PRODUCT

നിരത്തില്‍ എത്താനിരിക്കുന്ന ജാവ 300-ന്റെ ചിത്രം പുറത്ത്; വെല്ലുവിളി റോയല്‍ എന്‍ഫീല്‍ഡിന്

ഇന്ത്യയിലെത്തുമ്പോള്‍ യുവാക്കളാണ് ജാവയുടെ പ്രധാന ലക്ഷ്യം. എതിരാളിയില്ലാതെ നിരത്തില്‍ വിലസുന്ന റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 മോഡലിന് വലിയ വെല്ലുവിളി.

ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നിരത്തിലെത്താനിരിക്കുന്ന ജാവ 300-ന്റെ ചിത്രം പുറത്ത്. പരീക്ഷണയോട്ടം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലും മറ്റും പ്രചരിച്ചിരുന്നെങ്കിലും ഇത് ആദ്യമായാണ് ഈ വാഹനത്തിന്റെ യഥാര്‍ഥ രൂപം പുറത്താകുന്നത്. പഴയ ഐതിഹാസിക ജാവ ബൈക്കുകളോട് രൂപസാദൃശ്യമുള്ള ഡിസൈനിലാണ് മഹീന്ദ്രയ്ക്ക് കീഴില്‍ ജാവ ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നത്. ഒരു കാലത്ത് ഇന്ത്യന്‍ യുവാക്കളുടെ ഹരമായിരുന്നു ജാവ ബൈക്കുകള്‍. നവംബര്‍ 15-ന് പുതിയ ജാവ ബൈക്കുകള്‍ വിപണിയില്‍ എത്തിത്തുടങ്ങും. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ മധ്യപ്രദേശ് പ്ലാന്റില്‍ നിന്നാവും ജാവയുടെ രണ്ടാം വരവ്. ജാവ എന്ന പേരില്‍ തന്നെയാണ് ബൈക്കുകള്‍ വിപണിയിലെത്തുകയെന്നും മഹീന്ദ്ര വ്യക്തമാക്കിയിരുന്നു.

നിരത്തില്‍ എത്താനിരിക്കുന്ന ജാവ 300-ന്റെ ചിത്രം പുറത്ത്; വെല്ലുവിളി റോയല്‍ എന്‍ഫീല്‍ഡിന്

ഇന്ത്യയിലെത്തുമ്പോള്‍ യുവാക്കളാണ് ജാവയുടെ പ്രധാന ലക്ഷ്യം. നിലവില്‍ എതിരാളിയില്ലാതെ നിരത്തില്‍ വിലസുന്ന റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 മോഡലിന് വലിയ വെല്ലുവിളി ഉയര്‍ത്താന്‍ ജാവയ്ക്ക് സാധിക്കും. കഫേ റേസറുകളെ മാതൃകയാക്കിയാണ് ജാവയുടെ രൂപകല്‍പന. തൊണ്ണൂറുകളില്‍ അസ്തമിച്ച ജാവ ബൈക്കുകള്‍ക്ക് ഇന്ത്യയില്‍ ഇന്നും വന്‍ പ്രചാരമുണ്ട്. ഇതു മുന്നില്‍ക്കണ്ടാണ് മഹീന്ദ്രയുടെ നീക്കം.

നിരത്തില്‍ എത്താനിരിക്കുന്ന ജാവ 300-ന്റെ ചിത്രം പുറത്ത്; വെല്ലുവിളി റോയല്‍ എന്‍ഫീല്‍ഡിന്

