PRODUCT

80% ഓഫറുമായി ഫ്‌ളിപ്പ്കാര്‍ട്ട്, ഐഫോണുകള്‍ക്ക് വന്‍ ഓഫര്‍ നല്‍കി ആമസോണും; കൊഡാക്കിന്റെ 32 ഇഞ്ച് സ്മാര്‍ട്ട് ടിവിക്ക് ഇന്ന് വെറും 11,999 രൂപ! 

നാല് ദിവസമാണ് ഫ്‌ളിപ്പ്കാര്‍ട്ടിന്റെ വില്‍പനയെങ്കില്‍ ഒരു ദിവസം നീട്ടി അഞ്ച് ദിവസമാണ് ആമസോണില്‍ വില്‍പന. ഫ്ളിപ്കാര്‍ട്ടില്‍ നിന്ന് വ്യത്യസ്തമായി ആമസോണ്‍ ആദ്യദിനം തന്നെ എല്ലാ കാറ്റഗറിയിലെ ഉത്പന്നങ്ങളുടെയും വില്‍പന തുടങ്ങും.

രാജ്യത്തെ മുന്‍നിര ഇ-കൊമേഴ്‌സ് സ്ഥാപനങ്ങളായ ആമസോണിന്റെയും ഫ്‌ളിപ്കാര്‍ട്ടിന്റെയും വ്യാപാരമേള ആരംഭിച്ചു. ഈ വര്‍ഷത്തെ ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയില്‍ ഒക്ടോബര്‍ പത്ത് മുതല്‍ 15 വരെ നടക്കും. നാല് ദിവസമാണ് ഫ്‌ളിപ്പ്കാര്‍ട്ടിന്റെ വില്‍പനയെങ്കില്‍ ഒരു ദിവസം നീട്ടി അഞ്ച് ദിവസമാണ് ആമസോണില്‍ വില്‍പന നടക്കുന്നത്. സ്മാര്‍ട്‌ഫോണുകള്‍, ഗൃഹോപകരണങ്ങള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, ഫാഷന്‍, സൗന്ദര്യ വര്‍ധക ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പടെയുള്ളവ വില്‍പ്പന മേളയില്‍ ആകര്‍ഷകമായ വിലക്കുറവിലും ഡീലുകളിലും ലഭ്യമാവും. ആമസോണ്‍ പ്രൈം ഉപയോക്താക്കള്‍ക്ക് മറ്റുള്ളവരേക്കാള്‍ നേരത്തെ ഈ ആനുകൂല്യങ്ങള്‍ ലഭിക്കും. ഫ്‌ളിപ്കാര്‍ട്ടില്‍ നിന്ന് വ്യത്യസ്തമായി ആമസോണ്‍ ആദ്യദിനം തന്നെ എല്ലാ കാറ്റഗറിയിലെ ഉത്പന്നങ്ങളുടെയും വില്‍പന തുടങ്ങും. ആമസോണ്‍ പ്രൈം അംഗങ്ങള്‍ക്ക് ഡീലുകളും ഓഫറുകളും സാധാരണ ഉപഭോക്താക്കളെക്കാള്‍ മുന്നേ ലഭിക്കും.

സ്മാര്‍ട് ഫോണുകള്‍ക്ക് തന്നെയാണ് ഏറ്റവും കൂടുതല്‍ വില്‍പ്പന പ്രതീക്ഷിക്കുന്നത്. മുന്‍നിര സ്മാര്‍ട് ഫോണ്‍ ബ്രാന്‍ഡുകളെല്ലാം ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയിലിനുണ്ട്. ക്യാഷ്ബാക്ക്, മറ്റു ഇളവുകള്‍, ടെലികോം കമ്പനികളുടെ ഓഫറുകള്‍, നോ കോസ്റ്റ് ഇഎംഐ ഇളവുകള്‍ എല്ലാം നല്‍കുന്നുണ്ട്. വിവിധ കമ്പനികളുടെ സ്മാര്‍ട്ട് ഫോണുകള്‍ വാങ്ങുന്നവര്‍ക്ക്് ഇന്ന് ഗംഭീര വിലക്കിഴിവാണ് ലഭിക്കുക. റെഡ്മി 6എ, വണ്‍പ്ലസ് 6, ആപ്പിള്‍ ഐഫോണ്‍ എക്സ്, റെഡ്മി വൈ 2, സാംസങ് തുടങ്ങി നിരവധി സ്മാര്‍ട്ട് ഫോണുകളാണ് വില്‍പ്പനയ്ക്കായി ഒരുക്കിയിരിക്കുന്നത്.

