PRODUCT

ഒരു ചിത്രം ഒരു നോട്ടം: ടാറ്റയുടെ ഹാരിയറിനെയും ആരാധകര്‍ നെഞ്ചിലേറ്റി; എതിരാളികളെ വിറപ്പിക്കുന്ന രൂപഭംഗിയും! അറിഞ്ഞിരിക്കണം ഈ കാര്യങ്ങള്‍ 

ടാറ്റയുടെ ഉടമസ്ഥതയിലുള്ള ലാന്‍ഡ് റോവറില്‍ നിന്ന് സാങ്കേതിക സഹായം സ്വീകരിച്ചാണ് ഹാരിയറിന്റെ വരവ്. വിപണിയില്‍ ഹാരിയറിനെ കൂടുതല്‍ പ്രിയങ്കരമാക്കുമെന്നാണ് വിലയിരുത്തല്‍.

കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി കൈ തൊടുന്നതെല്ലാം പൊന്നാക്കി മാറ്റുകയാണ് ടാറ്റ. നെക്സോണ്‍, ടിയാഗോ, ടിഗോര്‍, ഹെക്സ എന്നിവരെയെല്ലാ ഇന്ത്യക്കാര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. ഇനിയുള്ള കാത്തിരിപ്പ് ഹാരിയര്‍ എസ്‌യുവിക്കാണ്. അടുത്തിടെ വാഹനത്തിന്റെ ചിത്രങ്ങള്‍ കമ്പനി പുറത്തുവിടുകയും ചെയ്തിരുന്നു.

എതിരാളികളെ വിറപ്പിക്കുന്ന രൂപഭംഗിയാണ് ചിത്രത്തില്‍ ഹാരിയറിന്റേത്. കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന ഡല്‍ഹി ഓട്ടോ എക്‌സ്‌പോയിലാണ് ഹാരിയറിനെ ആദ്യമായി കമ്പനി പ്രദര്‍ശിപ്പിച്ചത്. ഇന്ത്യന്‍ വിപണിയിലേക്ക് ഉടനെത്തുന്ന ഹാരിയര്‍ എസ്‌യുവിയില്‍ വലിയൊരു കുതിപ്പ് തന്നെയാണ് ടാറ്റ ലക്ഷ്യമിടുന്നത്. അടുത്ത വര്‍ഷം തുടക്കത്തില്‍ വാഹനത്തെ നിരത്തിലെത്തിക്കുമെന്ന് കമ്പനി വ്യക്തമാക്കി കഴിഞ്ഞു. വിപണിയിലെത്തുന്ന ഹാരിയറിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കുറച്ച് കാര്യങ്ങള്‍ ഉണ്ട്.

ഒരു ചിത്രം ഒരു നോട്ടം: ടാറ്റയുടെ ഹാരിയറിനെയും ആരാധകര്‍ നെഞ്ചിലേറ്റി; എതിരാളികളെ വിറപ്പിക്കുന്ന രൂപഭംഗിയും! അറിഞ്ഞിരിക്കണം ഈ കാര്യങ്ങള്‍ 
  • ടാറ്റയുടെ ഉടമസ്ഥതയിലുള്ള ലാന്‍ഡ് റോവറില്‍ നിന്ന് സാങ്കേതിക സഹായം സ്വീകരിച്ചാണ് ഹാരിയറിന്റെ വരവ്. ഇത് വിപണിയില്‍ ഹാരിയറിനെ കൂടുതല്‍ പ്രിയങ്കരമാക്കുമെന്നാണ് വിലയിരുത്തല്‍. വാഹനത്തിന്റെ പരുക്കന്‍ മുഖഭാവം കൂടി ചേരുന്നതോടെ എതിരാളികളെ ഒന്നുകൂടെ വിറപ്പിക്കുമെന്നാണ് വിലയിരുത്തല്‍.
  • ജാഗ്വര്‍ ലാന്‍ഡ്റോവറിന്റെ ഡി8 പ്ലാറ്റ്ഫോമിനെ അടിസ്ഥാനപ്പെടുത്തിയ ഒമേഗ പ്ലാറ്റ്ഫോമിലാണ് ഹാരിയറിന്റെ നിര്‍മാണം. റേഞ്ച് റോവര്‍ ഇവോക്, ലാന്‍ഡ് റോവര്‍ ഡിസ്‌കവറി സ്‌പോര്‍ട്‌സ്, ജാഗ്വര്‍ ഇ പെയ്‌സ് തുടങ്ങിയ വാഹനങ്ങളെല്ലാം നിര്‍മിച്ചത്. ടാറ്റയുടെ ഇംപാക്ട് ഡിസൈന്‍ 2.0 പ്രകാരം ഡിസൈന്‍ ചെയ്ത ആദ്യ വാഹനമാണിത്.
  • സുരക്ഷയില്‍ കേമനായിരിക്കും ഹാരിയര്‍ എന്നും അഭിപ്രായമുണ്ട്. കരുത്തേറിയ ഇരുമ്പുകൊണ്ടുള്ളതാണ് ഷാസി. അപകടങ്ങളില്‍ ആഘാതം കാബിനിലേക്ക് കടന്നെത്താതിരിക്കാന്‍ പ്രത്യേക ക്രമ്പിള്‍ സോണുള്‍പ്പെടെ ആവശ്യമായ മുന്‍കരുതലുകളുണ്ട്. കൂടാതെ കരുത്തേറിയ സ്റ്റീലും ഉപയോഗിക്കുന്നു. അപകടങ്ങളില്‍ ആഘാതം ക്യാബിനിലേക്ക് കടക്കാതിരിക്കാന്‍ ഫലപ്രദമായ മുന്‍കരുതലുകള്‍ കമ്പനി സ്വീകരിച്ചിട്ടുണ്ട്.
  • പുതിയ 2.0 ലിറ്റര്‍ ക്രയോടെക് ഡീസല്‍ എന്‍ജിനാണ് ഹാരിയറിന് ശക്തിയേകുക. 140 ബിഎച്ച്പി പവറും 320 എന്‍എം ടോര്‍ക്കുമേകുന്നതാണ് ഈ എന്‍ജിന്‍. 6 സ്പീഡ് മാനുവലിനൊപ്പം ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമുണ്ടാകും.
ഒരു ചിത്രം ഒരു നോട്ടം: ടാറ്റയുടെ ഹാരിയറിനെയും ആരാധകര്‍ നെഞ്ചിലേറ്റി; എതിരാളികളെ വിറപ്പിക്കുന്ന രൂപഭംഗിയും! അറിഞ്ഞിരിക്കണം ഈ കാര്യങ്ങള്‍ 

