PRODUCT

ക്രെറ്റയും രണ്ടും കല്‍പ്പിച്ച് തന്നെ; ലുക്കിലും കരുത്തിലും മാറ്റങ്ങളുമായായി നിരത്തിലെത്തിക്കുമെന്ന് ഹ്യൂണ്ടയി 

ഫീച്ചറുകള്‍ നിറച്ച് സെഗ്മെന്റില്‍ തന്നെ പുതിയ തരംഗം സൃഷ്ടിക്കാനാണ് ഹ്യുണ്ടേയ് ശ്രമിക്കുക. സെഗ്മെന്റിലെ തന്നെ ഏറ്റവും വില്‍പ്പനയുള്ള വാഹനം.

ഇന്ത്യന്‍ നിരത്തുകളിലുള്ള വാഹനങ്ങളെല്ലാം ഇപ്പോള്‍ മാറ്റത്തിന്റെ പാതയിലാണ്. എക്‌സെന്റ്, ഐ20, ഗ്രാന്റ് ഐ10 എന്നിവയ്ക്ക് പിന്നാലെ ക്രെറ്റയിലും മാറ്റങ്ങള്‍ പരീക്ഷിക്കാനൊരുങ്ങി ഹ്യൂണ്ടയി. അഞ്ച് സീറ്റില്‍ നിന്ന് ഏഴ് സീറ്റിലേക്ക് ഉയരാനുള്ള തയാറെടുപ്പിലാണ് ഹ്യുണ്ടായിയുടെ ക്രെറ്റയും. ചെറു എസ്യുവി സെഗ്മെന്റിലെ ഏറ്റവും വില്‍പ്പനയുള്ള വാഹനത്തിന്റെ പുതിയ മോഡല്‍ 2020ല്‍ വിപണിയിലെത്തും.

ലുക്കിലും കരുത്തിലും മാറ്റങ്ങളുമായായിരിക്കും പുതിയ ക്രെറ്റയുടെ വരവ്. ക്രോമിയം ഗ്രില്‍, സ്‌കിഡ് പ്ലേറ്റുകളുടെ അകമ്പടിയോടെ നല്‍കിയിരിക്കുന്ന ബമ്പര്‍, പ്രൊജക്ഷന്‍ ഹെഡ്ലാമ്പുകള്‍, എല്‍ഇഡി ഡിആര്‍എല്‍, ഡുവല്‍ ടോണ്‍ നിറം എന്നിങ്ങനെയായിരിക്കും ക്രെറ്റയിലെ മാറ്റങ്ങള്‍. ആറു വിധത്തില്‍ ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, ഇലക്ട്രിക് സണ്‍റൂഫ്, വയര്‍ലെസ് ചാര്‍ജിങ്ങ്, ക്രൂയിസ് കണ്‍ട്രോള്‍, ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, മൂന്ന് നിരയിലായി ഏഴ് സീറ്റുകള്‍ എന്നിങ്ങനെയാകും ഇന്റീരിയറിലെ മാറ്റങ്ങള്‍.

ഇരട്ട എയര്‍ബാഗുകളും എബിഎസ് സംവിധാനവും എല്ലാ മോഡലിലുമുണ്ട്. ടോപ്പ് എന്‍ഡ് മോഡലില്‍ ആറ് എയര്‍ബാഗുകള്‍ പ്രതീക്ഷിക്കാം. ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഹില്‍ അസിസ്റ്റ്, റിയര്‍ പാര്‍ക്കിങ് സെന്‍സറുകള്‍, ക്യാമറ, ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍ സുരക്ഷ സംവിധാനങ്ങളും വാഹനത്തില്‍ ഇടംപിടിക്കും.

2015-ല്‍ വിപണിയിലെത്തിയ ക്രെറ്റ വളരെ വേഗം തന്നെ ജനപ്രിയ വാഹനമായി മാറി. 2018-ല്‍ ഈ ചെറു എസ്യുവിയുടെ ഫെയ്‌സ് ലിഫ്റ്റും വിപണിയിലെത്തിയിരുന്നു. പൂര്‍ണമായും പുതുതായി എത്തുന്ന എസ്യുവിയുടെ എന്‍ജിനും മാറും. പുതിയ 1.5 ലീറ്റര്‍ പെട്രോള്‍, ഡീസല്‍ എന്‍ജിനുകള്‍ വാഹനത്തില്‍ ഇടംപിടിക്കും. ഫീച്ചറുകള്‍ നിറച്ച് സെഗ്മെന്റില്‍ തന്നെ പുതിയ തരംഗം സൃഷ്ടിക്കാനാണ് ഹ്യുണ്ടേയ് ശ്രമിക്കുകയെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018