PRODUCT

കുഞ്ഞന്‍ ബീറ്റിലിന് വിട; പിന്‍വലിക്കുകയാണെന്ന് ഫോക്‌സ് വാഗണ്‍ 

ബീറ്റിലിന് പകരം മറ്റൊരു മോഡലിനെ കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് കമ്പനി. രണ്ടു പുതിയ എഡിഷന്‍ ഇറക്കി അടുത്ത വര്‍ഷം ജൂലൈയോടെ ഉത്പാദനം പൂര്‍ണമായി നിര്‍ത്തും.

ജര്‍മന്‍ കാര്‍ നിര്‍മാതാക്കളായ ഫോക്‌സ് വാഗണ്‍ ബീറ്റിലിന്റെ നിര്‍മാണം അവസാനിപ്പിക്കുന്നു. അമേരിക്കയിലുള്ള യൂണിറ്റിലാണ് നിര്‍മാണം നിര്‍ത്തുന്നത്. രണ്ടു പുതിയ എഡിഷന്‍ ഇറക്കി അടുത്ത വര്‍ഷം ജൂലൈയോടെ ഉത്പാദനം പൂര്‍ണമായി നിര്‍ത്തുമെന്ന് കമ്പനിയുടെ അമേരിക്കന്‍ യൂണിറ്റ് അറിയിച്ചു. ഏഴുദശാബ്ദത്തോളം യൂറോപ്പിലും അമേരിക്കയിലുമടക്കം റോഡ് കൈയടക്കിയശേഷമാണ് കുഞ്ഞന്‍ കാര്‍ പിന്‍വാങ്ങുന്നത്. പുതിയ വിപണിയില്‍ ഇലക്ട്രിക് കാറുകള്‍ക്കും, വലിയ വാഹനങ്ങള്‍ക്കും കമ്പനി പ്രാമുഖ്യം നല്‍കുന്നതോടെയാണ് ബീറ്റിലുകള്‍ ഓര്‍മ്മയാകുന്നത്.

1949-ല്‍ ആണ് ബീറ്റില്‍ അമേരിക്കന്‍ വിപണിയിലെത്തി 
1949-ല്‍ ആണ് ബീറ്റില്‍ അമേരിക്കന്‍ വിപണിയിലെത്തി 

1938-ല്‍ നാസി ജര്‍മനിയിലാണ് ബീറ്റില്‍ ഉത്ഭവിക്കുന്നത്. തൊഴിലാളി വര്‍ഗത്തിനുവേണ്ടി ചെലവു കുറഞ്ഞ കാര്‍ നിര്‍മിക്കണമെന്ന ജര്‍മന്‍ ഏകാധിപതി അഡോള്‍ഫ് ഹിറ്റ്‌ലറുടെ അഭ്യര്‍ഥന പ്രകാരമായിരുന്നു ഇത്. ഓസ്ട്രിയന്‍ എന്‍ജിനീയറായ ഫെര്‍ഡിനാന്റ് പോര്‍ഷെയാണു കാര്‍ രൂപകല്‍പ്പന ചെയ്തത്. ഒതുക്കമുള്ള, കൊണ്ടുനടക്കാന്‍ എളുപ്പമുള്ള, ചെറുകാര്‍ എന്ന വിശേഷണമാണ് കുഞ്ഞന്‍ കാറിന് നല്‍കിയിരുന്നത്.

ഫെര്‍ഡിനാന്റ് പോര്‍ഷെയാണു കാര്‍ രൂപകല്‍പ്പന ചെയ്തത് 
ഫെര്‍ഡിനാന്റ് പോര്‍ഷെയാണു കാര്‍ രൂപകല്‍പ്പന ചെയ്തത് 

1939 ബര്‍ലിന്‍ മോട്ടോര്‍ഷോയില്‍ ഫോക്‌സ് വാഗണ്‍ ആദ്യം പ്രത്യക്ഷപ്പെട്ടു. 1949-ല്‍ ആണ് ബീറ്റില്‍ അമേരിക്കന്‍ വിപണിയിലെത്തുന്നത്. 30 വര്‍ഷം വിപണിയിലുണ്ടായിരുന്ന ബീറ്റില്‍ 1979-ല്‍ അമേരിക്കയില്‍ വില്‍പ്പന നിര്‍ത്തി. പിന്നീട് 1998-ല്‍ അമേരിക്കയില്‍ ന്യൂ ബീറ്റില്‍ അവതരിപ്പിച്ച് ഫോക്‌സ് വാഗണ്‍ വീണ്ടും നിര്‍മാണം തുടര്‍ന്നു. എന്നാല്‍ വനിതാ യാത്രികരെയാണ് കാര്‍ ഏറെ ആകര്‍ഷിച്ചത്. ഇതോടെ 2012-ല്‍ വീണ്ടും പുരുഷ ഉപഭോക്താക്കളെ ലക്ഷ്യമിട്ട് ബീറ്റില്‍ മുഖം മിനുക്കി പുറത്തിറക്കി. ആദ്യ രണ്ടു വര്‍ഷങ്ങളില്‍ ഏറെ ആവശ്യക്കാരുണ്ടായിരുന്നെങ്കിലും പിന്നീട് വിപണിയില്‍ കാര്യമായ നേട്ടമൊന്നും കൊയ്യാന്‍ വാഹനത്തിനായില്ല. കഴിഞ്ഞ വര്‍ഷം 15,166 ബീറ്റില്‍ കാര്‍ മാത്രമാണ് യുഎസില്‍ വിറ്റഴിഞ്ഞത്. ഇതേതുടര്‍ന്നാണ് അമേരിക്കന്‍ വിപണിയില്‍നിന്നു പിന്‍വാങ്ങാന്‍ ഫോക്‌സ് വാഗണ്‍ തീരുമാനിച്ചത്. ബീറ്റിലിന് പകരം മറ്റൊരു മോഡലിനെ കുറിച്ച് ആലോചിച്ചിട്ടില്ലെന്നും കമ്പനി അറിയിച്ചു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018