില്‍പ്പിന്റെ ഭാഗമായി നാനോയുടെ വൈദ്യുത വകഭേദത്തിന്റെ പരീക്ഷണ ഓട്ടത്തിന് ടാറ്റ തുടക്കമിട്ടിരുന്നു. ടാറ്റ മോട്ടേഴ്‌സിന് വൈകാരികമായി അടുപ്പമുള്ള വാഹനം കൂടിയാണ് നാനോ. അതിനാല്‍ നാനോയുടെ ഉല്‍പാദനം ടാറ്റ മോട്ടേഴ്‌സ് അവസാനിപ്പിക്കില്ലെന്ന് കമ്പനിയുടെ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ സതീഷ് ബോര്‍വാങ്കര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018