PRODUCT

പ്രതാപം പോയിട്ടില്ലെന്ന് തെളിയിച്ച് സ്‌കോര്‍പിയോ; ‘മഹീന്ദ്ര സ്‌കോര്‍പിയോ എസ്9’ വിപണിയില്‍ 

2002 ലാണ് മഹീന്ദ്ര സ്‌കോര്‍പിയോയെ ഇന്ത്യന്‍ നിരത്തിലെത്തിക്കുന്നത്. കുറഞ്ഞ വിലയ്ക്ക് ഭേദപ്പെട്ട സൗകര്യങ്ങളും സംവിധാനങ്ങളുമാണ് സ്‌കോര്‍പിയോ എസ്9 മോഡലിന്റെ പ്രധാനാകര്‍ഷണം.

വീണ്ടും അഴിച്ചുപണികള്‍ നടത്തി മടങ്ങിവരവിനൊരുങ്ങി മഹീന്ദ്ര സ്‌കോര്‍പിയോ. എസ്യുവി ശ്രേണിയിലേക്ക് കൂടുതല്‍ വാഹനങ്ങള്‍ എത്തിയതെടെയാണ് സ്‌കോര്‍പിയോയ്ക്ക് അടിപതറിയത്. സ്‌കോര്‍പിയോയുടെ നിലവിലുള്ള വേരിയന്റുകള്‍ക്കൊപ്പം എസ്9 എന്ന പുതിയ ഒരു വേരിയന്റ് കൂടിയാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. പുതുതായി അവതരിപ്പിച്ച വേരിയന്റിന് 13.99 ലക്ഷം രൂപയാണ് വില.

2002 ലാണ് മഹീന്ദ്ര സ്‌കോര്‍പിയോയെ ഇന്ത്യന്‍ നിരത്തിലെത്തിക്കുന്നത്. ടോപ്പ് എന്‍ഡ് മോഡലായ എസ്11 ഉള്ള ഒട്ടുമിക്ക ഫീച്ചറുകളും നല്‍കിയാണ് സ്‌കോര്‍പിയോയുടെ പുതിയ വേരിയന്റിനെ മഹീന്ദ്ര നിരത്തിലെത്തിച്ചിരിക്കുന്നത്. കുറഞ്ഞ വിലയ്ക്ക് ഭേദപ്പെട്ട സൗകര്യങ്ങളും സംവിധാനങ്ങളുമാണ് സ്‌കോര്‍പിയോ എസ്9 മോഡലിന്റെ പ്രധാനാകര്‍ഷണം. ഫീച്ചറുകളുടെ എണ്ണം കൂടിയിട്ടുണ്ടെന്നതൊഴിച്ചാല്‍ എന്‍ജിനിലും ഡിസൈനിലും യാതൊരു മാറ്റവുമില്ലാതെയാണ് പുതിയ വേരിയന്റ് നിരത്തിലെത്തിയിരിക്കുന്നത്.

രാജ്യത്തെ മുഴുവന്‍ മഹീന്ദ്ര ഡീലര്‍ഷിപ്പുകളും പുതിയ എസ്യുവിയുടെ ബുക്കിംഗ് ആരംഭിച്ചു. ഫുള്ളി ഓട്ടോമാറ്റിക് ടെമ്പറേച്ചര്‍ കണ്‍ട്രോള്‍ (FATC) സംവിധാനവും ജിപിഎസ് നാവിഗേഷനുള്ള (പത്തു ഭാഷകളില്‍) 5.9 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനവും, ഓട്ടോ ക്ലൈമറ്റ് കണ്‍ട്രോള്‍, മള്‍ട്ടി പര്‍പ്പസ് സ്റ്റീയറിങ്, കോര്‍ണറിങ് പ്രോജക്ട് ഹെഡ്ലാമ്പ്, ഡ്യുവല്‍ എയര്‍ ബാഗ്, എബിഎസ് എന്നിവയാണ് എസ്9 വേരിയന്റില്‍ അധികമായി വരുന്ന ഫീച്ചറുകള്‍.

എസ്-11 വേരിയന്റിന് കരുത്ത് പകരുന്ന 2.2 ലിറ്റര്‍ എംഹോക് എന്‍ജിനാണ് എസ്9 ലും നല്‍കിയിട്ടുള്ളത്. 140 ബിഎച്ച്പി പവറും 320 എന്‍എം ടോര്‍ക്കും സൃഷ്ടിക്കും. ആറ് സ്പീഡ് ഗിയര്‍ബോക്സിനൊപ്പം ഫോര്‍ വീല്‍ ഡ്രൈവ് മോഡും ഇതില്‍ ഒരുക്കുന്നുണ്ട്. സ്‌കോര്‍പിയോയുടെ മറ്റ് വേരിയന്റുകളായ എസ്5, എസ്7 വേരിയന്റുകളില്‍ 2.2 ടര്‍ബോ ചാര്‍ജ്ഡ് ഡീസല്‍ എന്‍ജിനാണ് നല്‍കിയിട്ടുള്ളത്. ഇത് 120 ബിഎച്ച്പി കരുത്തും 280 ടോര്‍ക്കും ഉത്പാദിപ്പിക്കും. എസ്3 വേരിയന്റില്‍ 2.5 ലിറ്ററാണ് നല്‍കിയിട്ടുള്ളത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018