PRODUCT

ഇടി പരീക്ഷയില്‍ അഞ്ചില്‍ മൂന്ന് സ്റ്റാര്‍; ഹ്യുണ്ടായ് ഐ20 യ്ക്ക്‌ കരുത്ത് കുറവെന്നു ഗ്ലോബല്‍ NCAP 

മുതിര്‍ന്ന യാത്രക്കാരുടെ സുരക്ഷയില്‍ മൂന്ന് സ്റ്റാര്‍ റേറ്റിങും കുട്ടികളുടെ സുരക്ഷയില്‍ രണ്ട് സ്റ്റാര്‍ റേറ്റിങുമാണ് ഐ20 സ്വന്തമാക്കിയത്.

ക്രാഷ് ടെസ്റ്റില്‍ കരുത്ത് തെളിയിച്ച് ഹ്യുണ്ടായ് ഐ20. അഞ്ചില്‍ മൂന്ന് സ്റ്റാര്‍ റേറ്റിങ് നേടിയാണ് കാറുകളുടെ സുരക്ഷാ പരിശോധനയായ ക്രാഷ് ടെസ്റ്റില്‍ മികവു കാട്ടിയത്. 64 കിലോമീറ്റര്‍ വേഗതയില്‍ നടത്തിയ ഫ്രണ്ടല്‍ ക്രാഷ് ടെസ്റ്റില്‍ മുതിര്‍ന്ന യാത്രക്കാരുടെ സുരക്ഷയില്‍ മൂന്ന് സ്റ്റാര്‍ റേറ്റിങും കുട്ടികളുടെ സുരക്ഷയില്‍ രണ്ട് സ്റ്റാര്‍ റേറ്റിങുമാണ് ഐ20 സ്വന്തമാക്കിയത്. എല്ലാ വീലിലും എബിഎസ്, ഡ്രൈവര്‍ എയര്‍ബാഗ്, ഫ്രണ്ട് പാസഞ്ചര്‍ എയര്‍ബാഗ്, ഫ്രണ്ട് സീറ്റ് ബെല്‍റ്റ് പ്രീ-ടെന്‍ഷനേഴ്സ് എന്നീ സുരക്ഷാ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തിയ ഐ20 യാണ് ക്രാഷ് ടെസ്റ്റിന് വിധേയമാക്കിയത്.

നിലവില്‍ ഇന്ത്യന്‍ നിര്‍മിത ഐ20 ഹ്യുണ്ടായ് ആഫ്രിക്കയിലേക്ക് കയറ്റി അയക്കുന്നുണ്ട്, ഈ മോഡലിലാണ് ഗ്ലോബല്‍ ക്രാഷ് ടെസ്റ്റ് നടത്തിയത്. നിരത്തുകളില്‍ സുരക്ഷ ഉറപ്പാക്കാന്‍ അധികം വൈകാതെ ക്രാഷ് ടെസ്റ്റ് മാനദണ്ഡം നിര്‍ബന്ധമാക്കാന്‍ ഇന്ത്യയും തയ്യാറെടുക്കുന്നുണ്ട്. ഇത് പ്രാബല്യത്തില്‍ വരുന്നതോടെ കൂടുതല്‍ ദൃഢതയും സുരക്ഷാ സൗകര്യങ്ങളും ഉള്‍പ്പെടുത്തിയാണ് വിദേശ കാറുകള്‍ ഇന്ത്യയിലും പുറത്തിറങ്ങുക.

ഇടി പരീക്ഷയില്‍ അഞ്ചില്‍ മൂന്ന് സ്റ്റാര്‍; ഹ്യുണ്ടായ് ഐ20 യ്ക്ക്‌ കരുത്ത് കുറവെന്നു ഗ്ലോബല്‍ NCAP 