91,900 രൂപ വിലയുള്ള ഐഫോണ്‍ X (64ജിബി) വില്‍ക്കുന്നത് 69,999 രൂപയ്ക്കാണ്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഐഫോണിന് ഇത്രയും ഇളവ് നല്‍കുന്നത് ഇതാദ്യമായാണ്. ഐഫോണ്‍ Xന് നോ കോസ്റ്റ് ഇഎംഐ പ്രകാരം മാസം 7,777 രൂപ നല്‍കിയാല്‍ മതി. ഐഫോണ്‍ 8, ഐഫോണ്‍ 8 പ്ലസ്, ഐഫോണ്‍ 7, ഐഫോണ്‍ 7 പ്ലസ്, ഐഫോണ്‍ 6എസ്, ഐഫോണ്‍ 6 തുടങ്ങി മോഡലുകള്‍ക്കും വന്‍ ഓഫറുകളാണ് നല്‍കുന്നത്. 5999 രൂപയ്ക്ക് റെഡ്മി 6എ സ്വന്തമാക്കാം. രണ്ടു മണിക്കൂര്‍ കൂടുമ്പോള്‍ ഫ്‌ളാഷ് സെയില്‍സായിട്ടാണ് റെഡ്മി 6എയുടെ വില്‍പ്പന.

അവതരിപ്പിക്കുമ്പോള്‍ 34,999 രൂപ വിലയുണ്ടായിരുന്ന വണ്‍പ്ലസ് 6 ആമസോണില്‍ വില്‍ക്കുന്നത് 29,999 രൂപയ്ക്കാണ്. 6ജിബി റാം, 64 ജിബി സ്റ്റോറേജ് വേരിയന്റിന് നോ കോസ്റ്റ് ഇംഎംഐ, എക്‌സ്‌ചേഞ്ച് ഓഫറുകളും ലഭ്യമാണ്. ഇതിന് പുറമേ ബോണസ് ഓഫറും, എസ്ബിഐ ഡെബിറ്റ് ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്കുളള എസ്ബിഐ ഇന്‍സ്റ്റന്റ് ഡിസ്‌ക്കൗണ്ട് ഓഫറായ 2000 രൂപയും ലഭിക്കും.

62,500 രൂപ വിലയുള്ള ഗ്യാലക്‌സി എസ്9 (64 ജിബി) വില്‍ക്കുന്നത് 42,990 രൂപയ്ക്കാണ്. 13,499 രൂപയുടെ റെഡ്മി വൈ2 10,999 രൂപയ്ക്കും 19,990 രൂപ വിലയുളള വിവോ വി9 പ്രോ 17,990 രൂപയ്ക്കുമാണ് വില്‍ക്കുക. സ്റ്റേറ്റ് ബാങ്കിന്റെ ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് 6000 രൂപയ്ക്ക് മുകളിലുള്ള വാങ്ങലുകള്‍ക്ക് 10 ശതമാനം ഇളവ് ലഭിക്കും.

സമാന രീതിയില്‍ വിവിധ സ്മാര്‍ട്ട് ഫോണുകള്‍ക്ക് ഗംഭീര ഇളവുകളാണ് ഇന്ന് ആമസോണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഫ്രിഡ്ജ്, വാഷിങ് മെഷീന്‍, ടിവി തുടങ്ങിയ ഗൃഹോപകരണങ്ങള്‍ക്കും സമാനമായ ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഐഎഫ്ബിയുടെ ഫുളളി ഓട്ടോമാറ്റിക് ഫ്രണ്ട് ലോണ്ടിങ് വാഷിങ്മെഷീന്‍ ( 6 കിലോഗ്രാം) 19,999 രൂപയ്ക്ക് ലഭിക്കും. 23490 രൂപ വില വരുന്ന വാഷിങ് മെഷീനിനാണ് ഈ വിലക്കിഴിവില്‍ നല്‍കുന്നത്. ബോണ്‍സ്, എസ്ബിഐ ഇന്‍സ്റ്റന്റ് ഡിസ്‌ക്കൗണ്ട് എന്നിവ വെറെയും ലഭിക്കുമെന്നും അറിയിച്ചു. വസ്ത്രോല്‍പ്പനങ്ങള്‍, ബാഗുകള്‍ എന്നിവയ്ക്കും ഓഫറുണ്ട്.

