PRODUCT

ഇന്നോവ ക്രിസ്റ്റയ്ക്ക് ഒത്ത എതിരാളി; നിരത്തില്‍ കുതിപ്പ് തുടരാന്‍ മഹീന്ദ്രയുടെ മരാസോ 

ഉയരം കൂടിയ ഡിസൈന്‍ കണ്‍സെപ്റ്റിലാണ് വാഹനത്തിന്റെ രൂപകല്‍പ്പന. മോണോകോക്ക് പ്ലാറ്റ്‌ഫോമില്‍ മഹീന്ദ്ര നിര്‍മിക്കുന്ന മൂന്നാമത്തെ വാഹനം.

കാത്തിരിപ്പിനൊടുവില്‍ മഹീന്ദ്രയുടെ ഏറ്റവും പുതിയ എംപിവി (മള്‍ട്ടി പര്‍പസ് വെഹിക്കിള്‍) മരാസോ അടുത്തിടെയാണ് വിപണിയില്‍ എത്തിയത്. നാസികിലെ പ്ലാന്റില്‍ നടന്ന ചടങ്ങില്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്രയാണ് വാഹനം പുറത്തിറക്കിയത്. എം2, എം4, എം6, എം8 എന്നീ നാല് വേരിയന്റുകളില്‍ പുറത്തിറക്കുന്ന മരാസോയ്ക്ക് 9.99 ലക്ഷം മുതല്‍ 13.9 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില. അടിസ്ഥാന മോഡലായ എം2 വിന് 9.99 ലക്ഷം, എം4ന് 10.95 ലക്ഷം, എം6ന് 12.4 ലക്ഷം, എം8ന് 13.9 ലക്ഷം രൂപയുമാണ് എക്‌സോഷോറൂം വില.

ചീറ്റപ്പുലിയില്‍നിന്നു പ്രചോദനം ഉള്‍ക്കൊണ്ടാണ് മഹീന്ദ്രയുടെ ആദ്യ ഗ്ലോബല്‍ എസ്യുവിയായ, എക്‌സ്യുവി 500 നിര്‍മിച്ചതെങ്കില്‍, മരാസോയുടെ പ്രചോദനം സ്രാവാണ്. ഷാര്‍ക്ക് എന്ന അര്‍ഥം വരുന്ന സ്പാനിഷ് പേരാണ് വാഹനത്തിന് നല്‍കിയിരിക്കുന്നത്. മഹീന്ദ്രയുടെ നോര്‍ത്ത് അമേരിക്കന്‍ ടെക്നിക്കല്‍ സെന്ററില്‍ വികസിപ്പിച്ച ആദ്യ വാഹനമാണ് മരാസോ. മോണോകോക്ക് പ്ലാറ്റ്‌ഫോമില്‍ മഹീന്ദ്ര നിര്‍മിക്കുന്ന മൂന്നാമത്തെ വാഹനവും. എക്‌സ്യുവി 500, കെയുവി 100 എന്നിവയാണ് മോണോകോക്ക് പ്ലാറ്റ്‌ഫോമില്‍ മുമ്പ് ഇറക്കിയ മോഡലുകള്‍. സെഗ്മെന്റില്‍ തന്നെ ആദ്യമായി അവതരിപ്പിക്കുന്ന വാഹനത്തില്‍ നിരവധി ഫീച്ചറുകളാണ് ഒരുക്കിയിരിക്കുന്നത്.

ഉയരം കൂടിയ ഡിസൈന്‍ കണ്‍സെപ്റ്റിലാണ് വാഹനത്തിന്റെ രൂപകല്‍പ്പന. അകത്തളങ്ങളില്‍ പരമാവധി സ്ഥലസൗകര്യം ഉറപ്പാക്കാന്‍ നീളമേറിയ വീല്‍ബേസും മുന്നിലും പിന്നിലും നീളം കുറഞ്ഞ ഓവര്‍ഹാങ്ങുമാണ്. മഹീന്ദ്രയും പെനിന്‍ഫെരിയയും സംയുക്തമായി വികസിപ്പിച്ച വാഹനം കമ്പനിയുടെ പുതിയ ഡിസൈന്‍ ഫിലോസഫിയുടെ തുടക്കമായിരിക്കും എന്നുവേണം പറയാന്‍.

പ്രകടമായ എയര്‍ ഇന്‍ടേക്കും ഫോഗ് ലാമ്പിനായുള്ള സ്ഥലസൗകര്യമുള്ള നീളമേറിയ ബംമ്പറും പുതിയ സ്‌കോര്‍പ്പിയോയെ അനുസ്മരിപ്പിക്കുന്ന ഗ്രില്ലുമാണുള്ളത്. പ്രീമിയം എന്ന് വിളിക്കാവുന്ന ഉള്‍വശമാണ് മഹീന്ദ്ര മരാസോയിക്ക് നല്‍കിയിരിക്കുന്നത്. ഇന്റീരിയറില്‍ കൂടുതല്‍ ഭാഗവും ബ്ലാക്ക് ഫിനീഷിങ്ങാണ് നല്‍കിയിരിക്കുന്നത്. ആപ്പിള്‍ കാര്‍പ്ലേ ഉള്‍പ്പെടെയുള്ള ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റവും ഒരുക്കിയിട്ടുണ്ട്. ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവയും വഹനത്തില്‍ ഒരുക്കിയിട്ടുണ്ട്.

