PRODUCT

രണ്ടും കല്‍പ്പിച്ച് ഒകിനാവ്; ‘റിഡ്ജ് പ്ലസ്’ വിപണിയില്‍, ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 120 കിലോമീറ്റര്‍ കുതിക്കാം 

ഒകിനാവയുടെ മൂന്നാമത്തെ മോഡലാണ് പുതിയ റിഡ്ജ് പ്ലസ്. സ്‌കൂട്ടറിലെ ബാറ്ററി അനായാസം ഊരിയെടുക്കാവുന്ന വിധത്തിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

ഇന്ത്യയില്‍ രണ്ടും കല്‍പ്പിച്ച് ഒകിനാവ്. വൈദ്യുത സ്‌കൂട്ടറായ റിഡ്ജിന്റെ പുതിയ പതിപ്പായി ലിതിയം അയോണ്‍ ബാറ്ററി ഉപയോഗിക്കുന്ന 'റിഡ്ജ് പ്ലസ്' ഒകിനാവ പുറത്തിറക്കി. 64,988 രൂപയാണു സ്‌കൂട്ടറിനു വില. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 'റിഡ്ജ് പ്ലസ്' 120 കിലോമീറ്റര്‍ ഓടുമെന്നാണ് കമ്പനിയുടെ വാഗ്ദാനം. മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗവും പുതിയ സ്‌കൂട്ടറിനു നിര്‍മാതാക്കള്‍ ഉറപ്പു നല്‍കുന്നു. ല്യൂസെന്റ് ഓറഞ്ച്/മാഗ്‌ന ഗ്രെയ്, മൈല്‍ഡ് നൈറ്റ് ബ്ലൂ എന്നീ രണ്ടു നിറഭേദങ്ങള്‍ സ്‌കൂട്ടറില്‍ തെരഞ്ഞെടുക്കാം.

800 വാട്ട് മോട്ടോറുമായെത്തുന്ന സ്‌കൂട്ടറിലെ ബാറ്ററി അനായാസം ഊരിയെടുക്കാവുന്ന വിധത്തിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇതോടെ സ്‌കൂട്ടറില്‍ നിന്നു ബാറ്ററി ഊരിയെടുത്ത് വീട്ടിലെത്തിച്ച് അനായാസം ചാര്‍ജ് ചെയ്യാമെന്നും കമ്പനി വിശദീകരിക്കുന്നു. മുന്‍ഗാമിയായ റിഡ്ജിലെ പോലെ ആന്റി തെഫ്റ്റ് അലാം, കീ രഹിത എന്‍ട്രി, ഫൈന്‍ഡ് മൈ സ്‌കൂട്ടര്‍ സൗകര്യം തുടങ്ങിയവയൊക്കെ പുതിയ പ്ലസ് പതിപ്പിലുമുണ്ട്. ഇലക്ട്രോണിക് അസിസ്റ്റഡ് ബ്രേക്കിങ് സിസ്റ്റം എനര്‍ജി റീജനറേഷന്‍ സംവിധാനവും സ്‌കൂട്ടറിലുണ്ട്. റിഡ്ജിലെ അലോയ് വീല്‍, ട്യൂബ്രഹിത ടയര്‍, ടെലിസ്‌കോപിക് സസ്‌പെന്‍ഷന്‍ തുടങ്ങിയവയും കമ്പനി നിലനിര്‍ത്തിയിട്ടുണ്ട്.

ചാര്‍ജിങ് ആയാസരഹിതമാക്കാന്‍ ലക്ഷ്യമിട്ടാണ് റിഡ്ജ് പ്ലസില്‍ എളുപ്പത്തില്‍ ഊരിയെടുക്കാവുന്ന ബാറ്ററി പായ്ക്ക് ലഭ്യമാക്കിയതെന്ന് ഒകിനാവ ഓട്ടോടെക് മാനേജിങ് ഡയറക്ടര്‍ ജിതേന്ദര്‍ ശര്‍മ അഭിപ്രായപ്പെട്ടു. ഇതോടെ യാത്ര കഴിഞ്ഞ് ബാറ്ററി ഓഫിസിലോ വീട്ടിലോ എത്തിച്ച് എളുപ്പത്തില്‍ ചാര്‍ജ് ചെയ്യാനാവും. ഈ മാസം 500 റിഡ്ജ് പ്ലസ് നിര്‍മിക്കാനാണു കമ്പനി ലക്ഷ്യമിടുന്നത്. നവംബറോടെ ഉല്‍പ്പാദനം 1,500 യൂണിറ്റായി ഉയര്‍ത്താനാണ് ഒകിനാവയുടെ പദ്ധതിയിടുന്നതും.

കഴിഞ്ഞവര്‍ഷം ജനുവരിയിലാണ് റിഡ്ജ് സ്‌കൂട്ടറിനെ കമ്പനി ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഡിസംബറോടെ പ്രെയിസിനെയും ഒകിനാവ് വിപണിയില്‍ എത്തിച്ചിരുന്നു. കിലോമീറ്ററിന് പത്തുപൈസ മാത്രമാണ് പ്രെയിസിന്റെ പ്രവര്‍ത്തന ചിലവ്. പ്രെയിസിലൂടെ വിപണിയില്‍ ശ്രദ്ധനേടിയ ഒകിനാവയുടെ മൂന്നാമത്തെ മോഡലാണ് പുതിയ റിഡ്ജ് പ്ലസ്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018