PRODUCT

836 സിസി എഞ്ചിന്‍ കരുത്തില്‍ റോയല്‍ എന്‍ഫീല്‍ഡ്! നിരത്ത് വിറപ്പിക്കാന്‍ ‘കണ്‍സെപ്റ്റ് KX’ 

അഡംബര മോട്ടോര്‍സൈക്കിളുകളിലെ അവസാന വാക്ക് എന്ന ടാഗ് ലൈനിലാണ് പുതിയ KX-നെ കമ്പനി അവതരിപ്പിച്ചത്.

ആഗോള തലത്തില്‍ പുതിയൊരു മോഡലിനെ അവതരിപ്പിക്കാനൊരുങ്ങി റോയല്‍ എന്‍ഫീല്‍ഡ്. മിലാന്‍ മോട്ടോര്‍സൈക്കിള്‍ ഷോയില്‍ റോയല്‍ എന്‍ഫീല്‍ഡ് തങ്ങളുടെ പുതിയ മോഡല്‍ 'കണ്‍സെപ്റ്റ് KX' അവതരിപ്പിച്ചു. 1938 -ല്‍ വില്‍പനയിലുണ്ടായിരുന്നു KX ബുള്ളറ്റാണ് പുതിയ കോണ്‍സെപ്റ്റിന് പ്രചോദനമെന്ന് കമ്പനി അറിയിച്ചു. രൂപത്തിലും ആ പഴയ തനിമ അതുപോലെ പകര്‍ത്തിയാണ് പുതിയ KX അവതരിച്ചത്. റോയല്‍ എന്‍ഫീല്‍ഡ് നിര്‍മ്മിച്ചിട്ടുള്ളതില്‍വെച്ചു ഏറ്റവും വലിയ എഞ്ചിനാണ് വാഹനത്തിന്റെ സവിശേഷത. അതേസമയം കണ്‍സെപ്റ്റ് KX-ന്റെ മെക്കാനിക്കല്‍ ഫീച്ചേഴ്സ് സംബന്ധിച്ച വിവരങ്ങളൊന്നും കമ്പനി വ്യക്തമാക്കിയിട്ടില്ല.

836 സിസി എഞ്ചിന്‍ കരുത്തില്‍ റോയല്‍ എന്‍ഫീല്‍ഡ്! നിരത്ത് വിറപ്പിക്കാന്‍ ‘കണ്‍സെപ്റ്റ് KX’ 

നേരത്തെ പുറത്തുവന്ന സൂചനകള്‍ പ്രകാരം റോയല്‍ എന്‍ഫീല്‍ഡ് നിരയിലെ ഏറ്റവും കരുത്തുറ്റ 838 സിസി ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് ഇതിന് കരുത്തേകുക. എന്‍ജിന്‍ രൂപഘടനയും പഴയ ഐതിഹാസിക KXന് സമാനമാണ്. 1140 സിസി ട്വിന്‍ എന്‍ജിനിലായിരുന്നു പഴയ KX-ന്റെ കരുത്ത്. ചരിത്രത്തില്‍ എന്‍ഫീല്‍ഡിലെ ഏറ്റവും കരുത്തുറ്റ എന്‍ജിനും ഇതായിരിക്കുന്നു. റെട്രോ ലുക്കില്‍ ബ്ലാക്ക്-ബ്രോണ്‍സ് ഫിനിഷില്‍ ഗ്രീന്‍-കോപ്പര്‍ പെയിന്റ് സ്‌കീമിലാണ് പുതിയ KX-ന്റെ ഡിസൈന്‍. സിംഗിള്‍ ലെതര്‍ സീറ്റ്, ഡ്യുവല്‍ എക്സ്ഹോസ്റ്റ്, വലിയ ടയറുകള്‍, സ്പോര്‍ട്ടി ടാങ്ക്-ഹെഡ്ലൈറ്റ് എന്നിവ പുതിയ KX-ന് കരുത്തന്‍ പരിവേഷം നല്‍കും. ആറുമാസം കൊണ്ടാണ് KX കോണ്‍സെപ്റ്റിനെ കമ്പനി നിര്‍മ്മിച്ചത്.

836 സിസി എഞ്ചിന്‍ കരുത്തില്‍ റോയല്‍ എന്‍ഫീല്‍ഡ്! നിരത്ത് വിറപ്പിക്കാന്‍ ‘കണ്‍സെപ്റ്റ് KX’ 

ഇന്ത്യയിലും ബ്രിട്ടണിലുമായി മോഡലിന്റെ രൂപകല്‍പന നടന്നു. നിയോ ക്ലാസിക്കല്‍, ഫ്യൂച്ചറിസ്റ്റിക് ഡിസൈന്‍ ശൈലികളുടെ ഒരു ഒത്തുചേരലാണ് പുതിയ KX കോണ്‍സെപ്റ്റ്. അഡംബര മോട്ടോര്‍സൈക്കിളുകളിലെ അവസാന വാക്ക് എന്ന ടാഗ് ലൈനിലാണ് പുതിയ KX-നെ കമ്പനി അവതരിപ്പിച്ചത്. അതേസമയം ഇതിന്റെ പ്രൊഡക്ഷന്‍ മോഡല്‍ വാണിജ്യാടിസ്ഥാനത്തില്‍ നിരത്തിലെത്താനുള്ള സാധ്യത വളരെ കുറവാണ്. റോയല്‍ എന്‍ഫീല്‍ഡ് അവരുടെ ഡിസൈന്‍ പഠനത്തിന് വേണ്ടി നിര്‍മിച്ച മോഡലാണിത്. എന്നാല്‍ ഈ ഡിസൈന്‍ ഭാവി മോഡലുകള്‍ക്ക് പ്രചോദനമാകുമെന്നാണ് സൂചന.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018