ചിത്രത്തിനൊപ്പം തന്നെ ഹാരിയര്‍ എസ്‌യുവി നിര്‍മിക്കുന്ന വീഡിയോയും ടാറ്റ പുറത്തുവിട്ടിട്ടുണ്ട്. എച്ച്5എക്സ് എന്ന കോഡ് നാമത്തില്‍ ഇക്കഴിഞ്ഞ ഡല്‍ഹി ഓട്ടോ എക്സ്പോയില്‍ അവതരിപ്പിച്ച കണ്‍സെപ്റ്റിനോട് നീതി പുലര്‍ത്തുന്ന ഡിസൈനിലാണ് പ്രൊഡക്ഷന്‍ സ്പെക്ക് ഹാരിയര്‍. ഹാരിയറിനുള്ള ബുക്കിങ്ങും നിലവില്‍ ടാറ്റ ആരംഭിച്ചിട്ടുണ്ട്. 30000 രൂപ നല്‍കിയാണ് ഹാരിയറിന്റെ ബുക്കിങ്ങുകള്‍ സ്വീകരിക്കുന്നത്. ജനുവരി ആദ്യം വാഹനം വിപണിയിലെത്തും. ടാറ്റയും ജാഗ്വാര്‍ ലാന്‍ഡ് റോവറും സംയുക്തമായി ചേര്‍ന്ന് വികസിപ്പിച്ചതാണ് അടിത്തറ. ലാന്‍ഡ് റോവര്‍ ഡി 8 ആര്‍ക്കിടെക്ചറാണ് ഒമേഗ ആര്‍ക്കിന്റെ അടിസ്ഥാനം. ജാഗ്വര്‍ ഇപേസ്, ലാന്‍ഡ് റോവര്‍ ഡിസ്‌ക്കവറി സ്‌പോര്‍ട്ട്, റേഞ്ച് റോവര്‍ ഇവോക്ക് എന്നിവയുടെ അടിസ്ഥാനവും ഇതുതന്നെയാണ്. ശബ്ദവും വിറയലും കുറയ്ക്കാനായി പ്രത്യേക പാനലുകളും ഇതിലുണ്ട്.

അഞ്ചു പേര്‍ക്കിരിക്കാവുന്ന വിധമാണ് ഹാരിയറിന്റെ സീറ്റിംഗ് ഘടന. പിന്‍നിര യാത്രക്കാര്‍ക്ക് പ്രത്യേകം എസി വെന്റുകള്‍ മോഡലില്‍ പ്രതീക്ഷിക്കാം. ഇരട്ട എയര്‍ബാഗുകള്‍, സണ്‍റൂഫ്, എച്ച്ഡി ഡിസ്പ്ലേയോടുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം എന്നിവയെല്ലാം വരവില്‍ ഹാരിയറിന് മുതല്‍ക്കൂട്ടായി മാറും. വശങ്ങളില്‍ വീര്‍ത്തിരിക്കുന്ന വീല്‍ ആര്‍ച്ചുകള്‍ ശ്രദ്ധയാകര്‍ഷിക്കും.