എല്‍ജി, ബോഷ്, ഐഎഫ്ബി, സോണി, വേള്‍പൂള്‍, ഫിലിപ്സ്, നെസ്റ്റ്ലേ ഐടിസി, പി ആന്‍ഡ് ജി, ലോ ഓറിയല്‍, വണ്‍പ്ലസ്, ഗൂഗിള്‍, ഷിയോമി, ഗാപ്, ലെവിസ്, ബിബ തുടങ്ങിയ നിരവധി അന്താരാഷ്ട്ര ബ്രാന്റുകളില്‍ നിന്നുള്ള ഉപകരണങ്ങള്‍, ഫോണുകള്‍, ലാപ്‌ടോപ്പുകള്‍, ക്യാമറ, സ്പീക്കറുകള്‍, വാഷിംഗ് മെഷീന്‍, റെഫ്രിജറേറ്ററുകള്‍ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍, വസ്ത്രങ്ങള്‍, ആഹാരപദാര്‍ഥങ്ങള്‍, സൗന്ദര്യ വര്‍ധക ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവയും വില്‍പ്പനക്കുണ്ടാകും.

ആമസോണ്‍ അടുത്തിടെ അവതരിപ്പിച്ച പുതിയ എക്കോ മോഡലുകളായ ഓള്‍ ന്യൂ എക്കോ ഡോട്ട്, ഓള്‍ ന്യൂ എക്കോ പ്ലസ്, എക്കോ സബ് എന്നിവയും ഫെസ്റ്റീവ് ഹോമില്‍ പ്രീ ഓര്‍ഡറിലൂടെ ലഭ്യമാകും. കൂടാതെ ഒരു സ്മാര്‍ട്ട് ഹോം അനുഭവം ലഭ്യമാക്കുന്നതിനായി വീടുകളിലെ ലൈറ്റുകള്‍, എസി, ടിവി, ഡോറുകള്‍ തുടങ്ങിയവ ആമസോണ്‍ അലക്സാ ഉപയോഗപ്പെടുത്തി ഓട്ടോമേറ്റ് ചെയ്യുവാനും സാധിക്കും. അലക്സാ നിയന്ത്രിത ഐആര്‍ റിമോട്ട് ഉപയോഗിച്ച് ടിവി നിയന്ത്രിക്കാന്‍ കഴിയുന്നതരത്തിലുള്ള സംവിധാനവും ആമസോണ്‍ ഫെസ്റ്റിവ് ഹോമില്‍ അവതരിപ്പിക്കുന്നുണ്ട്.

ആമസോണിന്റെ മുഖ്യ എതിരാളികളായ ഫ്ലിപ്കാര്‍ട്ടും സമാനമായ ഓഫറുകളുമായാണ് മത്സര രംഗത്തുളളത്. ഗൃഹോപകരണങ്ങളും ഇലക്ട്രോണിക് ഉല്‍പ്പനങ്ങളും വാങ്ങുന്നവര്‍ക്ക് ഗംഭീര വിലക്കിഴിവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കൊഡാക്കിന്റെ 32 ഇഞ്ച് വരുന്ന സ്മാര്‍ട്ട് ടിവി 11,999 രൂപയ്ക്ക് സ്വന്തമാക്കാം. 55 ഇഞ്ച് 4K യുഎച്ച്ഡി മോഡലിന് വെറും 34,999 രൂപയാണ് വില്‍പ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്. ഇന്ന് വാങ്ങുന്നവര്‍ക്കാണ് ഈ ഓഫര്‍ ലഭിക്കുക. സമാനമായി തോംസണ്‍, ഷവോമി എന്നി കമ്പനികളുടെ മോഡലുകള്‍ക്കും ആകര്‍ഷണീയമായ വിലക്കിഴിവില്‍ വില്‍പ്പനയ്ക്ക് എത്തിച്ചിട്ടുണ്ട്. സ്മാര്‍ട്ട് ഫോണ്‍ നിരയില്‍ നോക്കിയ, സാംസങ്, തുടങ്ങിയ മോഡലുകളാണ് ഫ്ലിപ്കാര്‍ട്ട് അവതരിപ്പിച്ചിരിക്കുന്നത്. ഷവോമി റെഡ്മി നോട്ട് 5 പ്രോയ്ക്ക് 2000 രൂപയുടെ കിഴിവാണ് നല്‍കിയിരിക്കുന്നത്.

