PRODUCT

പേര് തെരഞ്ഞെടുക്കുന്ന ശൈലി കൈവിട്ടു; ‘ഇന്‍ഫെര്‍നോ’യും അല്ല! എസ് യു വിയുടെ പേര് ‘അല്‍ടുറാസ്’ എന്ന് മഹീന്ദ്ര 

പ്രീമിയം നിരയിലേക്കുള്ള നിര്‍ണ്ണായക ചുവടുവെയ്പ്പായതിനാല്‍ ഫീച്ചറുകളിലും സൗകര്യങ്ങളിലും കമ്പനിയൊട്ടും പിശുക്കു കാണിച്ചിട്ടില്ല.

സാങ്‌യോങ് റെക്‌സ്‌ടോണിനെ അടിസ്ഥാനമാക്കി മഹീന്ദ്ര പുറത്തിറക്കുന്ന എസ് യു വിയുടെ പേര് ഇന്‍ഫെര്‍നോ എന്നാകുമെന്നായിരുന്നു സൂചനകള്‍. എന്നാല്‍ ഇപ്പോള്‍ അതൊന്നുമല്ല എന്ന് കമ്പനി തന്നെ അറിയിച്ചിരിക്കുന്നത്. മഹീന്ദ്രയുടെ പ്രീമിയം എസ് യു വിയുടെ പേര് അല്‍ടുറാസ് എന്നാണ് കമ്പനി അറിയിച്ചത്. ഈ മാസം 19 ന് വാഹനം പുറത്തിറങ്ങുമെന്ന് പ്രഖ്യാപിച്ചെങ്കിലും 24 ലേയ്ക്ക് മാറ്റിയതായും കമ്പനി അറിയിച്ചു. എംപിവി (മള്‍ട്ടി പര്‍പസ് വെഹിക്കിള്‍) ശ്രേണിയില്‍ ഇന്നോവയും കൈയ്യടക്കിയിരിക്കുന്ന സ്ഥാനം തന്നെയാണ് അല്‍ടുറാസിലൂടെ മഹീന്ദ്ര ലക്ഷ്യം വെയ്ക്കുന്നതും. ടൊയോട്ടയുടെ അപ്രമാദിത്വം തകര്‍ക്കാന്‍ പലകുറി ശ്രമങ്ങള്‍ മഹീന്ദ്ര നടത്തിയിരുന്നു.

പുതിയ പ്രീമിയം എസ് യു വിക്കു പേരു തെരഞ്ഞെടുക്കുമ്പോള്‍ പതിവു ശൈലി കൈവിടുമെന്നു മഹീന്ദ്ര തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു. സാധാരണ ഗതിയില്‍ അക്ഷരങ്ങളും അക്കങ്ങളും കൂട്ടിക്കലര്‍ത്തിയും 'ഒ' എന്ന അക്ഷരത്തില്‍ അവസാനിക്കുന്ന വിധത്തിലുമാണു കമ്പനി എസ് യു വികള്‍ക്കു പേരു നിശ്ചയിക്കാറുള്ളത്. അക്ഷരങ്ങളും അക്കങ്ങളും ചേര്‍ത്തു പേരിടുന്ന രീതി 2011-ല്‍ വിപണിയിലെത്തിയ 'എസ് യു വി 500' മുതലാണു മഹീന്ദ്ര സ്വീകരിച്ചത്. തുടര്‍ന്ന് വിപണിയിലെത്തിയ ടിയുവി 300, കെയുവി 100 എന്നിവയിലും കമ്പനി ഇതേ ശൈലി പിന്തുടരുകയായിരുന്നു.

പേര് തെരഞ്ഞെടുക്കുന്ന ശൈലി കൈവിട്ടു; ‘ഇന്‍ഫെര്‍നോ’യും അല്ല! എസ് യു വിയുടെ പേര് ‘അല്‍ടുറാസ്’ എന്ന് മഹീന്ദ്ര 

ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ സാങ്യങ്ങില്‍ നിന്നുള്ള റെക്‌സ്‌ടോണിന്റെ പിന്മുറക്കാരനായാണ് മഹീന്ദ്ര അല്‍ടുറാസ് വിപണിയില്‍ എത്തുന്നത്. വിപണിയില്‍ എക്സ്യുവി 500-ന്റെ മുകളിലായിരിക്കും ഈ വാഹനത്തിന്റെ സ്ഥാനം. ഇന്ത്യയിലെ എസ് യു വി ശ്രേണിയില്‍ കരുത്തരായ ടൊയോട്ട ഫോര്‍ച്യൂണര്‍, ഫോര്‍ഡ് എന്‍ഡേവര്‍, ഇസുസു എംയു-എക്സ്, മിസ്തുബുഷി പജേറൊ സ്പോര്‍ട്ട് എന്നിവരാണ് അല്‍ടുറാസിന്റെ എതിരാളികള്‍. വിദേശ രാജ്യങ്ങളിലെ നിരത്തിലെത്തിച്ച റെക്സ്ടോണിന് സമാനമായ രൂപകല്‍പ്പനയാണ് പുതിയ അല്‍ടുറാസിലും നല്‍കിയിരിക്കുന്നത്. വെര്‍ട്ടിക്കിള്‍ സ്ലാറ്റ് ഗ്രില്‍, പുതിയ ബമ്പര്‍, എല്‍ഇഡി ഹെഡ്‌ലാറ്റ്, ഡിആര്‍എല്‍, ഇലക്ട്രിക് സണ്‍റൂഫ് എന്നിവയാണ് പ്രധാന സവിശേഷത.

സാങ്‌യോങ്ങിന്റെ മുസൊ പിക് അപ് ട്രക്കിന് അടിത്തറയാവുന്ന അഡ്വാന്‍സ്ഡ് ഹൈ സ്‌ട്രെങ്ത് സ്റ്റീല്‍ ബോഡി ഓണ്‍ ഫ്രെയിം പ്ലാറ്റ്‌ഫോമാണ് പുതിയ എസ് യു വിക്കും മഹീന്ദ്ര ഉപയോഗിക്കുക. രാജ്യാന്തര വിപണിയിലെ നാലാം തലമുറ റെക്സ്റ്റണാണ് അല്‍ടുറാസ് എന്ന പേരില്‍ വിപണിയിലെത്തുക. 4850 എംഎം നീളവും 1960 എംഎം വീതിയും 1800 എംഎം ഉയരവുമാണ് വാഹനത്തിന്. 2,865 എംഎമ്മാണു വീല്‍ബേസ്. പ്രീമിയം നിരയിലേക്കുള്ള നിര്‍ണ്ണായക ചുവടുവെയ്പ്പായതിനാല്‍ ഫീച്ചറുകളിലും സൗകര്യങ്ങളിലും കമ്പനിയൊട്ടും പിശുക്കു കാണിച്ചിട്ടില്ല.

പേര് തെരഞ്ഞെടുക്കുന്ന ശൈലി കൈവിട്ടു; ‘ഇന്‍ഫെര്‍നോ’യും അല്ല! എസ് യു വിയുടെ പേര് ‘അല്‍ടുറാസ്’ എന്ന് മഹീന്ദ്ര 

ബ്രൗണ്‍ ലതറില്‍ തീര്‍ത്ത ഡാഷ് ബോര്‍ഡ്, വൈ-ഫൈ-സ്മാര്‍ട്ട് ഫോണ്‍ കണക്ടിവിറ്റി ഉള്‍പ്പെടെയുള്ള 8 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ടു സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഏഴ് ഇഞ്ച് എല്‍ഇഡി മീറ്റര്‍ കണ്‍സോള്‍ എന്നിവയാണ് ഉള്‍വശത്ത് എടുത്ത് പറയേണ്ട ചില സവിശേഷതകള്‍. ഡുവല്‍ എയര്‍ബാഗ്, എബിഎസ്, ഇബിഡി സുരക്ഷയോടെയാകും വാഹനം വിപണിയില്‍ എത്തുക. ഇരട്ട സോണുള്ള ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, വൈദ്യുത സണ്‍റൂഫ് എന്നിവയും എസ് യു വിയുടെ വിശേഷങ്ങളില്‍പ്പെടും. പിന്‍നിര യാത്രക്കാര്‍ക്ക് വേണ്ടി 9.2 ഇഞ്ച് ഹെഡ്റെസ്റ്റ് മോണിട്ടര്‍ കമ്പനി പ്രത്യേകം നല്‍കിയിട്ടുണ്ടെന്നാണ് സൂചന. സുരക്ഷയുടെ കാര്യത്തിലും മഹീന്ദ്ര വിട്ടുവീഴ്ച്ച വരുത്തില്ലെന്ന് പറയാം. ഒമ്പതു എയര്‍ ബാഗുകള്‍ വരെ എസ് യു വില്‍ പ്രതീക്ഷിക്കാം.

