PRODUCT

ദീപാവലിയോടെ പുതിയ എര്‍ട്ടിഗ എത്തും; മള്‍ട്ടി പര്‍പസ് വാഹനങ്ങളുടെ മത്സരം കടുക്കും 

രണ്ടാം തലമുറ എര്‍ട്ടിഗയ്ക്ക് വലിപ്പം കൂടിയിരിക്കുന്നതാണ് പ്രധാന സവിശേഷത. ഹെര്‍ട്ട്‌ടെക് പ്ലാറ്റ്‌ഫോമിലാണ് നിരത്തിലെത്തുന്നത്.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കുന്ന മള്‍ട്ടി പര്‍പസ് വാഹനങ്ങളില്‍ ഒന്നാണ് എര്‍ട്ടിഗ. ഇന്‍ഡൊനീഷ്യയില്‍ നടന്ന ഓട്ടോ ഷോയിലായിരുന്നു പുതിയ എര്‍ട്ടിഗയെ സുസുക്കി പുറത്തിറക്കിയത്. അടിമുടി മാറി, കൂടുതല്‍ ആഡംബരമായിട്ടാണ് എര്‍ട്ടിഗ ഇന്ത്യന്‍ വിപണിയിലേക്ക് വരുന്നത്.

മാരുതിയുടെ പ്രീമിയം വില്‍പ്പന ശൃംഖലയായ നെക്സ വഴിയായിരിക്കുമെന്നാണ് വിവരം. പുതിയ എര്‍ട്ടിഗയുടെ ഇന്ത്യയിലെ പരീക്ഷണ ഓട്ടങ്ങളുടെ ചിത്രങ്ങള്‍ ഇതിനോടകം തന്നെ പുറത്തുവന്നിരുന്നു. ദീപാവലിയോടടുത്ത് പുതിയ എര്‍ട്ടിഗ വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.

6.8 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം 
6.8 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം 

രണ്ടാം തലമുറ എര്‍ട്ടിഗയ്ക്ക് വലിപ്പം കൂടിയിരിക്കുന്നതാണ് പ്രധാന സവിശേഷത. നിലവിലുള്ള മോഡലിനെക്കാള്‍ 110 മില്ലിമീറ്റര്‍ നീളവും 50 മില്ലിമീറ്റര്‍ വീതിയും 5 മില്ലിമീറ്റര്‍ ഉയരവും പുതിയ എര്‍ട്ടിഗയ്ക്ക് ലഭിക്കുന്നു.

പ്ലാറ്റ്‌ഫോമും പുതിയതാണ്. മാരുതി സുസുക്കി അടുത്തിടെ ഇന്ത്യയില്‍ പുറത്തിറക്കിയ ഇഗ്നിസ്, ഡിസയര്‍, ബലേനോ, സ്വിഫ്റ്റ് എന്നീ വാഹനങ്ങളിലുപയോഗിക്കുന്ന ഹെര്‍ട്ട്‌ടെക് പ്ലാറ്റ്‌ഫോം തന്നെയാണ് പുതിയ എര്‍ട്ടിഗയിലും. ഭാരം കുറഞ്ഞതും കരുത്തുള്ളതുമായ ഈ പ്ലാറ്റ്‌ഫോം എര്‍ട്ടിഗയിലെത്തുമ്പോള്‍ വാഹനത്തിന് അടിമുടി മാറ്റങ്ങള്‍ സംഭവിക്കും.

ടെയ്ല്‍ ലാംമ്പ് എല്‍ ആകൃതിയിലാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത് 
ടെയ്ല്‍ ലാംമ്പ് എല്‍ ആകൃതിയിലാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത് 

ഹെക്സഗണല്‍ രൂപത്തിലുള്ള ഗ്രില്ലില്‍ ക്രോം തിളക്കം. ഹെഡ് ലൈറ്റുകള്‍ പ്രൊജക്ടര്‍ ഹെഡ് ലാംപുകളായി. ഫോഗ് ലാംപുകളിലും മുന്‍ ബമ്പറിലും മാറ്റങ്ങളുണ്ട്. ടെയ്ല്‍ ലാംമ്പാണ് പിന്നിലെ ആകര്‍ഷണം. എല്‍ ആകൃതിയിലാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. 60:40 എന്നിങ്ങനെ വിഭജിക്കാവുന്നതാണ് മധ്യനിര സീറ്റുകള്‍. മൂന്നാംനിര സീറ്റുകള്‍ 50:50 എന്നിങ്ങനെ മടക്കാം. 6.8 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം പുതിയ എര്‍ട്ടിഗയിലേക്കും വരും. തുകലില്‍ പൊതിഞ്ഞ സ്റ്റിയറിങ് വീല്‍, പുതിയ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 16 ഇഞ്ച് അലോയ് വീലുകള്‍ ഇവയും പ്രതീക്ഷിക്കാം.

16 ഇഞ്ച് അലോയ് വീലുകള്‍ 
16 ഇഞ്ച് അലോയ് വീലുകള്‍ 

നിലവിലുള്ള 1.4 ലിറ്റര്‍ എന്‍ജിന്‍ മാറ്റി സിയാസിലെ 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനായിരിക്കും എര്‍ട്ടിഗയ്ക്കും മാരുതി സുസുക്കി നല്‍കുക. 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ 102 ബിഎച്ച്പി കരുത്തും 138 എന്‍എം ടോര്‍ക്കുമാണ് നല്‍കുക. അഞ്ച് സ്പീഡാകും മാനുവല്‍ ഗിയര്‍ബോക്സ്. അതിനൊപ്പം അഞ്ച് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് പതിപ്പും പുതിയ എര്‍ട്ടിഗയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. മാരുതിയുടെ പുതിയ 1.5 ഡീസല്‍ എന്‍ജിനായിരിക്കും മറ്റൊന്ന്. ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സായിരിക്കും ഇതിന്. പുതിയത് എത്തുമ്പോള്‍ പഴയതിനെ പിന്‍വലിക്കില്ലെന്നും ടാക്‌സി വിഭാഗത്തിനായി ഇത് നിലനിര്‍ത്തുമെന്നുമാണ് റിപ്പോര്‍ട്ട്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018