PRODUCT

നിലവിലെ വൈദ്യുത കാര്‍ സങ്കല്‍പങ്ങള്‍ക്ക് പുതിയ നിര്‍വചനം; ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് ഹൈപ്പര്‍ കാര്‍ വസീറാനി ശൂല്‍ അവതരിപ്പിച്ചു 

കാര്‍ബണ്‍ ഫൈബര്‍ നിര്‍മിതമാണ് വാഹനത്തിന്റെ ബോഡി. ടയര്‍ നിര്‍മാതാക്കളായ മിഷെലുമായി സഹകരിച്ചാണ് ഇലക്ട്രിക് ഹൈപ്പര്‍ കാര്‍ വാസിറാനി നിര്‍മിച്ചെടുത്തത്.

ഇന്ത്യയുടെ ആദ്യ ഇലക്ട്രിക് ഹൈപ്പര്‍കാര്‍ വസീറാനി ശൂല്‍ മുംബൈയില്‍ അവതരിപ്പിച്ചു. മുംബൈ ആസ്ഥാനമായ വസീറാനി ഓട്ടോമോട്ടീവ് എന്ന പുതിയ ഇന്ത്യന്‍ കാര്‍ കമ്പനിയുടെ ടര്‍ബൈന്‍-ഇലക്ട്രിക് ഹൈപ്പര്‍കാറാണ് ശൂല്‍. ഈ വര്‍ഷം ആരംഭത്തില്‍ ഗുഡ്‌വുഡ് സ്പീഡ് ഫെസ്റ്റിവലില്‍ വസീറാനി ഷൂല്‍ ആദ്യം അനാവരണം ചെയ്തിരുന്നു. ശൂലിന്റെ സ്‌പെഷ്യല്‍ മോഡലാണ് ഇന്ത്യയില്‍ അരങ്ങേറ്റം കുറിച്ചിരിക്കുന്നത്. വാസിറാനി ഓട്ടോ മോട്ടീവിന്റെ മുഖ്യ ഡിസൈനറും സഹസ്ഥാപകനുമായ ചങ്കി വാസിറാനിയാണ് ശൂലിനെ ഡിസൈന്‍ ചെയ്തിരിക്കുന്നത്. നേരത്തെ ജഗ്വാര്‍, ലാന്‍ഡ് റോവര്‍, റോള്‍സ് റോയ്‌സ് എന്നീ മുന്‍നിര കമ്പനികള്‍ക്കൊപ്പം പ്രവര്‍ത്തിച്ചയാളാണ് ചങ്കി വാസിറാനി.

നിലവിലെ വൈദ്യുത കാര്‍ സങ്കല്‍പങ്ങള്‍ക്ക് പുതിയ നിര്‍വചനം; ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് ഹൈപ്പര്‍ കാര്‍ വസീറാനി ശൂല്‍ അവതരിപ്പിച്ചു 

സഹാറ ഫോഴ്‌സ് ഇന്ത്യ ഫോര്‍മുല വണ്‍ ടീമിന്റെയും ടയര്‍ നിര്‍മാതാക്കളായ മിഷെലുമായി സഹകരിച്ചാണ് ഈ ഇലക്ട്രിക് ഹൈപ്പര്‍ കാര്‍ വാസിറാനി നിര്‍മിച്ചെടുത്തത്. ജെറ്റ് ടര്‍ബൈന്‍-ഇലക്ട്രിക് പവര്‍ട്രെയ്‌നാണ് കാര്‍ ഉപയോഗിക്കുന്നത്. യുകെയിലെ കമ്പനിയുമായി ചേര്‍ന്നാണ് ടര്‍ബൈന്‍ വികസിപ്പിച്ചതെന്ന് വസീറാനി പറഞ്ഞു. പെട്രോള്‍ ഉപയോഗിച്ചും ഹൈപ്പര്‍കാര്‍ ഓടിക്കാം. സ്വതന്ത്രമായ ടോര്‍ക്ക് വെക്ടറിംഗ് സാധ്യമാകുന്നതിന് ഓരോ ചക്രത്തിന് സമീപം ഓരോ ഇലക്ട്രിക് മോട്ടോര്‍ നല്‍കിയിരിക്കുകയാണ്. കാര്‍ബണ്‍ ഫൈബര്‍ ടബ് ഷാസിയിലാണ് ശൂല്‍ നിര്‍മ്മിച്ചിരിക്കുന്നത്. വാഹനത്തിന്റെ ഭാരം കുറയ്ക്കുന്നതിനായി ബോഡിയില്‍ വ്യാപകമായി കാര്‍ബണ്‍ ഫൈബര്‍ ഉപയോഗിച്ചിരിക്കുന്നു. ഡ്രാഗ് പരമാവധി കുറയ്ക്കും വിധമാണ് വാഹനം ഡിസൈന്‍ ചെയ്തിരിക്കുന്നത്.

