PRODUCT

ലോകത്തെ ഏറ്റവും കരുത്തേറിയ ബൈക്കുകളിലൊന്ന്!;ഡുക്കാട്ടി പനിഗേല്‍ വി ഫോര്‍ ആര്‍ ഇന്ത്യയിലേക്ക് വരുന്നത് അഞ്ചെണ്ണം മാത്രം 

പനിഗേല്‍ വി ഫോറിന് ഇന്ത്യയില്‍ ലഭിച്ച വലിയ സ്വീകരണമാണ് പനിഗേല്‍ വി ഫോര്‍ ആര്‍ അവതരിപ്പിക്കാന്‍ ആത്മവിശ്വാസം. 51.87 ലക്ഷം രൂപയാണു ബൈക്കിന്റെ ഷോറൂം വില.

ഇറ്റാലിയന്‍ സൂപ്പര്‍ബൈക്ക് നിര്‍മാതാക്കളായ ഡുക്കാട്ടിയുടെ പനിഗേല്‍ വി ഫോര്‍ ആര്‍ ഇന്ത്യയിലെത്തി. അഞ്ചെണ്ണം മാത്രമേ കമ്പനി ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുകയുള്ളുവെന്നാണ് റിപ്പോര്‍ട്ട്. 51.87 ലക്ഷം രൂപയാണു ബൈക്കിന്റെ ഷോറൂം വില. ഈ മാസം 30-നകം ബുക്ക് ചെയ്യുന്നവര്‍ക്ക് അടുത്ത വര്‍ഷം പകുതിയോടെയെ പനിഗേല്‍ വി ഫോര്‍ ആര്‍ ലഭിക്കുകയുള്ളു. ബൈക്കിനുള്ള ബുക്കിങ് രാജ്യവ്യാപകമായി ആരംഭിച്ചു കഴിഞ്ഞതായും കമ്പനി അറിയിച്ചു.

മറ്റ് സൂപ്പര്‍ ബൈക്കുകള്‍ക്ക് അവകാശപ്പെടാനില്ലാത്ത ഏറെ പ്രത്യേകതകള്‍ 
മറ്റ് സൂപ്പര്‍ ബൈക്കുകള്‍ക്ക് അവകാശപ്പെടാനില്ലാത്ത ഏറെ പ്രത്യേകതകള്‍ 

പനിഗേല്‍ വി ഫോറിന് ഇന്ത്യയില്‍ ലഭിച്ച വലിയ സ്വീകരണമാണ് പനിഗേല്‍ വി ഫോര്‍ ആര്‍ അവതരിപ്പിക്കാന്‍ ആത്മവിശ്വാസം പകര്‍ന്നതെന്ന് ഡുക്കാട്ടി മാനേജിങ് ഡയറക്ടര്‍ സെര്‍ജി കനോവാസ് പറഞ്ഞു. രാജ്യത്തെ റേസിങ്, റൈഡിങ് ആരാധകര്‍ക്ക് അവിശ്വസനീയ അനുഭവമാകും ബൈക്ക് പ്രദാനം ചെയ്യുകയെന്നും അദ്ദേഹം അവകാശപ്പെട്ടു. മറ്റ് സൂപ്പര്‍ ബൈക്കുകള്‍ക്ക് അവകാശപ്പെടാനില്ലാത്ത ഏറെ പ്രത്യേകതകള്‍ കൊണ്ട് പനിഗേല്‍ വി ഫോര്‍ ആര്‍ വേറിട്ടുനില്‍ക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ട്രാക്കില്‍ 998 സിസി എഞ്ചിനാണ് കരുത്തേകുന്നത് 
ട്രാക്കില്‍ 998 സിസി എഞ്ചിനാണ് കരുത്തേകുന്നത് 

2019 ലോക സൂപ്പര്‍ബൈക്ക് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന ഡുക്കാട്ടി റേസ് ബൈക്കിനെ ആധാരമാക്കി നിര്‍മിച്ച റോഡ് ലീഗല്‍ പതിപ്പാണ് പനിഗേല്‍ വി ഫോര്‍. ട്രാക്കിലും നിരത്തിലും രണ്ട് എന്‍ജിനാണ് വാഹത്തിന് കരുത്ത് പകരുന്നത്. നിയമനങ്ങളും നിബന്ധനകളുമൊക്കെ പാലിക്കുന്ന റോഡ് ലീഗല്‍ റേസ് ബൈക്കാണ് ഇതെന്നും ഡ്യുകാറ്റി വ്യക്തമാക്കുന്നു.

51.87 ലക്ഷം രൂപയാണു ബൈക്കിന്റെ വില 
51.87 ലക്ഷം രൂപയാണു ബൈക്കിന്റെ വില 

ട്രാക്കില്‍ 998 സിസി എഞ്ചിനാണ് പനിഗേല്‍ വി ഫോര്‍ ആറിനു കരുത്തേകുന്നത്. എന്നാല്‍ റോഡിലേക്കിറങ്ങുമ്പോള്‍ 1,103 സിസി എഞ്ചിനാണ് വാഹനത്തിന് കരുത്ത് നല്‍കുന്നത്. റേസിങ് നിലവാരമുള്ള സസ്‌പെന്‍ഷനും മെക്കാനിക്കല്‍ ക്രമീകരണങ്ങളും അഡ്ജസ്റ്റ് ചെയ്യാവുന്ന വിധത്തിലുള്ള ഫോര്‍ പൊസിഷന്‍ ആക്‌സിലും അലൂമിനിയം സ്വിങ് ആമുമൊക്കെ ബൈക്കിന്റെ സവിശേഷതകളാണ്. നാലുവിധത്തില്‍ ആക്സില്‍ ക്രമീകരിക്കാം. റേസിങ്ങിന് ഉതകുന്ന രീതിയിലുള്ള ഒലിന്‍സ് സസ്പെന്‍ഷനും കാര്‍ബണ്‍ ഫൈബര്‍ വിങ്ങുകളുമുണ്ട്.

നാലുവിധത്തില്‍ ആക്സില്‍ ക്രമീകരിക്കാം 
നാലുവിധത്തില്‍ ആക്സില്‍ ക്രമീകരിക്കാം 

ഡുക്കാട്ടി സ്റ്റൈല്‍ സെന്ററുമായി ചേര്‍ന്നാണ് കോര്‍സ വിഭാഗം ബൈക്ക് രൂപകല്പന ചെയ്തിരിക്കുന്നത്. എയ്‌റോ പാക്ക് ഡിസൈന്‍ ശൈലി മോഡലിന് മികവുറ്റ എയ്‌റോഡൈനാമിക് പ്രകടനം ഉറപ്പുവരുത്തും. ആറ് ആക്സിസ് ബോഷ് ഇനേര്‍ഷ്യല്‍ മെഷര്‍മെന്റ് യൂണിറ്റും ഇതിലുണ്ട്. ഇന്ത്യയില്‍ ഡല്‍ഹി, മുംബൈ, പുണെ, അഹമ്മദബാദ്, ബംഗളൂരു, കൊച്ചി, കൊല്‍ക്കത്ത, ചെന്നൈ നഗരങ്ങളിലാണു ഡുക്കാട്ടിക്കു ഡീലര്‍ഷിപ്പുകള്‍ ഉള്ളത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018