വിന്‍ഡോ ലൈനിലൂടെ കടന്നുപോകുന്ന ക്രോം ആവരണം എസ്യുവിയുടെ ആകാരം എടുത്തു കാണിക്കും. ചാഞ്ഞിറങ്ങുന്ന മേല്‍ക്കൂരയാണ് ഹാരിയറിന്. പിറകില്‍ എല്‍ഇഡി ടെയില്‍ ലാമ്പുകള്‍ക്ക് വീതി കുറവാണ്. മേല്‍ക്കൂരയില്‍ നിന്നും ഉത്ഭവിക്കുന്ന സ്പോയിലറും ഷാര്‍ക്ക് ഫിന്‍ ആന്റീനയും സ്‌കിഡ് പ്ലേറ്റും ഹാരിയറിന്റെ പിന്നഴകിന് മാറ്റു കൂട്ടും.

ഒരു ചിത്രം ഒരു നോട്ടം: ടാറ്റയുടെ ഹാരിയറിനെയും ആരാധകര്‍ നെഞ്ചിലേറ്റി; എതിരാളികളെ വിറപ്പിക്കുന്ന രൂപഭംഗിയും! അറിഞ്ഞിരിക്കണം ഈ കാര്യങ്ങള്‍ 

ടാറ്റ നിരയില്‍ ഹെക്സയ്ക്കും മുകളിലാണ് ഹാരിയറിനുള്ള സ്ഥാനം. ജീപ്പ് കോംപസ്, ഹ്യുണ്ടായ് ട്യൂസോണ്‍ എന്നിവയാണ് നിരത്തിലെ ഹാരിയറിന്റെ പ്രധാന എതിരാളികള്‍. 14-18 ലക്ഷം രൂപയ്ക്ക് മുകളില്‍ വാഹനത്തിന് വില പ്രതീക്ഷിക്കാം. ജീപ്പ് കോംപസില്‍ ഉപയോഗിക്കുന്ന ഫിയറ്റിന്റെ 2.0 ലീറ്റര്‍ 140 ബിഎച്ച്പി ഡീസല്‍ എന്‍ജിന്‍ ഉപയോഗിക്കുന്ന ഹാരിയറില്‍ 6 സ്പീഡ് മാനുവല്‍ ട്രാന്‍മിഷനും 9 സ്പീഡ് ഓട്ടമാറ്റിക്ക് ട്രാന്‍സ്മിഷനുമുണ്ട്. 2 ലീറ്റര്‍ എന്‍ജിന്റെ 170 ബിഎച്ച്പി വകഭേദവും പിന്നീട് വിപണിയിലെത്തും. മുന്‍ വീല്‍ ഡ്രൈവ്, നാലു വീല്‍ ഡ്രൈവ് മോഡലുകളും ഹാരിയറിനുണ്ട്. ലാന്‍ഡ് റോവറിന്റെ ടെറൈന്‍ റെസ്‌പോണ്‍സ് സിസ്റ്റത്തോടു കൂടിയ ടാറ്റ വികസിപ്പിച്ച ഓള്‍വീല്‍ ഡ്രൈവ് സിസ്റ്റമാണ് ഉപയോഗിക്കുക. വ്യത്യസ്ത ഡ്രൈവ് മോഡുകളും വാഹനത്തില്‍ പ്രതീക്ഷിക്കാം.

ഒരു ചിത്രം ഒരു നോട്ടം: ടാറ്റയുടെ ഹാരിയറിനെയും ആരാധകര്‍ നെഞ്ചിലേറ്റി; എതിരാളികളെ വിറപ്പിക്കുന്ന രൂപഭംഗിയും! അറിഞ്ഞിരിക്കണം ഈ കാര്യങ്ങള്‍ 

ആഗോളതലത്തിലുള്ള സ്റ്റാന്‍ഡേര്‍ഡുകള്‍ ഒത്തുചേരുന്നതാണ് തങ്ങളുടെ പുതിയ എന്‍ജിനെന്നാണ് ടാറ്റ വ്യക്തമാക്കുന്നത്. ടെറൈന്‍ റെസ്പോണ്‍സ് മോഡുകളും അഡ്വാന്‍സ്ഡ് ഇലക്ട്രോണിക്കലി കണ്‍ട്രോള്‍ഡ് വേരിയബിള്‍ ജിയോമെട്രി ടര്‍ബോ ചാര്‍ജര്‍ (ഇവിജിടി)യും ചേരുന്നതോടെ ഹാരിയറിന്റെ കരുത്തും ഒപ്പം പിക്കപ്പും വര്‍ധിക്കും.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018