നിലവിലെ വൈദ്യുത കാര്‍ സങ്കല്‍പങ്ങള്‍ക്ക് പുതിയ നിര്‍വചനം; ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് ഹൈപ്പര്‍ കാര്‍ വസീറാനി ശൂല്‍ അവതരിപ്പിച്ചു 

കാര്‍ബണ്‍ ഫൈബര്‍ നിര്‍മിതമാണ് വാഹനത്തിന്റെ ബോഡി. വായു പ്രതിരോധം കുറയ്ക്കാന്‍ കാറിന്റെ ആകാരത്തിന് സാധിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. ഏകദേശം മുന്നൂറ് കിലോഗ്രാം മാത്രമാണ് ബാറ്ററി പാക്കിന്റെ ഭാരം. യാത്രയ്ക്കിടയിലും ചാര്‍ജ് ചെയ്യപ്പെടും. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കുന്നതുമായി ബന്ധപ്പെട്ട കണക്കുകളില്‍ തന്റെ കമ്പനിക്ക് താല്‍പ്പര്യമില്ലെന്ന് ചങ്കി വസീറാനി പറഞ്ഞു. മികച്ച ഹാന്‍ഡ്‌ലിംഗ് ലഭിക്കുംവിധമാണ് കാര്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഇറ്റാലിയന്‍ കമ്പനിയായ ബ്രെംബോയുടെ ബ്രേക്കുകള്‍ ഉപയോഗിച്ചിരിക്കുന്നു.

പേരു സൂചിപ്പിക്കുന്നത് പോലെ ബാറ്ററി സംവിധാനം ചാര്‍ജ്ജ് ചെയ്യാന്‍ മൈക്രോ ടര്‍ബൈനുകളെയാണ് ഹൈപ്പര്‍കാര്‍ ആശ്രയിക്കുക. ബാറ്ററിയില്‍ നിന്നുള്ള ഊര്‍ജ്ജം ഉപയോഗിക്കുന്ന വൈദ്യുത മോട്ടോറുകള്‍ ചക്രങ്ങളിലേക്ക് കരുത്തെത്തിക്കും. സാധാരണയായി ടര്‍ബൈന്‍ എഞ്ചിന്‍ പ്രവര്‍ത്തിപ്പിക്കാന്‍ ജെറ്റ് ഇന്ധനം ആവശ്യമാണ്. എന്നാല്‍ വാസിറാനി ശൂലില്‍ ഇതിന്റെ ആവശ്യമില്ല. പെട്രോളില്‍ പ്രവര്‍ത്തിക്കുന്ന ടര്‍ബൈനുകളെയാണ് ഇതിനുവേണ്ടി കമ്പനി പ്രത്യേകം വികസിപ്പിച്ചിട്ടുള്ളത്.

നിലവിലെ വൈദ്യുത കാര്‍ സങ്കല്‍പങ്ങള്‍ക്ക് പുതിയ നിര്‍വചനം; ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് ഹൈപ്പര്‍ കാര്‍ വസീറാനി ശൂല്‍ അവതരിപ്പിച്ചു 

കാറിന്റെ നിര്‍മ്മിക്കുന്നത് ഇന്ത്യയില്‍ ആയിരിക്കില്ലെന്നും കാലിഫോര്‍ണിയയില്‍ ആയിരിക്കുമെന്നും ചങ്കി വസീറാനി പറഞ്ഞു. കാലിഫോര്‍ണിയയിലാണ് കമ്പനിയുടെ ഡിസൈന്‍ സ്റ്റുഡിയോ പ്രവര്‍ത്തിക്കുന്നത്. ഇലക്ട്രിക് കാറുകളുടെ തലസ്ഥാനമാണ് കാലിഫോര്‍ണിയ. മാത്രമല്ല തങ്ങള്‍ക്ക് അവിടെ ബന്ധങ്ങളുണ്ടെന്ന് വസീറാനി കഴിഞ്ഞ ദിസവം അറിയിച്ചിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018