നോക്കിയ 6.1 പ്ലസ് 14,999 രൂപയ്ക്കു വാങ്ങാം. ഷവോമി മീ മിക്സ് 2 (6ജിബി റാം), 128ജിബി സ്റ്റോറേജിന് ഡിസ്‌ക്കൗണ്ട് കഴിഞ്ഞ് 22,999 രൂപയ്ക്കു വാങ്ങാം (യഥാര്‍ത്ഥ വില 37,999 രൂപ). അസ്യൂസ് സെന്‍ഫോണ്‍ 5Zന് 3000 രൂപയുടെ അധിക എക്സ്ച്ചേഞ്ച് ഓഫറും ചേര്‍ത്ത് ഈ ഫോണ്‍ 21,999 രൂപയ്ക്കു ലഭിക്കുന്നു. അസ്യൂസ് സെന്‍ഫോണ്‍ മാക്സ് പ്രോ M1 3ജിബി വേരിയന്റിന് 9999 രൂപയും 4ജിബി വേരിയന്റിന് 10,999 രൂപയും 6ജിബി വേരിയന്റിന് 12,999 രൂപയുമാണ്. ഹോണര്‍ 9N 3ജിബി വേരിയന്റിന് 9999 രൂപയും 4ജിബി റാം വേരിയന്റിന് 11,999 രൂപയ്ക്കും ആമസോണില്‍ ലഭിക്കും.

ഓഫറുകളും ഇളവുകളും

ആമസോണ്‍

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി കൈകോര്‍ത്ത് ആമസോണ്‍ സ്റ്റേറ്റ് ബാങ്ക് ഡെബിറ്റ് കാര്‍ഡ് ഉപയോക്താക്കള്‍ക്ക് 10 ശതമാനം ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ട് നല്‍കും. ആമസോണ്‍ പേ യൂസര്‍മാര്‍ക്ക് ക്യാഷ് ബാക്കും ലഭിക്കും. ആമസോണ്‍ പേ അക്കൗണ്ടില്‍ 3000 രൂപ ആഡ് ചെയ്യുന്നവര്‍ക്ക് 300 രൂപ ഉടനടി ക്യാഷ് ബാക്ക് ലഭിക്കുന്നതാണ്. ഒക്ടോബര്‍ 8-ന് മുന്‍പ് ആമസോണ്‍ പേ വാലറ്റ് നിറയ്ക്കുന്നവര്‍ക്ക് മാത്രമേ ഈ ഓഫര്‍ ലഭിക്കൂ. തെരഞ്ഞെടുത്ത യൂസര്‍മാര്‍ക്ക് 60,000 രൂപ വരെ ക്രെഡിറ്റ് നല്‍കുന്നതുള്‍പ്പടെ നിരവധി പെയ്‌മെന്റ് ഓപ്ഷനുകളും ആമസോണ്‍ ഇത്തവണ അവതരിപ്പിച്ചിട്ടുണ്ട്.

നോ കോസ്റ്റ് ഇഎംഐ സേവനത്തിന് പുറമെ ഐസിഐസിഐ, എച്ച്ഡിഎഫ്സി, ആക്സിസ് ബാങ്ക് എന്നിവയുടെ ഡെബിറ്റ് കാര്‍ഡ് ഉപയോക്താക്കള്‍ക്ക് ഇഎംഐ സര്‍വീസും കമ്പനി നല്‍കുന്നു. എക്സ്ചേഞ്ച് ഓഫറും ആമസോണ്‍ വാഗ്ദാനം ചെയ്യുന്നു. ലാപ്ടോപ്, ക്യാമറ, സ്പീക്കര്‍ എന്നിവ പ്രത്യേക വിലക്കുറവിലും സ്വന്തമാക്കാം.

ഫ്ളിപ്കാര്‍ട്ട്

  • ഫ്ളിപ്കാര്‍ട്ട് എച്ച്ഡിഎഫ്‌സി ബാങ്കുമായി ചേര്‍ന്ന് ഡെബിറ്റ്/ക്രഡിറ്റ് കാര്‍ഡ് ഉപയോക്താക്കള്‍ക്ക് 10 ശതമാനം ഇളവു നല്‍കുന്നു.
  • ടിവികള്‍ക്കും വീട്ടുപകരണങ്ങള്‍ക്കും 80 ശതമാനം ഡിസ്‌ക്കൗണ്ട്.
  • ഗാഡ്ജറ്റുകള്‍, സ്മാര്‍ട്ട് ഡിവൈസുകള്‍ എന്നിവയ്ക്ക് 80 ശതമാനം ഓഫര്‍.
  • ഫര്‍ണ്ണിച്ചറുകള്‍, സൗന്ദര്യം, കളിപ്പാട്ടങ്ങള്‍, സ്പോര്‍ട്ട്സ് എന്നിവയ്ക്ക് 50-90 ശതമാനം വരെ ഓഫര്‍.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018