വാഹനത്തിന് ദൃഢത കുറവാണെന്നും ഗ്ലോബല്‍ NCAP (ന്യൂ കാര്‍ അസെസ്മെന്റ് പ്രോഗ്രാം) പ്രതികരിച്ചു. ക്രാഷ് ടെസ്റ്റില്‍ ഹ്യുണ്ടായി ശുപാര്‍ശ ചെയ്യുന്ന ചൈല്‍ഡ് സീറ്റുകളാണ് ഗ്ലോബല്‍ NCAP ഉപയോഗിച്ചത്. എന്നാല്‍ ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകളുടെ അഭാവം സുരക്ഷയില്‍ പാളിച്ചകള്‍ സംഭവിക്കാന്‍ കാരണമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നേരത്തെ ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ ഇന്ത്യയില്‍ ഏറ്റവും പ്രചാരമുള്ള സ്വിഫ്റ്റ് ഹാച്ച്ബാക്കിനും പഴികേള്‍ക്കേണ്ടി വന്നിരുന്നു. അഞ്ചില്‍ രണ്ടു സ്റ്റാര്‍ മാത്രമാണ് ക്രാഷ് ടെസ്റ്റില്‍ മാരുതി സ്വിഫ്റ്റ് നേടിയത്. മുതിര്‍ന്ന യാത്രക്കാര്‍ക്ക് പൂര്‍ണ്ണ സുരക്ഷയേകുന്നതില്‍ സ്വിഫ്റ്റ് പരാജയപ്പെടുകയും ചെയ്തിരുന്നു.

ഒരുപിടി പുതിയ ഫീച്ചറുകളുമായി ഹ്യുണ്ടായിയുടെ ഐ20 ഉടന്‍ എത്തുമെന്ന് അടുത്തിടെ കമ്പനി വ്യക്തമാക്കിയിരുന്നു. ആഡംബര കാറുകളോട് കിടപിടിക്കുന്ന സൗന്ദര്യം നല്‍കിയിട്ടുള്ള ഈ വാഹനത്തിന്റെ പുതുതലമുറ 2020ഓടെ വീണ്ടുമെത്തുമെന്നാണ് റിപ്പോര്‍ട്ട്. 2014 ലാണ് ഹ്യുണ്ടായി പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയിലേക്ക് ഐ20 അവതരിപ്പിച്ചത്. പിന്നീട് 2017ല്‍ അത് എലൈറ്റ് ഐ20യായി വികാസം പ്രാപിക്കുകയായിരുന്നു. എന്നാല്‍ അടുത്ത തവണ നിരവധി മാറ്റങ്ങളും ഒരുപിടി പുതിയ ഫീച്ചറുകളുമായാണ് പുനര്‍ജനിക്കുന്നത്. വാഹനത്തിന്റെ ഡിസൈനിലും സ്‌റ്റൈലിലും ഏറെ മികവ് പുലര്‍ത്തുന്ന ഐ20, പുതുതായി ഇറക്കുന്ന മോഡലില്‍ കൂടുതല്‍ സ്‌പേസ് ഉള്‍പ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ട്. ക്യാബിനിന് കൂടുതല്‍ ആഡംബരഭാവം പകരുമെന്നും സൂചനയുണ്ട്.

കൂടുതല്‍ സംവിധാനങ്ങളുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, ഇലക്ട്രോണിക് സണ്‍റൂഫ് എന്നിവ അടുത്ത തലമുറയിലെ ഐ20യെ കൂടുതല്‍ ആകര്‍ഷകമാക്കുമെന്നു തന്നെ വേണം പറയാന്‍. നിലവിലെ ഐ20-യില്‍ ഒരുക്കിയിരിക്കുന്ന സംവിധാനങ്ങള്‍ പുതിയ മോഡലിലും നിലനിര്‍ത്തും. മെക്കാനിക്കല്‍ സംബന്ധമായ മാറ്റങ്ങളില്ലാതെയായിരിക്കും പുതിയ ഐ20 എത്തുന്നത്. നിലവിലെ 1.4 ലിറ്റര്‍ ഡീസല്‍ എന്‍ജിനും 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും തന്നെ ഇതില്‍ തുടരും. ബിഎസ്-6 നിലവാരമുള്ള എന്‍ജിനിലാകും വാഹനം നിരത്തിലെത്തുക.

പ്രീമിയം സെഗ്മെന്റില്‍ ഏറ്റവും അധികം വില്‍പ്പനയുള്ള കാറുകളിലൊന്നാണ് ഐ20. ബലേനൊ, ജാസ് തുടങ്ങിയ വാഹനങ്ങളെ കൂടാതെ ഉടന്‍ പുറത്തിറങ്ങുന്ന ടാറ്റ എക്‌സ് 45 എന്ന പ്രീമിയം ഹാച്ചുമായി മത്സരിക്കാന്‍ വേണ്ടതെല്ലാം പുതിയ ഐ 20ല്‍ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018