വൃത്താകൃതിയിലുള്ള ഹെഡ്‌ലൈറ്റ്, ട്വിന്‍ എക്‌സ്‌ഹോസ്റ്റ്, വലിയ ഇന്ധന ടാങ്ക്, സ്‌പോക്ക് വീല്‍, വീതിയേറിയ സീറ്റ് എന്നിവ ചിത്രങ്ങളില്‍ കാണുന്നുണ്ട്. ചെക്ക് ബ്രാന്‍ഡായ ജാവ മോട്ടോര്‍സൈക്കിള്‍സിനെ കഴിഞ്ഞ വര്‍ഷമാണ് മഹീന്ദ്രയ്ക്ക് കീഴിലുള്ള ക്ലാസിക് ലെജന്റ്സ് പ്രൈവറ്റ് ലിമിറ്റഡ് ഏറ്റെടുത്തത്. ഇതിന് പിന്നാലെ തന്നെ ജാവ ബൈക്കുകളെ നിരത്തില്‍ തിരച്ചെത്തിക്കുമെന്ന് മഹീന്ദ്ര സൂചന നല്‍കിയിരുന്നു. പുതിയ ഇന്ത്യന്‍ ജാവയുടെ മെക്കാനിക്കല്‍ ഫീച്ചേഴ്സ് നേരത്തെ കമ്പനി വെളിപ്പെടുത്തിയിരുന്നു. ചിത്രങ്ങള്‍ പ്രകാരം ജാവയില്‍ സുരക്ഷയ്ക്കായി മുന്നില്‍ ഡിസ്‌ക് ബ്രേക്കുണ്ടെങ്കിലും പിന്നില്‍ ഡ്രം ബ്രേക്ക് മാത്രമാണുള്ളത്. എബിഎസും വാഹനത്തിലുണ്ടാകും.

നിരത്തില്‍ എത്താനിരിക്കുന്ന ജാവ 300-ന്റെ ചിത്രം പുറത്ത്; വെല്ലുവിളി റോയല്‍ എന്‍ഫീല്‍ഡിന്

ഫ്യൂവല്‍ ഇഞ്ചക്ഷന്‍ സംവിധാനമുള്ള 293 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് ഇന്ത്യന്‍ ജാവയ്ക്ക് കരുത്തേകുക. 27 ബിഎച്ച്പി പവറും 28 എന്‍എം ടോര്‍ക്കുമേകുന്നതാണ് ഈ എന്‍ജിന്‍. ഭാരത് സ്റ്റേജ് 6 നിലവാരത്തിലുള്ളതാണ് എന്‍ജിന്‍. 6 സ്പീഡാണ് ഗിയര്‍ബോക്‌സ്. വാഹനത്തിന് 1.5-2 ലക്ഷത്തിനുള്ളിലായിരിക്കും വില.

ഇതിനു പുറമെ ചെറിയ എന്‍ജിനുള്ള 250 സിസി ജാവ ബൈക്കുകളെ കൂടി വിപണിയില്‍ കൊണ്ടുവരാന്‍ മഹീന്ദ്രയ്ക്ക് ആലോചനയുണ്ട്. റെട്രോ മുഖമായിരിക്കും പുതിയ ജാവ ബൈക്കുകള്‍ക്ക്. മോജോയുടെ അടിത്തറയായതിനാല്‍ നിര്‍മാണ ചെലവുകള്‍ ഗണ്യമായി വെട്ടിച്ചുരുക്കാന്‍ മഹീന്ദ്രയ്ക്ക് കഴിയും. വിപണിയില്‍ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 350യാണ് ജാവ ബൈക്കുകള്‍ക്ക് പ്രധാന വെല്ലുവിളി ഉയര്‍ത്തുക. എന്നാല്‍ എഞ്ചിന്‍ പ്രത്യേകതകള്‍കൊണ്ടു കൂടുതല്‍ വേഗവും മികവും കാട്ടാന്‍ ജാവ ബൈക്കുകള്‍ക്ക് കഴിയും. ജാവ ബൈക്കുകളെ പ്രാദേശികമായി നിര്‍മിച്ച് ഉത്പാദന ചെലവു കുറയ്ക്കാനുള്ള തീരുമാനത്തിലാണ് മഹീന്ദ്ര.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018