പേര് തെരഞ്ഞെടുക്കുന്ന ശൈലി കൈവിട്ടു; ‘ഇന്‍ഫെര്‍നോ’യും അല്ല! എസ് യു വിയുടെ പേര് ‘അല്‍ടുറാസ്’ എന്ന് മഹീന്ദ്ര 

ആന്റി-ലോക്ക് ബ്രേക്കിംഗ് സംവിധാനം, ഇലക്ട്രോണിക് ബ്രേക്ക്ഫോഴ്സ് ഡിസ്ട്രിബ്യൂഷന്‍, ഇലക്ട്രിക് പാര്‍ക്കിംഗ് ബ്രേക്ക്, ഹില്‍ ഡിസെന്റ് കണ്‍ട്രോള്‍, വിന്‍ഡ്സ്‌ക്രീന്‍ ഡീഫോഗര്‍, സ്പീഡ് സെന്‍സിറ്റീവ് സ്റ്റീയറിംഗ് വീല്‍, എഞ്ചിന്‍ ഇമൊബിലൈസര്‍, ആക്ടിവ് റോള്‍ഓവര്‍ പ്രൊട്ടക്ഷന്‍ എന്നിവയെല്ലാം മോഡലില്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തും. എസ് യു വിക്കു കരുത്തേകുക 2.2 ലീറ്റര്‍ ടര്‍ബോ ഡീസല്‍ എന്‍ജിനാവും. 187 ബിഎച്ച്പി കരുത്തും 420 എന്‍എം ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ സൃഷ്ടിക്കുക. മെഴ്‌സീഡിസില്‍ നിന്നു കടമെടുത്ത ഏഴു സ്പീഡ് ഓട്ടമാറ്റിക് ഗീയര്‍ബോക്‌സാണു ട്രാന്‍സ്മിഷന്‍. 22 ലക്ഷം മുതല്‍ പുതിയ മഹീന്ദ്ര എസ് യു വിക്ക് വില പ്രതീക്ഷിക്കാം. ഉടന്‍തന്നെ മോഡലിന്റെ പ്രീ-ബുക്കിംഗ് കമ്പനി ആരംഭിക്കും.

മറാസോ വിപണിയിലെത്ത് അധികം വൈകാതെ തന്നെയാണ് പുതിയ വാഹനത്തെയും കമ്പനി അവതരിപ്പിക്കുന്നത്. എംപിവി ശ്രേണിയില്‍ ഇന്നോവ ക്രിസ്റ്റയും പൂര്‍ണ്ണ എസ് യു വി ശ്രേണിയില്‍ ഫോര്‍ച്യൂണറും തന്നെയാണ് ഈ വാഹനത്തിന്റെയും എതിരാളി. പ്രീമിയം കാറുകള്‍ക്ക് മാരുതി നെക്‌സ ഡീലര്‍ഷിപ്പുകള്‍ സ്ഥാപിച്ചതുപോലെ പ്രത്യേക പ്രൈം ഡീലര്‍ഷിപ്പുകള്‍ മുഖേന പുതിയ എസ് യു വിയെ മഹീന്ദ്ര വില്‍ക്കും. രാജ്യത്തുടനീളമുള്ള ഡീലര്‍ഷിപ്പുകളില്‍ ഇതിനുള്ള സജ്ജീകരണങ്ങള്‍ ഒരുങ്ങുകയാണ്.

FEATURED

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018
ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  
Special Story

ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  

8 Nov, 2018
‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   
Special Story

‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   

31 Oct, 2018
നാഗേശ്വര റാവു:  ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍;  വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍;  സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 
Special Story

നാഗേശ്വര റാവു: ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍; വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍; സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 

28 Oct, 2018
 നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍
Special Story

നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍

14 Oct, 2018