പ്രധാനമായും ഒരു ഡ്യൂവല്‍ ടോണ്‍ ഉള്‍വശം എന്ന് വിശേഷിപ്പിക്കാം. മങ്ങിയ ഷെയിഡില്‍ ബീജ് കളര്‍ ഉള്‍വശത്ത് ഉപയോഗിച്ചിരിക്കുന്നു. ക്രോമിയത്തിന്റെ അംശവും കാണാന്‍ സാധിക്കും. സ്റ്റോറേജ് സൗകര്യങ്ങള്‍ ഉള്‍വശത്തായി ഒരുപാടുണ്ട്. കപ്പ് ഹോള്‍ഡറും ചെറിയ സാധങ്ങള്‍ സൂക്ഷിക്കുന്നതിനും ധാരളം സ്‌പെയ്‌സ് നല്‍കിയിട്ടുണ്ട്. ഹാന്‍ഡ് ബ്രേക്കിന്റെ ഡിസൈനിലും പ്രത്യകതയുണ്ട്. വിമാനത്തിന്റെ ത്രോട്ടില്‍ സ്റ്റെലാണ് നല്‍കിയിരിക്കുന്നത്.

ഡീസല്‍ എന്‍ജിന്‍ മാത്രമാണ് ഇപ്പോള്‍ വിപണിയില്‍ എത്തിയിരിക്കുന്നത്. വളരെ സൈലന്റായ എന്‍ജിന്‍ എന്നുവേണം പറയാന്‍. പുതിയ ഫ്ളാറ്റ് ഫോമില്‍ പുതിയ എന്‍ജിന്‍, ഫോര്‍ സിലിണ്ടര്‍ ഡി ഫിഫ്റ്റീന്‍ എന്ന പേരില്‍ പുതിയൊരു എഞ്ചിനാണ് വാഹനത്തിനായി വിപസിപ്പിച്ച് എടുത്തിരിക്കുന്നത്. 1492 സിസിയില്‍ 130 ബിഎച്ച്പി പവറും 300 എന്‍എം ടോര്‍ക്കുമാണ് മരാസോയുടെ എന്‍ജിന്റെ കരുത്ത്. അത്യാവശ്യം ലാഗൊന്നും ഇല്ലാതെ തന്നെ എല്ലാ ഗിയറിലേക്കും പെട്ടെന്ന് കയറാന്‍ സാധിക്കും.

മഹീന്ദ്ര മരാസോ എം2

  • 16 ഇഞ്ച് അലോയ് വീലുകള്‍
  • പവര്‍ വിന്‍ഡോ
  • ഫാബ്രിക് സീറ്റ്
  • അപ്‌ഹോള്‍സ്റ്ററി മേല്‍ക്കൂരയില്‍ സ്ഥാപിച്ച എസി വെന്റുകള്‍
  • സെന്‍ട്രല്‍ ലോക്കിംഗ്
  • ഡിജിറ്റല്‍ ക്ലോക്ക്
  • മാനുവല്‍ മിററുകള്‍
  • എഞ്ചിന്‍ ഇമൊബിലൈസര്‍

മഹീന്ദ്ര മരാസോ എം4

  • ഷാര്‍ക്ക് ഫിന്‍ ആന്റീന
  • ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്
  • മുന്‍നിരയിലുള്ള യുഎസ്ബി പോര്‍ട്ട്
  • പിന്‍ വൈപ്പറും വാഷര്‍ യൂണിറ്റും
  • വൈദ്യുത പിന്തുണയാല്‍ ക്രമീകരിക്കാവുന്ന മിററുകള്‍
  • വോയിസ് മെസേജിംഗ് സംവിധാനം
  • പിന്‍നിര യാത്രക്കാര്‍ക്ക് വേണ്ടിയുള്ള യുഎസ്ബി, AUX കണക്ടിവിറ്റി ഓപ്ഷനുകള്‍

മഹീന്ദ്ര മരാസോ എം6

  • മുന്‍ പിന്‍ ഫോഗ്ലാമ്പുകള്‍
  • ഫോളോ മീ ഹോം ഫീച്ചറുള്ള പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍
  • പ്രീമിയം ഫാബ്രിക് അപ്‌ഹോള്‍സ്റ്ററി
  • 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം
  • സ്റ്റീയറിംഗിലുള്ള ഓഡിയോ കണ്‍ട്രോളുകള്‍
  • എമര്‍ജന്‍സി കോള്‍ ഫീച്ചര്‍
  • പിന്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍
  • കോര്‍ണറിംഗ് ലാമ്പുകള്‍
  • നാവിഗേഷന്‍
  • റിമോട്ട് കീലെസ് എന്‍ട്രി

മഹീന്ദ്ര മരാസോ എം8

  • 17 ഇഞ്ച് മെഷീന്‍ കട്ട് അലോയ് വീലുകള്‍
  • എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍
  • പഡില്‍ ലാമ്പുകള്‍
  • ലെതര്‍ സീറ്റ്
  • അപ്‌ഹോള്‍സ്റ്ററി ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍
  • ഡിസ്‌പ്ലേയുള്ള റിവേഴ്‌സ് ക്യാമറ
  • ആന്‍ട്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്ടിവിറ്റി
  • ക്രൂയിസ് കണ്‍ട്രോള്‍
  • വൈദ്യുത പിന്തുണയാല്‍ മടക്കിവെയ്ക്കാവുന്ന മിററുകള്‍

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018